Advertisment

വൈദികനും മേൽശാന്തിയും ചേർന്ന് ക്ഷേത്ര മുറ്റത്തും പള്ളിയങ്കണത്തിലും തേൻ വരിക്കപ്ലാവിൻ തൈകൾ നട്ടത് ഏഴാച്ചേരി ഗ്രാമത്തിലെ മത സാഹോദര്യത്തിൻ്റെ മധുരക്കാഴ്ചയായി

author-image
സുനില്‍ പാലാ
New Update

ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ക്ലബ്ബ് നടപ്പാക്കുന്ന "ഏഴാച്ചേരി തേൻവരിക്ക ഗ്രാമം " പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ആരാധനാലയങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഇന്നലെ തേൻവരിക്കപ്ലാവിൻ തൈകൾ നട്ടത്.

Advertisment

publive-image

പ്രസിദ്ധമായ കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയായിരുന്നു ആദ്യ വേദി. ഏഴാച്ചേരി സെൻ്റ് ജോൺസ് പള്ളി വികാരി റവ.ഫാ. ജോർജ് പള്ളിപ്പറമ്പിലും പള്ളി ട്രസ്റ്റി അജോ തൂണുങ്കലും കൂടി ഉച്ചപ്പൂജ വേളയിലാണ് ക്ഷേത്രത്തിലെത്തിയത്. പൂജ കഴിഞ്ഞയുടൻ കാവിൻപുറം ക്ഷേത്രമേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയും ഇവർക്കൊപ്പം ചേർന്നു. ക്ഷേത്രസന്നിധിയിൽ ചേർന്ന ഹ്രസ്വ സമ്മേളനത്തിൽ "നാട്ടിലെ മത മൈത്രിയുടെ തേൻ തൈ ആണ് തങ്ങൾ ഒരുമിച്ചു നടുന്നതെന്നും ഇത് ഏഴാച്ചേരി ഗ്രാമത്തിൻ്റെ വിശുദ്ധിയും തണലുമായി മാറുമെന്നും " വികാരിയച്ചനും മേൽശാന്തിയും പറഞ്ഞു.

തുടർന്ന് മേൽശാന്തി നാരായണൻ നമ്പൂതിരി , കാവിൻ പുറം ദേവസ്വം ഖജാൻജി ഭാസ്ക്കരൻ നായർ കൊടുങ്കയം , പബ്ലിസിറ്റി കോർഡിനേറ്റർ ആർ. സുനിൽ കുമാർ എന്നിവരുൾപ്പെട്ട സംഘം സെൻ്റ് ജോൺസ് പള്ളിയിലെത്തി. അവിടെയും നാരായണൻ നമ്പൂതിരിയും ഫാ.ജോർജും ചേർന്ന് പ്ലാവിൻ തൈ നട്ടു.

ഇരു സ്ഥലത്തും പ്ലാവിൻതൈകൾ പരസ്പരം കൈമാറിക്കൊണ്ട് വികാരിയച്ചനും മേൽശാന്തിയും പ്രത്യേകം പ്രാർത്ഥനയും നടത്തി.

publive-image

ഏഴാച്ചേരി എസ്. എൻ. ഡി. പി. ശാഖാ ഗുരുമന്ദിരാങ്കണത്തിൽ ശാഖാ സെക്രട്ടറി കെ. ആർ. ദിവാകരൻ പ്ലാവിൻതൈ നട്ടു.ഗുരുദേവക്ഷേത്രത്തിനു മുന്നിൽ തൈ സമർപ്പിച്ച ശേഷമായിരുന്നൂ നടീൽ.

സെൻ്റ് ജോൺസ് എൽ.പി.സ്കൂൾ, ജി.വി.യു.പി.സ്കൂൾ, ചിറ്റേട്ട് ഗവ. എൻ. എസ്. എസ്. എൽ.പി. സ്കൂൾ, ഏഴാച്ചേരി ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിലും തൈകൾ നട്ടു.വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ സ്റ്റോണേജ് ക്ലബ്ബ് പ്രസിഡൻ്റ് കെ. അലോഷ്യസ് അധ്യക്ഷത വഹിച്ചു.

രാമപുരം പഞ്ചായത്തു മെമ്പർമാരായ സോണി ജോണി, ഷൈനി സന്തോഷ്, എം.ഒ. ശ്രീക്കുട്ടൻ, എന്നിവരും വി.ജി. ചന്ദ്രൻ തേരുന്താനം, അനിൽകുമാർ അനിൽ സദനം, സതീഷ് താഴത്തുരുത്തിയിൽ, കെ.കെ. ശാന്താറാം, അജോ തൂണുങ്കൽ , ഭാസ്കരൻ നായർ കൊടുങ്കയം , റോസിലി ജോസഫ് കണ്ടത്തിൽ, ജലജാ വേണുഗോപാൽ, മഞ്ജുശ്രീ ജയചന്ദ്രൻ , ടി.എൻ. പുഷ്പ തുമ്പയിൽ, ഇന്ദു സുഭാഷ് വെള്ളപ്പുര, ആർ. സുനിൽ കുമാർ, അലൻ അലോഷ്യസ് എന്നിവർ പ്രസംഗിച്ചു.

vaidhikan
Advertisment