ഇത് ഇടിയന് കുട്ടന്‍പിള്ളയുടെ കാലമല്ല, എങ്കിലും ലോക്കപ്പ് മര്‍ദ്ദനം ഇപ്പോഴും പല പോലീസ് സ്റ്റേഷനുകളിലും നടക്കുന്നുണ്ട്; കാക്കി ധരിച്ച ക്രിമിനലുകള്‍ പോലീസിന് മാനക്കേടുണ്ടാക്കുന്നത് കേരളത്തില്‍ പതിവാണ്; ഇത്തരം ക്രിമിനലുകളെ തളയ്ക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കും കാര്യമായി സാധിച്ചിട്ടില്ല; പോലീസിലെ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന ദൃഢ നിശ്ചയത്തിലാണ് മുഖ്യമന്ത്രി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇത്തവണത്തെ ഫുട്ബോള്‍ കിരീടം അര്ജന്റീനയ്ക്കുമാത്രം അവകാശപ്പെട്ടതായിരുന്നു; അര്‍ജന്റീനയുടെ ചുണക്കുട്ടികള്‍ അതു നേടി; മെസ്സിയുടെയും സ്കലോണിയുടെയും സമര്‍ത്ഥമായ നേതൃത്വം ആ വലിയ പോരാട്ടങ്ങള്‍ക്ക് അടുക്കും ചിട്ടയും മൂര്‍ച്ചയും നല്കി! അര്‍ജന്റീന കൈവരിച്ച നേട്ടത്തിന് ഒരു ചെറിയ രാജ്യത്തിന്റെയും അവിടുത്തെ ജനതയുടെയും ഒരായിരം സ്വപ്നങ്ങളുടെ സൗന്ദര്യം; ഒപ്പം ഖത്തര്‍ എന്ന ചെറിയ രാജ്യത്തിനും അഭിമാനം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വിഴിഞ്ഞം സമരം, ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം എന്നീ വിഷയങ്ങളില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാട് സര്‍ക്കാരിനെതിരെ യു.ഡി.എഫ് കൈക്കൊണ്ടുപോന്ന പല നിലപാടുകളെയും തിരുത്താന്‍ പോന്നതായിരുന്നു; അത് ഭരണപക്ഷത്തിനു വളരെ സൗകര്യപ്രദമായി ! ലീഗില്‍ത്തന്നെ ഇടതുപക്ഷത്തോടു താല്പര്യം കാണിക്കുന്ന ഒരു പ്രബല വിഭാഗമുണ്ട്; ലീഗിനെയും സി.പി.എം കൂട്ടിയേക്കും എന്നു സന്ദേഹമുള്ള ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിലുമുണ്ട്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കൗമാര പ്രായത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു ക്ലാസ് മുറിയില്‍ ഒന്നിച്ചിരുത്തരുതെന്നാണ് അബ്ദുറഹ്മാന് രണ്ടത്താണി ആവശ്യപ്പെടുന്നത്; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല ! സ്ത്രീയും പുരുഷനും ഒന്നിച്ചു മുന്നേറണം, എങ്കിലേ സമൂഹം വളരൂ; അതിവേഗം മുന്നോട്ടു കുതിക്കുന്ന കേരള സമൂഹത്തിനുമേല്‍ പ്രാകൃത ചിന്തകള്‍ അടിച്ചേല്‍പ്പിക്കരുത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
തരൂരിന് പാണക്കാട്ടു നല്കിയ സ്വീകരണവും സര്‍വകലാശാലാ ബില്ലില്‍ എടുത്ത നിലപാടു മാറ്റിച്ചതും ലീഗ് കോൺഗ്രസിന് നൽകുന്ന മുന്നറിയിപ്പാണ്. ആ തക്കം നോക്കിയാണ് എംവി ഗോവിന്ദൻ ലീഗിനെ പുകഴ്ത്തുന്നത്. എന്നുകരുതി ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന് ആരും കരുതേണ്ട. യു.ഡി.എഫില്‍ അങ്ങേയറ്റം സംതൃപ്തരാണ് ലീഗ്. പക്ഷെ കോണ്‍ഗ്രസ് നന്നാവാന്‍ അവർ സമ്മര്‍ദം ചെലുത്തിതുടങ്ങിയിരിക്കുന്നു. അനുസരിക്കുകയല്ലാതെ കോണ്‍ഗ്രസിനു വേറെ വഴികളില്ല- മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
156 സീറ്റുമായി ബി.ജെ.പി ഗുജറാത്തില്‍ തകര്‍ത്താടിയപ്പോഴും കോണ്‍ഗ്രസിന് 27.28 ശതമാനം ജനങ്ങളുടെ പിന്തുണ അവിടെയുമുണ്ട്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ ഈ രീതിയില്‍ പിന്തുണയുണ്ട്. അതുപയോഗപ്പെടുത്താൻ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്നാണ് പ്രശ്നം. ഇങ്ങനെ പോയാൽ പ്രതിപക്ഷ ഐക്യം എത്ര അകലെ ? മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
സമരം തുടങ്ങുമ്പോള്‍ തന്നെ അതവസാനിപ്പിക്കേണ്ടതെങ്ങനെയെന്ന ധാരണയും നേതൃത്വത്തിന് ഉണ്ടാകേണ്ടതാണ്. വൈദികര്‍ക്ക് അതില്ലാതെ പോയതാണ് വിഴിഞ്ഞത്ത് സംഭവിച്ചത്. 138 ദിവസം സമരം ചെയ്തിട്ടും തുറമുഖത്തിനനുകൂലമായ വികാരമാണ് കേരള സമൂഹത്തിനുണ്ടായിരുന്നത്. സമരം നീണ്ടപ്പോള്‍ സ്വാഭാവികമായും സമരക്കാരുടെ വീര്യവും ചോര്‍ന്നു. ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളായത് മിച്ചം ! സമരത്തിന്റെ ബാക്കി പത്രം - മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും തന്റെയത്ര ക്ഷമിച്ചിരിക്കില്ലെന്നാണ് എന്‍.എസ്. മാധവന് പറഞ്ഞത്; അതെ, ഒരു കഥാകൃത്തിന്റെ കടുത്ത വേദനയാണത്; ഹിഗ്വിറ്റ എന്ന പേര് എന്‍.എസ്. മാധവന്റേതാണ്; അദ്ദേഹത്തിന്റെ സ്വന്തം പേര്. ആ പേരില്‍ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഒരു സിനിമ നിര്‍മിക്കുന്നത് തികച്ചും തെറ്റായ കാര്യം തന്നെയാണ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/lZiBoh0ZVJjxns5mscuU.webp)
/sathyam/media/post_banners/kdKsPC7tKCVGvIk8IuuL.jpg)
/sathyam/media/post_banners/Yz7Z6SJ0B8cRcwgBOlq8.jpg)
/sathyam/media/post_banners/dWpWy2zmNhxsazRcqEXX.jpg)
/sathyam/media/post_banners/LgOILYhplueOLwiSl6cn.jpg)
/sathyam/media/post_banners/0Zg9aSSlYvsRkIEtAsOo.jpg)
/sathyam/media/post_banners/2whrSWsgDKxRwjnPXyyg.jpg)
/sathyam/media/post_banners/eqvwZXVnQkpZVjq7j7Al.jpg)
/sathyam/media/post_banners/5LJMlv0401gkVcW0TiI2.jpg)
/sathyam/media/post_banners/LKDebA0onnzEV0KXdDwd.jpg)