Advertisment

യമഹ പുതിയ ബ്രാന്‍ഡ് നാമം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‍തു

New Update

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയൊരു ബ്രാന്‍ഡ് നാമം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‍തതായി റിപ്പോർട്ട്. ട്രേസര്‍ എന്ന പേരാണ് കമ്പനി രജിസ്റ്റര്‍ ചെയ്‍തതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

ട്രേസര്‍ എന്ന പേര് മാത്രമാണ് കമ്പനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതെന്നും ഇതില്‍ 700, 900 സംഖ്യകള്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് സൂചന. അതുകൊണ്ടുതന്നെ ട്രേസര്‍ എന്ന പേരില്‍ പുതുതായി ഇന്ത്യാ സ്‌പെക് മോഡല്‍ വികസിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. യമഹ നേരത്തെ ഇന്ത്യാ സ്‌പെക് മോഡലുകള്‍ക്കായി തങ്ങളുടെ എഫ്‌സെഡ്, ഫേസര്‍ എന്നീ അന്താരാഷ്ട്ര നെയിംപ്ലേറ്റുകള്‍ ഉപയോഗിച്ചിരുന്നു. അടുത്തത് ഒരുപക്ഷേ ട്രേസര്‍ ആയിരിക്കും ഈ പട്ടികയില്‍ ഉൾപ്പെടുക.

ട്രേസര്‍ 700 യമഹയുടെ 700 സിസി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയതാണ് ഒരുങ്ങുന്നത്. 73 എച്ച്പി കരുത്തും 67 എന്‍എം ടോര്‍ക്കുമാണ് ഈ ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ പരമാവധി സൃഷ്‍ടിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ യമഹയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്ട് ടൂറര്‍ ആയിരിക്കും മറ്റൊരു

സാധ്യതയായ ട്രേസര്‍ 900. 119 എച്ച്പി കരുത്തും 93 എന്‍എം ടോര്‍ക്കുമാണ് യമഹ എംടി 09 ഉപയോഗിക്കുന്ന 3 സിലിണ്ടര്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത്.

yamaha vehicle name
Advertisment