Advertisment

മറ്റൊന്നും എനിക്ക് ചെയ്യാനില്ല, അതുകൊണ്ട് ഈ ജോലി ചെയ്യുന്നു; എഴുപതാം വയസിലും പാതിരാത്രി റോഡരികിൽ ചപ്പാത്തിവിൽപന; നോവും വിഡിയോ

New Update

എഴുപതാം വയസ്സിലും റോഡരികിൽ നിന്ന് ചപ്പാത്തി വിൽക്കുന്ന ഒരു മുത്തശ്ശിയുടെ വിഡിയോ കാഴ്ചക്കാർക്ക് വിങ്ങലാകുകയാണ്. ഉപജീവനത്തിനായാണ് ഈ ചപ്പാത്തിവിൽപന. നടനും ഗായകനുമായ ദിൽജിത്ത് ദോസഞ്ച് ആണ് വി‍ഡിയോ പങ്കുവെച്ചത്.

Advertisment

publive-image

പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള കാഴ്ചയാണിത്. ഇനി അവിടെ പോകുമ്പോൾ ഉറപ്പായും ഈ മുത്തശ്ശിയുടെ ചെറിയ ഭക്ഷണശാലയിൽ നിന്ന് ചപ്പാത്തിയും സബ്ജിയും കഴിക്കുമെന്ന കുറിപ്പോടെയാണ് ദിൽജിത്ത് വിഡിയോ പങ്കുവച്ചത്.

ഭർത്താവിന്റെ വേര്‍പാടിനെ തുടര്‍ന്നാണ് വരുമാനം കണ്ടെത്താൻ ഈ ജോലിക്ക് ഇറങ്ങി ത്തിരിച്ചത്. ജലന്ധറിലെ ഫഗ്‌വാര മാർക്കറ്റ് പരിസരത്താണ് വിൽപന. ജനങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആയിരങ്ങളാണ് ഈ ഭക്ഷണത്തിനു ചിലവാക്കുന്നതെന്നും താൻ ന്യായമായ വിലക്കാണ് ചപ്പാത്തിയും ഡാലും സബ്ജിയും വിൽക്കുന്നതെന്നും അവർ പറയുന്നു. ഈ ജോലിയിൽ സന്തോഷവതിയാണോ എന്ന ചോദ്യത്തിന് മറ്റൊന്നും എനിക്ക് ചെയ്യാനില്ല. അതുകൊണ്ട് ഈ ജോലി ചെയ്യുന്നു എന്നാണ് മറുപടി.

പഞ്ചാബി താരങ്ങളായ ആമി വിർക്ക്, ഹർദി സന്ധുവും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. തോൽക്കാൻ മനസ്സില്ലാത്ത മുത്തശ്ശിക്ക് അഭിനന്ദനപ്രവാഹങ്ങളും എത്തുന്നുണ്ട്.

viral video all video news
Advertisment