ദാസനും വിജയനും
മലയാളികൾക്കിടയിൽ ഏറ്റവും വിൽക്കപ്പെടുന്ന ചരക്ക് 'നുണകളാണ്'. ആ നുണഫാക്ടറികൾ പടച്ചുവിടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് വർഗീയത. പണ്ട് നായരുടെ ചായക്കട, ചോന്റെ പലചരക്ക് കട, സായ്വിന്റെ തുണിക്കട, മാപ്ലയുടെ കട എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന വർഗീയതയുടെ സ്ഥാനത്ത് ഇന്നിപ്പോൾ വലിയ കേരള സ്റ്റോറികളാണ് ! കാക്കുകളിയായാലും കേരള സ്റ്റോറിയായാലും ആവിഷ്കാര സ്വാതന്ത്ര്യം വല്ലവന്റേയും മുതുകത്ത് കയറാനാകരുത് - ദാസനും വിജയനും
സിനിമ എന്നാൽ 'ലഹരി' ! അതിപ്പോൾ മെഗാതാരമായാലും സൂപ്പർതാരമായാലും കണക്കാണ്. ഒരു മഹാനടൻ കോമൺവെൽത്ത് സ്റ്റേജിൽ അടിച്ചു പൂസായി പാട്ടുപാടി മൈക്ക് താഴെ വീണതും റെക്കോർഡ് ചെയ്തുവച്ചത് പാടി കൊണ്ടിരുന്നതുമെല്ലാം നാം കണ്ടതാണ്. പക്ഷേ അവരൊക്കെ സെറ്റിൽ കൃത്യനിഷ്ഠയും മാന്യതയുമുള്ളവരാണ്. അതില്ലാത്ത ഭാസിയെയും ഷെയ്നെയും എന്തുചെയ്യണം. പക്ഷേ അവർക്കെതിരെ പത്രസമ്മേളനം നടത്തിയവരെക്കൊണ്ട് മറ്റേ മെഷീനിൽ ഊതിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ കേരളത്തിലുള്ളൂ- ദാസനും വിജയനും
വിവാഹ ദിവസം ഇടാൻ കൂട്ടുകാരന്റെ ചെരിപ്പ് കടം വാങ്ങിയ ഗഫൂർക്ക ദോസ്ത് പിന്നീട് ലോകം അറിയുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വരെയെത്തി. മലയാള സിനിമ മാമുക്കോയയ്ക്ക് നൽകിയ വണ്ടി ചെക്കുകളുടെ കണക്കുകൂട്ടിയാൽ എത്രയോ വലിയ കോടീശ്വരനാകുമായിരുന്നു അദ്ദേഹം. എന്നിട്ടും ആരോടും കലഹിച്ചില്ല, ഒരു പരാതിപോലും പറഞ്ഞില്ല, മരണം വരെ അദ്ദേഹവും ഇപ്പോൾ ആ കുടുംബവും. എങ്കിലും ഒരു നന്ദികേട് ? - ദാസനും വിജയനും
തലസ്ഥാനത്തെ ആമസോൺ കാടുകൾ ഭരിച്ചുകൂട്ടുന്നത് ഒരു അരക്കൊമ്പനും ബാക്കി മോഴ ആനകളും; തരൂർ അഗ്രഹാരങ്ങളിൽ നിന്നും തേരോട്ടം തുടങ്ങിയ ശശികൊമ്പനെ തളയ്ക്കാൻ വച്ച മയക്കുവെടികളൊക്കെ പാഴ്. കുറെ കുഴിയാനകളെ വെച്ചു കൊണ്ട് തൃശൂർ പൂരം നടത്താനുള്ള അടവു നയങ്ങൾ അമിട്ടാന പരീക്ഷിക്കുമ്പോൾ മൗനത്തിലൊളിച്ച് ഇരട്ടകൊമ്പൻ; ആകെ വരിക്കുഴിയിൽ വീണത് ആന്റണിക്കൊമ്പന്റെ സ്വന്തം അനി കൊമ്പൻമാത്രം; തുമ്പിക്കൈയിൽ പിടിവീണിട്ടും കുതറിമാറി ലുലുവാന; കേരള വനത്തിലെ കൊമ്പൻ കഥകൾ - ദാസനും വിജയനും
