ദാസനും വിജയനും
ആപ്പ് മുതലാളി ഖത്തറിൽ മെസിയുമായി പന്തുകളിക്കുമ്പോൾ മുംബൈയിൽ ഷാരൂഖുമായി ഡിന്നർ കഴിക്കുമ്പോൾ ആപ്പ് കമ്പനി വസ്ത്രങ്ങളിട്ട് ക്രിക്കറ്റുകാർ സിക്സറുകൾ അടിക്കുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളിൽ മക്കൾക്കുവേണ്ടി പണം മുടക്കിയ പാവപ്പെട്ടവന്റെ കണ്ണുനീർ വീണത് കാണാതെ പോകരുത്. ദൈവം അത് കണ്ടു. എത്ര ഉയരത്തിൽ പറന്നാലും സമ്മാനങ്ങൾ വാങ്ങുവാൻ താഴെ വന്നല്ലേ പറ്റൂ. അതുമിപ്പോൾ കാണാൻ കഴിയും. കണ്ണീർവീണ ഒരു കത്ത് - ദാസനും വിജയനും
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയും ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയും കോൺഗ്രസിന് കരുത്താകും. 'കടക്കൂ പുറത്തേക്ക് ’ കേട്ട് ശീലിച്ച മാധ്യമ സുഹൃത്തുക്കൾ യാഥാർത്ഥ ‘ക്യാപ്റ്റനെ’ കണ്ടെത്തി. പാഞ്ഞുപോകുന്ന എസ്കോർട്ട് വാഹനങ്ങളുടെ പുറകെ പായാതെ ഇഴഞ്ഞുനീങ്ങിയ ആ കെഎസ്ആർടിസി ബസിനൊപ്പം അവർ മെല്ലെ നടന്നു. ആ വിലാപയാത്രയിൽ താരതമ്യം ചെയ്തത് മുൻ മുഖ്യമന്ത്രിയെയും നിലവിലെ മുഖ്യമന്ത്രിയെയും. ഉമ്മൻ ചാണ്ടി കടന്നുപോകുമ്പോൾ - ദാസനും വിജയനും
നെല്ലിക്കയുടെ സ്വഭാവഗുണമുള്ള ഈ വല്യേട്ടൻ ഇഷ്ടപ്പെട്ടിരുന്ന വഴികൾ അവാർഡുകൾക്കപ്പുറം വ്യത്യസ്തമായ സിനിമകൾ എന്നതായിരുന്നു. സ്ക്രീനിൽ പകർന്നാടിയപ്പോൾ പിന്നെയും തേടിയെത്തിയതാണ് അവാർഡ്. ഭരണപക്ഷ മന്ത്രിയെ കുരിശിലേറ്റിയ ചിത്രമായിട്ടും 'ന്നാ താൻ കേസ് കൊട്' അംഗീകാരം നേടി ! ഇത്തവണത്തെ അവാർഡിനുണ്ടൊരു സ്വർണ്ണത്തിളക്കം - ദാസനും വിജയനും
ഉമ്മന്‍ ചാണ്ടിയുടെ മരണം മലയാളിയെ പഠിപ്പിച്ച പാഠം എന്ത് ? ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തിട്ട് മരണശേഷമുള്ള ഈ പൊക്കിപ്പറച്ചിലുകളെന്തിന് ? കോയമ്പത്തൂര്‍ക്ക് സിഡി തേടി പോയവര്‍ ബാംഗ്ലൂര്‍ മുതല്‍ പുതുപ്പള്ളിവരെ ഓരോ മുക്കിലും മൂലയിലും ഓടി നടന്ന് ജനാഭിപ്രായം പുറംലോകത്തെ കാണിച്ചുകൊണ്ടിരുന്നു. കാലം കരുതിവച്ച നീതിയോടെ രാജാവിന് മടക്കം - ദാസനും വിജയനും
