Advertisment

ടിപ്പർ ലോറിയിൽ കാറിടിച്ച് കാർ യാത്രക്കാരന് ഗുരുതര പരിക്ക്

New Update

താമരശ്ശേരി: താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായിക്ക് സമീപം വെളിമണ്ണ റോഡ് ജംഗ്ഷനിലാണ് അപകടം.മുക്കത്തേക്ക് പോകുകയായിരുന്ന KL - 10 BB4093 നമ്പർ ടിപ്പർ ലോറിയിൽ മുക്കം ഭാഗത്ത് നിന്നും വരികയായിരുന്ന KL - 57 P 8542 നമ്പർ കാറ് ഇടിച്ചാണ് അപകടം.

Advertisment

publive-image

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇറച്ചിക്കടകളിൽ നിന്നും എല്ലുകൾ ശേഖരിച്ച് വരികയായിരുന്ന KL - 08 T5405 മിനിലോറിയിലും ഇടിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമ്പലമണ്ണ തോണിപ്പാറ സ്വദേശിയും നിലവിൽ കൂടത്തായി അരേറ്റക്കുന്നിൽ താമസക്കാരനുമായ ജോസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

tipper accident
Advertisment