Advertisment

ഘോഷയാത്രക്കിടെ ദാഹിച്ചു വലഞ്ഞു; വഴിയെ പോയ ട്രാക്ടര്‍ തടഞ്ഞു നിര്‍ത്തി വെള്ളം ചോദിച്ചു വാങ്ങിക്കുടിക്കുന്ന ആന; വൈറല്‍ വീഡിയോ !

New Update

ഉൽസവത്തിനിടെ ദാഹിച്ചു വലഞ്ഞ ആന വെള്ളം കൊണ്ടുപോയ ട്രാക്ടർ തടഞ്ഞു നിർത്തി വെള്ളം കുടിക്കുന്ന വീഡിയോ പുറത്ത്.

Advertisment

publive-image

ഘോഷയാത്രയുടെ ഇടയിലാണ് ആന വെള്ളം കുടിക്കാനായി ട്രാക്ടർ തടഞ്ഞു നിർത്തിയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ദാഹിച്ചുപോയ ആന ആന ട്രാക്ടറിനു നേരെ വരുന്നത് കണ്ട ഡ്രൈവറും സഹായിയും ഭയന്നു പിന്നോട്ടുമാറി. ആന വെള്ള ടാങ്കിന്റെ അടപ്പിൽ തൊട്ടുകാണിച്ചെങ്കിലും ഇരുവർക്കും ഒന്നും മനസ്സിലായില്ല.

എന്നാൽ ആന വെള്ളം ആവശ്യപ്പെടുകയാണെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന കർണാടകയിലെ വനം വകുപ്പ് മന്ത്രി ആനന്ദ് സിങ്ങിന്റെ മകൻ സിദ്ധാർഥ് സിങ് പറഞ്ഞതോടെ ഡ്രൈവർ ടാങ്കിന്റെ അടപ്പ് തുറന്നു നൽകി. ദാഹം മാറിയപ്പോൾ വീണ്ടും ഘോഷയാത്രയ്ക്കൊപ്പം ആന നീങ്ങി.

elephant viral video
Advertisment