പുല്‍വാമ ഒരു ചോദ്യമാണ്, ചിലപ്പോഴെങ്കിലും ചോദ്യചിഹ്നവും. ഇന്ത്യ സത്യമുള്ള ഒരു മഹാരാജ്യമാണ്. ബ്രിട്ടീഷുകാര്‍ പോലും മുട്ടുമടക്കിയ രാജ്യം. അത്ര പെട്ടെന്നൊന്നും ആര്‍ക്കും ഒന്നിനെയും മറച്ചു വയ്ക്കാനോ മറക്കാനോ കഴിയില്ല. ആരൊക്കെ എത്ര മേലേ പറന്നാലും സമ്മാനം വാങ്ങാന്‍ താഴേയ്ക്ക് വരേണ്ടി വരും - ദാസനും വിജയനും
യൂസഫലിയുടെ വായിൽ നിന്നും ചീത്ത കേട്ടാൽ അവൻ രക്ഷപ്പെട്ടു എന്നാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയുന്നത്. നാട്ടിക മുസ്ലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി അബുദാബിയിലെ എളാപ്പയുടെ ഒരു കൊച്ചു ഗ്രോസറിക്കടയിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച വൻ റീട്ടെയ്ൽ ശ്രുംഖലയുടെ ഉടമയായിമാറിയതിന് പിന്നിൽ ചീഞ്ഞുനാറിയ പിന്നാമ്പുറങ്ങളല്ല ത്യാഗത്തിൻ്റെയും ഉദാരതയുടെയും കഥകളാണേറെയും ! യൂസഫലിയെ വിമർശിക്കുന്നവരറിയാൻ - ദാസനും വിജയനും
കഞ്ചാവെന്ന് ന്യൂജെൻ താരങ്ങളെ ആക്ഷേപിക്കുന്ന സൂപ്പർ താരങ്ങൾ പണ്ട് എന്തായിരുന്നുവെന്ന് അന്വേഷിക്കണം, പണ്ടുമാത്രമല്ല ഇപ്പോഴും ! യുവതാരങ്ങളല്ല പ്രശ്നക്കാർ. സിനിമ ഇറങ്ങിക്കഴിയുമ്പോൾ മാത്രമേ അവർ അറിയൂ അവൻ ചെയ്തത് നായക വേഷമായിരുന്നോ വില്ലൻ വേഷമായിരുന്നോ ഉപനായക വേഷമായിരുന്നോ എന്നൊക്കെ. പലർക്കും ഈ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ഷക്കീല- രേഷ്മമാരെക്കൊണ്ട് ഒരു സിനിമയ്ക്ക് കാൾ ഷീറ്റ് ഒപ്പിടുവിച്ചു 3 സിനിമകൾ ഷൂട്ട് ചെയ്ത വിരുതന്മാരാണ് - ഫെഫ്ക വിവാദത്തിൽ ദാസനും വിജയനും
കെ.എം ഷാജി ചുണകുട്ടനാണ്, പറയുന്നത് ചെയ്യുന്നവനും ചെയ്യുന്നത് പറയുന്നവനും ! സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ഒറ്റുണ്ടായപ്പോഴും വിജിലൻസ് സ്വന്തം കട്ടിൽകീഴെ വരെ കയറി നിരങ്ങിയപ്പോഴും എന്റെ പേരിൽ നിങ്ങൾക്ക് തല കുനിക്കേണ്ടി വരില്ലെന്ന് ചങ്കൂറ്റത്തോടെ അണികളോട് പറഞ്ഞ കണിയാമ്പറ്റക്കാരൻ. ഈ വിധി നേരറിവിൻ്റെ അനിവാര്യത - ദാസനും വിജയനും എഴുതുമ്പോൾ