'വികലം വീക്ഷണം'. പിണറായി സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ കോൺഗ്രസിനെയും നേതാക്കളെയും തൊലിയുരിച്ച് വീക്ഷണം. ഇടതുസർക്കാരിനെ വിമർശിക്കേണ്ട ദിനത്തിൽ സ്വന്തം പാർട്ടിക്കെതിരെ അപഹാസം. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വിവാദം വീണ്ടും ചർച്ചയാക്കുന്ന പാർട്ടി പത്രത്തിന്റെ നടപടിയിൽ നേതാക്കൾക്ക് അമർഷം. പത്രം പാർട്ടിക്കും മുകളിലാണോ? വീക്ഷണത്തിലെ ചില ഉന്നതർക്ക് സംഘപരിവാർ ബന്ധമെന്നും സൂചന