Advertisment

'ദ ക്യൂട്ട് യോഗ ചലഞ്ചു'മായി ആയുഷ് മന്ത്രാലയം; കുട്ടികള്‍ യോഗ ചെയ്യുന്നതിന്റെ ചിത്രമെടുത്ത് സമ്മാനം നേടാം; ചെയ്യേണ്ടത് ഇത്ര മാത്രം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നതിന് മുന്നോടിയായി 'ദ ക്യൂട്ട് യോഗാ ചലഞ്ചു'മായി ആയുഷ് മന്ത്രാലയം.

കുട്ടികള്‍ യോഗ ചെയ്യുന്ന ചിത്രമെടുത്താണ് ഈ ചലഞ്ചില്‍ പങ്കെടുക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് മൂവായിരം രൂപ വരെ സമ്മാനം ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത്...

  • സ്വന്തം കുട്ടികള്‍ യോഗ ചെയ്യുന്നതിന്റെ ചിത്രമെടുക്കുക
  • ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ആ ചിത്രം 'പബ്ലിക്' ആയി പങ്കു വയ്ക്കുക
  • ചിത്രത്തിന്റെ വിവരണത്തില്‍ (description) #TheCuteYogaChallenge എന്ന ഹാഷ്ടാഗ് ഉണ്ടായിരിക്കണം
  • മിനിസ്ട്രി ഓഫ് ആയുഷുമായി ഇത് ടാഗ് ചെയ്യണം

Advertisment