Advertisment

സ്റ്റാറ്റസിട്ട് വാട്ട്‌സ്ആപ്പ് ! സ്വകാര്യതാ നയത്തില്‍ വാട്ട്‌സ്ആപ്പിന് മനം മാറ്റം; സ്വകാര്യത സൂക്ഷിക്കുന്നതിന് തങ്ങള്‍ ബാധ്യസ്ഥരാണെന്ന് സ്റ്റാറ്റസില്‍; സന്ദേശങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ വാട്ട്‌സാപ്പിന് കഴിയില്ല; കോണ്ടാക്ട്‌സ് വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്കിന് ഷെയര്‍ ചെയ്യില്ലെന്നും ഉറപ്പ് !

New Update

വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ കൂട്ടത്തോടെ സിഗ്‌നല്‍ അടക്കമുള്ള ആപ്ലിക്കേഷനുകളിലേക്ക് മാറിയതോടെ മനം മാറ്റവുമായി വാട്ട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു.

Advertisment

publive-image

ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയും വിധം ഓരോരുത്തരുടെയും വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാല് കാര്‍ഡുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ സ്വകാര്യത സൂക്ഷിക്കുന്നതിന് ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നാണ് ഒരു കാര്‍ഡ്.

നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ വാട്ട്‌സാപ്പിന് കഴിയില്ലെന്ന് മറ്റൊരു കാര്‍ഡില്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ തിരിച്ചറിയാന്‍ വാട്ട്‌സാപ്പിന് കഴിയില്ല എന്ന് മൂന്നാമത്തെ കാര്‍ഡ് പറയുന്നു.

നിങ്ങളുടെ കോണ്ടാക്ട്‌സ് വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്കിന് ഷെയര്‍ ചെയ്യില്ലെന്ന് നാലാമത്തെ കാര്‍ഡ് വ്യക്തമാക്കുന്നു. എന്തായാലും ഉപഭോക്താക്കളുടെ പ്രതിഷേധം ഫലം കാണുകയാണ് എന്നതു വ്യക്തം. വാട്ട്‌സ്ആപ്പ് തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോട്ടു പോയെന്നു ഇതില്‍ നിന്നും വ്യക്തം.

whatsaap status
Advertisment