ബീഹാറിലെ തിരഞ്ഞെടുപ്പിൽ കേവല ജാതി രാഷ്ട്രീയത്തിനപ്പുറം വികസന പ്രശ്നങ്ങൾ തേജസ്വി യാദവിന് ഉയർത്താനായി എന്നത് വലിയ നേട്ടം തന്നെയാണ്; ജാതി രാഷ്ട്രീയത്തിലും ഗുണ്ടായിസത്തിലും ഉറച്ചുപോയ ബീഹാറിൽ തേജസ്വി യാദവ് ഉയർത്തിയ തൊഴിലില്ലായ്മ, വരുമാനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ജലസേചനം - ഈ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇനി എല്ലാ രാഷ്ട്രീയക്കാരും അംഗീകരിച്ചേ മതിയാകൂ
ആധുനിക സമൂഹത്തിൽ പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് രാഷ്ട്രനിർമാണപ്രക്രിയയിൽ ഏർപ്പെടുന്നവരാണ് സ്ത്രീകളും; എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാതെ ഒരിക്കലും നമ്മുടെ രാജ്യം വികസിക്കാൻ പോകുന്നില്ല; ആ തുല്യനീതിയുടെ ഭാഗം തന്നെയാണ് വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തി ഒന്നിലേക്ക് ഉയർത്തിയത്
ചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ളതാണ് കോവിഡിനെ ചെറുക്കുന്നതിൽ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി; ഇന്ത്യയുടെ മെട്രോ നഗരങ്ങളിലും, ടൗണുകളിലും, ചേരികളിലും ജനസാന്ദ്രത സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്; കൊറോണ വ്യാപനത്തിന്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്ഫോടനം എന്ന രൂക്ഷമായ പ്രശ്നം രാജ്യം തിരിച്ചറിയുമോ?