Advertisment

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തം: തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയ 16 പേരെയും രക്ഷപ്പെടുത്തി; 10 മരണം; 125 പേരെ കാണാനില്ല; തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

New Update

publive-image

Advertisment

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയ 16 പേരേയും രക്ഷപ്പെടുത്തി. ഐടിബിപി ഉദ്യോഗസ്ഥരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.

രക്ഷപ്പെടുത്തിയതില്‍ മൂന്നു പേര്‍ അബോധാവസ്ഥയിലായതിനാല്‍ ഇവര്‍ക്ക് ഒക്‌സിജന്‍ നല്‍കി. ഏറെ പ്രയാസപ്പെട്ട് തുരങ്കത്തിനുള്ളില്‍ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 125 പേരെ കാണാതായി. അളകനന്ദ നദി കരകവിഞ്ഞൊഴുകിയാണു വന്‍ദുരന്തമുണ്ടായത്. 150 പേര്‍ വരെ മരിച്ചതായി സംശയിക്കുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി വ്യക്തമാക്കി. തപോവന്‍ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. എന്‍ടിപിസിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്നവരാണു ദുരന്തത്തിന് ഇരയായവരില്‍ ഏറെയും.

Advertisment