18
Wednesday May 2022

കൊറോണയുടെ മൂന്നാമത്തെ തരംഗത്തെക്കുറിച്ചുള്ള ഭയത്തെക്കുറിച്ചും അത് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും പ്രശസ്ത വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ വിശദമായി സംസാരിച്ചു. പ്രധാന ഭാഗങ്ങൾ ഇതാ ... ചോദ്യം: മൂന്നാം തരംഗത്തിന്റെ...

ഏത് മേഖലയും ഇന്ന് പി.ആര്‍ വര്‍ക്കുകളുടെ നിയന്ത്രണത്തിലാണ്. ബിസിനസ്സ് രംഗത്തായിരുന്നു കൂടുതലും പി ആര്‍ വര്‍ക്കുകള്‍. ഇന്ന് രാഷ്ട്രീയവും പി ആര്‍ വര്‍ക്കുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. എന്തിന്...

കൊല്ലം: പതിറ്റാണ്ടുകളായി നിര്‍മാണം മുടങ്ങി കിടന്ന ജില്ലാ ആസ്ഥാനമന്ദിരത്തിന്‍റെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. അധ്യക്ഷ പദവിയിലെത്തിയപ്പോഴത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന്‍റെ...

ഇന്നും പരസ്യമായി ലൈംഗീകതയെ കുറിച്ച് പറയാൻ മടിയുള്ള ആളുകൾ ആണ് കൂടുതൽ എന്നും പൊതു സമൂഹത്തിൽ പ്രത്യേകിച്ചും അങ്ങനെ തന്നെയാണ് എന്നും ബോളീവുഡ് സൂപ്പര്‍ താരം വിദ്യ...

മുണ്ടൂര്‍ എന്ന ഗ്രാമത്തിൻ്റെ കണ്ണിലൂടെ ലോകത്തെ നോക്കിക്കണ്ട കഥാകാരനാണ്, മുണ്ടൂർ സേതുമാധവൻ മാസ്റ്റർ. ലോകത്തുള്ള ഏതു നാട്ടിനകത്തും മുണ്ടൂര് എന്ന ഗ്രാമം ഉണ്ട്. മുണ്ടൂര് എന്ന ഗ്രാമവും,...

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തൻറെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുകയാണ് പട്ടം സനിത്ത്. പ്രമുഖ ബാങ്കിലെ മാനേജറായി ജോലി ചെയ്യുന്നതിനിടെയാണ് സനിത്തിന്‍റെ കലാ ജീവിതം. ജി. ദേവരാജൻ...

More News

സുകുമാര്‍ അഴീക്കോട് വിടവാങ്ങിയിട്ട് പത്ത് വര്‍ഷം. 2012 ജനുവരി 25 ബുധനാഴ്ച കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലത്ത് തണുത്തുമരവിച്ച സാഗരനീലിമയുടെ അനശ്വര തീരത്ത് ജ്വലിക്കുന്ന സായാഹ്ന സൂര്യന്റെ അരുണിമയില്‍ ഒരു നൂറായിരം പ്രിയപ്പെട്ടവരെ ശോക കയത്തിലാക്കി മലയാളത്തിലെ ഒരു യുഗപ്രതിഭയുടെ ദേഹം അഗ്നിയുടെ വിശുദ്ധിയിലേക്ക് വിലയം പ്രാപിക്കുകയായിരുന്നു. ആധുനിക നിരൂപണ സാമ്രാജ്യത്തിലെ കുലപതി, ദാര്‍ശ്ശനിക പ്രഭാഷണകലയുടെ ആചാര്യന്‍, പ്രതിഭാധനനായ സാമൂഹ്യ വിമര്‍ശകന്‍, അതീവ ധീഷണശാലിയായ അഭിവന്ദ്യ ഗുരു എന്നിങ്ങനെയെല്ലാമായ കര്‍മ്മമേഖലകളില്‍ ലബ്ധപ്രതിഷ്ഠനായിരുന്ന വാഗ്ദേവതയുടെ പുരുഷാവതാരം ഭൂമിമലയാളത്തിലെ തന്റെ അവതാര […]

