വാവിട്ട വാക്കും വിശദീകരണവും ഫലിക്കാതെ വരുമ്പോൾ സജി ചെറിയാൻ്റെ തലയ്ക്ക് മുകളിലും നിയമത്തിൻ്റെ വാൾ. ന്യായീകരിച്ചാൽ കൂടുതൽ വഷളാവും എന്ന മുൻകാല അനുഭവം പോലും പാഠമാക്കാതെ വരുമ്പോൾ നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തന്നെയാവും വിധി. വാവിട്ടുപോയ വാക്കിന്റെ പേരിൽ വെള്ളംകുടിക്കേണ്ടിവന്ന രാഷ്ട്രീയക്കാരിൽ മുന്നണി വ്യത്യാസമില്ലാതെ നേതാക്കളുമുണ്ട്.- മുഖപ്രസംഗം
തെരഞ്ഞെടുപ്പുകള്‍ സ്ഥാനാര്‍ഥികള്‍ തമ്മിലും അവരുടെ വീട്ടിലിരിക്കുന്നവരെ വരെ വലിച്ചിഴച്ചും പരസ്പരം ചെളിവാരിയെറിയുന്ന തരത്തിലേയ്ക്ക് വഴി മാറുന്നു. നാടിന്റെ പ്രശ്നങ്ങള്‍ക്കും വികസന വിഷയങ്ങള്‍ക്കും മുന്‍ഗണന ഇല്ല. എല്ലായിടത്തും വര്‍ഗീയ ചേരിതിരിവിന് ശ്രമം. പക്ഷേ ജനത്തിന്റെ മുന്‍ഗണനകളില്‍ ഇതൊന്നുമില്ല- പഴയ കാലത്തേതുപോലെ തെരഞ്ഞെടുപ്പുകള്‍ ഉത്സവമാകട്ടെ - മുഖപ്രസംഗം
പ്രകൃതിയെ നമിച്ച് പ്രകൃതിയും ഭക്തനും മൂർത്തിയും സമന്വയിച്ച് മോക്ഷപദത്തിലേക്ക് പ്രവേശിക്കുന്നതാണ് ശബരിമല തീർത്ഥാടനം. പക്ഷേ, പൂജാദ്രവ്യങ്ങളൊക്കെ പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുവരുന്നത് ശബരിമലയിൽ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ആരറിയുന്നു ? തിരുപ്പതി മോഡലൊക്കെ എവിടെ ? സർക്കാരും ഭക്തരും മനസ്സിലാക്കണം, ശബരിമലയിലെ പ്രശ്നങ്ങൾ - മുഖപ്രസംഗം
മലപ്പുറം പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രി ദ ഹിന്ദുവിനെതിരെ കൊടുക്കാതെ പോയ കേസും ഇ പി ജയരാജൻ ഡി സി ബുക്സിനെതിരെ കൊടുത്ത കേസും ഒരുപോലെതന്നെ. ഇ പി അറിയാതെ മാസങ്ങൾക്കു മുൻപെഴുതിയ ഒരു പുസ്തകത്തിൽ കഴിഞ്ഞ മാസം സ്ഥാനാർഥി ആയ സരിൻ കടന്നു കൂടിയതും കവർ ചിത്രം തയാറാക്കിയതുമെല്ലാം ആര് അന്വേഷിക്കും. എല്ലാം അപ്രിയ സത്യങ്ങൾ - മുഖപ്രസംഗം
സീ പ്ലെയിൻ ഇറങ്ങിയാൽ ചത്തുപോകുമെന്ന് പറഞ്ഞ തിലോപ്പിയ കുഞ്ഞുങ്ങളെ എവിടെ മാറ്റി പാര്പ്പിച്ചിട്ടാണാവോ കായലില്‍ വിമാനം ഇറങ്ങിയത് ? കേരളം എന്തൊക്കെ നേടിയോ അവയെയൊക്കെ നഖശിഖാന്തം എതിര്‍ത്തൊരു കാലം കമ്യൂണിസ്റ്റുകള്‍ മറക്കുമോ ? എല്ലാറ്റിനെയും എല്ലാ കാലത്തും എതിർക്കാൻ പറ്റുമോ എന്നല്ല അനിവാര്യമായവയെ ഒരു കാലത്തും എതിര്‍ക്കില്ലെന്ന് വ്യക്തമാക്കാന്‍ തയ്യാറുണ്ടോ - മുഖപ്രസംഗം