Advertisment

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകളുമായി പ്രതിപക്ഷ നേതാവ്‌

New Update

തിരുവനന്തപുരം : ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവിന് ഇന്ന് 97 -ാം പിറന്നാള്‍. രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം 80 വര്‍ഷവും കൂടെ നടന്ന ഒരാളേ ഇന്നുള്ളൂ. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവാണ് വി എസ്.

Advertisment

publive-image

കുറച്ചുനാള്‍ മുമ്പുണ്ടായ അസുഖത്തെയും, കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തില്‍ ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ലളിതമായാകും വിഎസിന്റെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്ന വിഎസിനു പൂര്‍ണ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

97ആം പിറന്നാള്‍ ആഘോഷിക്കുന്ന വിഎസിന് ആശംസകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മകന്‍ അരുണ്‍കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടാണ് വിഎസിന് ആശംസകള്‍ അറിയിച്ചതെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

 

https://www.facebook.com/rameshchennithala/posts/3605806606144486?__cft__<0>=AZVbMpiuG3R3dQScI8EWos7sd-UdsFI_63d_d0O1O48-MX_AJ5q-HTCvEnzf_m8Bu8_92IdM9jRH26R7TkFRZ_0t06a5Zj930EVuNw5qRK0vz8LaK22Gsqt0WbWwACKEKxC3CMq5FKNx_Lx_as8KPKFtRE5s6EAAPX14GiKm3VVlE--qxDiuqo0sgjlxNM0icDs&__tn__=%2CO%2CP-R

vs achuthanandan
Advertisment