Uncategorized
പാര്‍ട്ടി ചിഹ്നത്തോട് പ്രിയമില്ലാതെ തൊടുപുഴയിലെ സഖാക്കള്‍ ! തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ മത്സരിക്കുന്ന 22 സിപിഎം സ്ഥാനാര്‍ത്ഥികളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് ഒരാള്‍ മാത്രം ! കളമശേരി, ഏലൂര്‍ നഗരസഭകളിലും സ്ഥിതി സമാനം. ഇടുക്കിയില്‍ ജോസ് കെ മാണി വിഭാഗത്തിലെ ചില സ്ഥാനാര്‍ഥികളും മത്സരിക്കുന്നത് രണ്ടില ഒഴിവാക്കി. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നത് അടവുനയമെന്ന വാദമുയര്‍ത്തി പാര്‍ട്ടികളും മുന്നണികളും !
സോളാര്‍ കത്തിലെ ഗൂഢാലോചനയ്ക്കു പിന്നില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവും മധ്യകേരളത്തിലെ എംഎല്‍എയും ചാനല്‍ മേധാവിയുമുള്‍പ്പെട്ട സംഘം ! കത്തില്‍ കൂട്ടിച്ചേര്‍ത്ത വിവരങ്ങള്‍ ഇടതുമുന്നണിക്ക് ചോര്‍ത്തി നല്‍കിയത് മാധ്യമപ്രവര്ത്തകന് ! ഗൂഢാലോചനയ്ക്ക് പിന്നില്‍ ഗണേഷ്കുമാറാണെന്ന ശരണ്യാ മനോജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്താകുന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍. സത്യങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനുള്ള താക്കീത് ? സോളാര്‍ കേസ് പുനരന്വേഷിച്ചാല്‍ ആരോപണ വിധേയര്‍ നിരപരാധികളും ഇത്രകാലം അണിയറയില്‍ ചരട് വലിച്ചവര്‍ പ്രതികളുമായേക്കും ?
ആവേശം നിറച്ച് ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം… കരിമ്പയിൽ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു