Advertisment

ഉത്തരാഖണ്ഡിൽ സാങ്കേതിക തകരാർ മൂലം ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നിലേക്കോടി; വീഡിയോ

New Update

publive-image

ഡെറാഢൂണ്‍: യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നിലേക്കോടി. ഡല്‍ഹിയിൽ നിന്നും ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസാണ് പിന്നിലേക്ക് സഞ്ചരിച്ചത്. സാങ്കേതിക തകരാര്‍ മൂലമാണ് ട്രെയിന്‍ പിന്നിലേക്ക് സഞ്ചരിച്ചതാണ് റിപ്പോര്‍ട്ടുകള്‍.

യാത്രയ്‌ക്കിടെ ട്രാക്കിൽ കയറിനിന്ന കന്നുകാലിയെ തട്ടാതിരിക്കാൻ ബ്രേക്ക് ചെയ്യുന്നതിനിടെ ലോക്കോപൈല‌റ്റിന് നിയന്ത്രണം നഷ്‌ടപ്പെടുകയും ട്രെയിൻ പിന്നിലേക്ക് പായുകയുമായിരുന്നു. അതിവേഗം പിന്നിലേക്ക് പോയ ട്രെയിനിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച റെയിൽവെ ലോക്കോ പൈല‌റ്റിനെയും ഗാർഡിനെയും സസ്‌പെൻഡ് ചെയ്‌തു. യാത്രക്കാർക്കൊന്നും പരിക്കില്ലെന്നും ഖാത്തിമ എന്ന സ്ഥലത്ത് ട്രെയിൻ നിന്ന ശേഷം ഇവരെ തനക്പൂരിലേക്ക് ബസിൽ കയ‌റ്റിയയച്ചുവെന്നും വടക്കുകിഴക്കൻ റെയിൽവെ അധികൃതർ അറിയിച്ചു.

Advertisment