Advertisment

സുസുക്കി പുതുതലമുറ വിറ്റാര എസ്‌യുവിയുടെ മിനുക്ക് പണികളിൽ

New Update

ജപ്പാൻ വാഹന നിർമാതാക്കളായ സുസുക്കി പുതുതലമുറ വിറ്റാര എസ്‌യുവിയുടെ മിനുക്ക് പണികളിൽ ആണ് എന്ന് റിപ്പോർട്ടുകൾ. പുതിയ വാഹനം 2021 ഒക്ടോബറിൽ പുറത്തിറക്കുമെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള തലത്തിൽ വാഹനത്തിന്റെ വിൽപ്പന വർഷാവസാനത്തോടെയോ 2022-ന്റെ തുടക്കത്തിലോ ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷ.

Advertisment

publive-image

2022 സുസുക്കി വിറ്റാര വലുപ്പത്തിൽ വളരും, കൂടാതെ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ ഉയരവും വീതിയും നീളവുമുള്ളതായിരിക്കും. കൂടുതൽ റാകിഷ് സിലൗറ്റ്, കൂടുതൽ പ്രമുഖ ലൈനുകൾ, വലുതുംആക്രമണാത്മകവുമായ ഗ്രില്ല് എന്നിവയുമായാണ് ഇത് വരുന്നത്. ക്യാബിനും വലിയ മാറ്റങ്ങൾ ലഭിക്കുമെന്ന്പ്രതീക്ഷിക്കുന്നു.

പുതിയ മൾട്ടിമീഡിയ സിസ്റ്റവും, ഒരു വലിയ ടച്ച്സ്ക്രീൻ ഡിസ്പ്ലേയും നേടാൻ സാധ്യതയുണ്ട്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ് സിസ്റ്റം, മെച്ചപ്പെട്ട മെറ്റീരിയൽ നിലവാരം എന്നിവയും എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2022 സുസുക്കി വിറ്റാര ഔട്ട്‌ഗോയിംഗ് മോഡലിനെക്കാൾ ബോൾഡ് ഡിസൈൻ ആയിരിക്കും പുതിയ വാഹനത്തിന്. അന്താരാഷ്ട്ര വിപണിയിൽ, പുതിയ വിറ്റാര കിയ സെൽറ്റോസ്, ഹ്യുണ്ടായി കോന, ടൊയോട്ട C-HR തുടങ്ങിയവയുമായാകും മത്സരം.

vittara suv
Advertisment