നാസയുടെ ഭാവി ചാന്ദ്ര  ദൗത്യത്തിനായി 12000 പേരിൽനിന്നും തെരഞ്ഞെടുത്ത 10 പേരിൽ നാസയിലെ ഫ്ലൈറ്റ് സർജനായ അനിൽ മേനോനുമുണ്ട്. അനിൽ മേനോൻ പാതി മലയാളിയാണെന്നുകൂടി അറിയണം. മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് അമേരിക്കയിൽ ജനിച്ചുവളർന്ന 45 കാരനായ അനില്‍ മേനോന്‍. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം, ബഹിരാകാശ ഗവേഷകരുടെ ആരോഗ്യപരിപാല നവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 2010 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയര്‍ഷോ […]

ഓസ്ട്രേലിയൻ സ്വദേശി നെവില്ലി ഷാർപ്പ് ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിട്ട പുരുഷൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽസ് രേഖപ്പെടുത്തി. പോൾ ഹുന്നിന്‍റേത് 109.9 ഡെസിബെൽസ് ആയിരുന്നു. 12 വർഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടിഷുകാരൻ‌ പോള്‍ ഹുൻ കുറിച്ച റെക്കോർഡാണ് നെവില്ലി ഇപ്പോള്‍ തകർത്തത്. ലോക റെക്കോർഡ് സ്വന്തമാക്കണം എന്ന ആഗ്രഹമാണ് ഇത്തരമൊരു ശ്രമം നടത്താനുള്ള ആദ്യ കാരണമെന്നും 10 […]

ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ പുതിയതും വ്യത്യസ്തവുമായ ഫാഷൻ ട്രെൻഡുകളാണ് ഓരോദിവസങ്ങളിലും ആളുകൾ പരീക്ഷിക്കുന്നത്. ഡിസൈനര്‍ വസ്ത്രങ്ങളുടെ മേളക്കൊഴുപ്പിലും സാരിയ്‌ക്ക് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം. സാരിയിലെ പോലെ തന്നെ ഇപ്പൊൾ ബ്ലൗസുകളിലും പരീക്ഷണങ്ങൾ അനവധിയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സാരി ധരിച്ചുള്ള ഒരു യുവതിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ബ്ലൗസിന് പകരം മൈലാഞ്ചി ഡിസൈനാണ് യുവതി പരീക്ഷിച്ചിരിക്കുന്നത് . ഒരു ഡിസൈനർ ബ്ലൗസാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മെഹന്ദി ഡിസൈൻ ഇട്ടിരിക്കുന്നത് . അതേസമയം, ട്രെൻഡ് ഹിറ്റായതോടെ പലരും വിമർശനവുമായും രംഗത്ത് […]

മകന്റെ വിവാഹത്തിന് വ്യത്യസ്തമായ ക്ഷണക്കത്തൊരുക്കിയിരിക്കുകയാണ് രാജ്‌കോട്ട്-സൗരാഷ്‌ട്രയിലെ പ്രമുഖ വ്യവസായി മൗലേഷ്ഭായ് ഉക്കാനി. രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ നവംബർ 14 മുതൽ 16 വരെയുള്ള മൂന്ന് ദിവസങ്ങളിലായാണ് മൗലേഷ്ഭായ് ഉക്കാനിയുടെയും സോണാൽബെൻ ഉക്കാനിയുടെയും മകൻ ജയ് ഉക്കാനിയുടെ വിവാഹം. ഈ വിവാഹത്തിന്റെ ‘കങ്കോത്രി’ (വിവാഹ കാർഡുകളുടെ ഗുജറാത്തി പദം) ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. 4 കിലോ 280 ഗ്രാം ഭാരമുള്ളതാണ് ഈ വിവാഹ ക്ഷണക്കത്ത്. ഒരു കാർഡിന് 7,000 രൂപയാണ് വില. ഏഴ് […]

ബെർലിൻ : തായ് രാജാവ് മഹാവജ്ര ലോങ്‌കോണിന്റെ ജർമ്മൻ സന്ദർശനം സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷമാകുന്നു. 250 അനുയായികളും, 30 ഓളം പട്ടികളുമായാണ് അദ്ദേഹം ജർമ്മനിയിലേക്ക് എത്തിയത്. ആഡംബര സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. മ്യൂണിക്കിലെ ഒരു ഹോട്ടലിന്റെ നാലാം നില മുഴുവൻ രാജാവിനും, ഒപ്പമുണ്ടായിരുന്ന പരിവാരങ്ങൾക്കുമായി ബുക്ക് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു വർഷത്തിനു ശേഷമാണ് അദ്ദേഹം ജർമ്മനിയിലേക്ക് എത്തുന്നത്. ബവേറിയൻ മേഖലയിലെ ടുറ്റ്സിംഗിലെ സ്റ്റാർൻബെർഗ് തടാകത്തിന് സമീപം തായ് രാജാവിന് ഒരു വില്ലയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കൊറോണ വൈറസിനെതിരെ പൊരുതുന്ന ജർമ്മനിയിൽ […]

