Advertisment

 വളരെ കുറഞ്ഞ വാടകയിൽ എംജി ZS ഇലക്ട്രിക് വെഹിക്കിൾ  സ്വന്തമാക്കാം! മൂന്ന് വര്‍ഷത്തെ പ്ലാനിന്‌ 49,999 രൂപ മാത്രം !

New Update

മൂന്ന് വര്‍ഷത്തെ പ്ലാനിൽ 49,999 രൂപയ്ക് ബ്രിട്ടീഷ് കമ്പനിയായ എംജിയുടെ ഒരു കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ തേടി വരുന്നത്‌. എംജി ZS ഇലക്ട്രിക് വെഹിക്കിൾ ആണ് വളരെ കുറഞ്ഞ വാടകയിൽ ലഭിക്കുന്നത്‌.

Advertisment

publive-image

ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ മാത്രമാണ് എംജി ZS ഇലക്ട്രിക് ലഭ്യമായിരുന്നത് എങ്കിലും ഇപ്പോൾ കൂടുതൽ നഗരങ്ങളിൽ വാഹനം ലഭ്യമാണ്. സൂംകാറുമായി സഹകരിച്ചാണ് എം ജി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. സൂം കാറുമായി സഹകരിച്ച് ഭാവിയിൽ കൂടുതൽ മോഡലുകൾ വാടകയ്ക്ക് നൽകാൻ എം‌ജി ഇന്ത്യ തയ്യാറായേക്കും എന്നാണ് സൂചന.

നിലവിൽ മുംബൈ, പൂനെ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിൽ വാഹനം ലഭ്യമാകും. ഒരു വര്‍ഷം മുതൽ മൂന്ന് വര്‍ഷം വരെയുള്ള വിവിധ കാലയളവിലേയ്ക്ക് വാഹനം വാടകയ്ക്ക് ലഭ്യമാകും. ഓരോ സബ്സ്ക്രിപ്ഷൻ പ്ലാനുകളും കാലാവധിയനുസരിച്ച് വ്യത്യസ്ത നിരക്കിലാണ് ലഭ്യമാകുക.

zs electric vehicle
Advertisment