Advertisment

മുസ്ലീംലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല, ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രം; അല്‍ഫോൺസ് കണ്ണന്താനം

author-image
ന്യൂസ് ഡെസ്ക്
Jun 02, 2023 13:51 IST

publive-image

Advertisment

കൊച്ചി;  മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നും ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു.

തീവ്രവാദത്തെ കുറിച്ചും മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയാണ് ബിജെപി ഇപ്പോൾ രാഷ്ട്രീയ ആയുധമാക്കുന്നത്. മുസ്ലീംലീഗ് മതേതര പാർട്ടിയാണ്. അല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയാള്‍ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ലെന്നും വാഷിംഗ്ടണിലെ നാഷണല്‍ പ്രസ്ക്ലബില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Advertisment