ഫെയ്‌സ്ബുക്ക് തുറന്നാലുടൻ തന്റെ മുഖത്തടിക്കാൻ യുവതിയെ തിരഞ്ഞ് നടന്ന ഇന്തോ-അമേരിക്കൻ ബ്ലോഗറായ മനീഷ് സേഥിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. കുറച്ച് നാളുകൾക്ക് മുൻപാണ് ഇയാൾ തന്റെ മുഖത്തടിക്കാൻ വേണ്ടി മാത്രമായി ഒരു യുവതിയെ ജോലിക്കെടുത്തത്. ഒരു യുവതി ജോലി ചെയ്യുന്ന യുവാവിന്റെ മുഖത്തടിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ടെസ്ല സിഇഒ ഇലോൺ മസ്‌കും ഈ ചിത്രത്തോട് പ്രതികരിച്ചിരുന്നു. അടിയുടെ കാരണം തിരഞ്ഞ് ഇറങ്ങിയവരോടാണ് മനീഷ് സേഥി ഇതിന് പിന്നിലെ കഥ വ്യക്തമാക്കിയത്. ജോലിസമയത്തും ഫെയ്‌സ്ബുക്കിൽ സമയം ചെലവഴിക്കുന്നത് […]

പ്രസവസമയത്ത് സെപ്സിസ് ബാധിച്ചതിനെത്തുടര്‍ന്ന് ജീവനുവേണ്ടി പോരാടിയ ദിവസങ്ങളെക്കുറിച്ച് യുകെയിലെ 33കാരിയായ ഷെല്ലി യംഗ്. രണ്ട് വര്‍ഷം മുന്‍പ് തനിക്കുണ്ടായ ദുരവസ്ഥയെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുന്നത് സെപ്‌സിസിനെ എത്ര സീരിയസായി കണക്കാക്കണം എന്ന് വ്യക്തമാക്കുന്നതിനാണെന്ന് ഷെല്ലി പറയുന്നു. 2019 നവംബര്‍ 13നാണ് ഷെല്ലി തന്റെ മകന്‍ മാക്സ്വെല്ലിന് ജന്മം നല്‍കിയത്. അടുത്ത ദിവസം പ്ലാസന്റ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായതിനു ശേഷം വീട്ടിലേക്ക് മടങ്ങിയതായി സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ശക്തമായ […]

വീട് മനോഹാരമാക്കുവാൻ ഏറെ ഇഷ്ടമുള്ളവരാണ് ആളുകൾ. ആകർഷകമായ സാധനങ്ങൾ ഉപയോഗിച്ചും ഡിസൈനിൽ പ്രത്യേകതകൾ കൊണ്ടുവന്നും വീടുകൾ മനോഹരമാക്കുന്നു. വീടിന് ചുറ്റുവട്ടത്തായി ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചും മനോഹരമാക്കുന്നു. വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്ക് നടുവിൻ ഒരു വീടിരിക്കുന്ന കാഴ്ച അതി മനോഹരം തന്നെ. അമേരിക്കയിലുള്ള 53 കാരിയായ ഫിയോണയ്‌ക്കും പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു വീട് സ്വന്തമായിട്ടുണ്ട്. ഇതിലെന്താണിത്ര പ്രത്യേകത എന്നാണല്ലേ…. വീടിന്റെ മുൻഭാഗം മുഴുവൻ പൂക്കൾ കൊണ്ട് മൂടിയിരിക്കുകയാണ്. ഫിയോണ വീട് അലങ്കരിച്ച പൂക്കൾ യഥാർത്ഥത്തിലുള്ളതല്ല ലോകത്തിന്റെ പലഭാഗങ്ങളിൽ […]

error: Content is protected !!