Advertisment

കൈ കൊണ്ട് വലിയ ഉരുള ഉരുട്ടി കഴിക്കാന്‍ പോയതും മുന്നിൽ ക്യാമറ; പിന്നീട് യുവതി ചെയ്തത്

New Update

വിവാഹച്ചടങ്ങുകള്‍ ഒത്തുകൂടലിന്‍റേയും സ്നേഹം പങ്കുവയ്ക്കലിന്‍റേയും വേദിയാണ് . ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തം എന്നും കാണാനാണ് വിവാഹ ആല്‍ബങ്ങള്‍ തയ്യാറാക്കുന്നതും. അതുകൊണ്ടുതന്നെ ചടങ്ങിനെത്തുന്ന അതിഥികളിലേയ്ക്ക് ക്യാമറക്കണ്ണുകള്‍ തിരിക്കുകയും അവരെ ഒപ്പിയെടുക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

Advertisment

publive-image

എന്നാല്‍ ചിലപ്പോഴൊക്കെ ഈ ക്യാമറക്കണ്ണുകള്‍ പലര്‍ക്കുമൊരു ശല്യമായിതോന്നാറുണ്ട്. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍. അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിവാഹ പന്തലില്‍ ഭക്ഷണം

കഴിക്കുന്ന ഒരു യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്.

കൈ കൊണ്ട് വലിയ ഉരുള ഉരുട്ടുന്ന യുവതിയുടെ അരികിലേയ്ക്ക് ക്യാമറക്കണ്ണുകള്‍ എത്തുകയാണ്. പെട്ടെന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി, ഉരുള പ്ലേറ്റില്‍ വച്ചതിന് ശേഷം പ്ലേറ്റിലിരുന്ന സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ചിരി പടര്‍ത്തുകയാണ്.

women video viral
Advertisment