കേരളം നാണിച്ചു തലതാഴ്ത്തിയ കെട്ടുകഥകൾ കേട്ടപ്പോഴും വികാര വിക്ഷോഭങ്ങൾ ഇല്ലാതെ അപാരമായ ക്ഷമയോടെ അദ്ദേഹം സ്മാർട്ട് സിറ്റിയും മെട്രോയും കണ്ണൂർ എയർപോർട്ടും അറുപതോളം പാലങ്ങളും അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു. പുതുപ്പള്ളിയും കാസർകോഡും അദ്ദേഹത്തിന് ഒരേപോലെ തന്നെ. വീട്ടിലെ ജനസമ്പർക്കം പിന്നീട് പതിനായിരങ്ങളുടെ ജനസമ്പർക്കമായി മാറിയപ്പോൾ ഓസിയെ വീഴ്ത്താൻ ശത്രുക്കൾക്ക് നെഞ്ചിലേക്ക് കല്ലെറിയേണ്ടിവന്നു. എന്നിട്ടും വീഴാത്ത നിശ്ചയദാർഢ്യത്തിന്റെ പേരോ ഉമ്മൻ ചാണ്ടി- ദാസനും വിജയനും
'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന് കേട്ടപ്പോൾ വിദ്യ കരുതിയത് വിദ്യയുടെ ധന സമ്പാദനത്തെകുറിച്ചാണ് ! ‘ന്നാലും എന്റെ വിദ്യേ .. ’ ! യൂണിവേഴ്സിറ്റി പരീക്ഷ മുതൽ പിഎസ്സി പരീക്ഷ വരെ വെറുതെ പഠിച്ചെഴുതുന്ന പൊട്ടന്മാരെക്കുറിച്ച് കേരളം ലജ്ജിക്കുന്ന കാലം വരും, അല്ലാ അത് വന്നു കഴിഞ്ഞിരിക്കുന്നു - ദാസനും വിജയനും എഴുതുന്നു !
ബിനാമി നിര്‍മ്മാതാക്കള്‍ മലയാള സിനിമ കീഴടക്കിയതാണ് യഥാര്‍ഥ സിനിമാ പ്രതിസന്ധി. ലോകത്തെ ഏറ്റവും ധനാഢ്യനായ ഡ്രൈവര്‍ മലയാളത്തിലെ സിനിമ പിടുത്തക്കാരനാണ്. അവരുടെ സിനിമകള്‍ 50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലുമൊക്കെ എത്ര തവണ കയറിയാലും സര്‍ക്കാരിന് വിനോദ നികുതിയും ഇന്‍കം ടാക്സും കിട്ടുന്നത് നക്കാപിച്ച ! ഒടുവില്‍ ബിനാമിയുടെ കണക്കുകളില്‍ ഒര്‍ജിനലിന് പോലും സംശയം ! സ്വന്തം സ്ഥാപനത്തിലെ റെയ്ഡുകളില് ചിരിക്കുന്നത് ഒര്ജനല് നിര്‍മ്മാതാക്കളോ - ദാസനും വിജയനും
എതിരാളികൾ 5000 കോടി തലയ്ക്ക് വിലയിട്ടപ്പോൾ 6000 കോടി തന്നാൽ എന്റെ പഴയ ചെരുപ്പുകൾ തന്നുവിടാമെന്ന് പറഞ്ഞ ചങ്കുറപ്പ്. അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കില്ലെന്ന് വെല്ലുവിളിച്ച അമിത് ഷായെ ഞെട്ടിപ്പിച്ചുകൊണ്ട് 42 കോൺഗ്രസ്സ് എംഎൽഎമാരെ സ്വന്തം റിസോർട്ടിത്തിച്ച് വിജയം ഉറപ്പാക്കിയ ചാണക്യൻ. മോദിയും അമിത്ഷായും വലവിരിച്ചിട്ടും എതിരെ നീന്തി കർണാടകയിൽ കോൺഗ്രസിനെ വിജയതീരത്തെത്തിച്ച കപ്പിത്താൻ - ഡികെ ശിവകുമാറിനെ വിലയിരുത്തുമ്പോൾ
എന്‍ഫോഴ്സ്മെന്റ് ഇപ്പോഴാണ് ശരിക്കും ഫോഴ്സായത് ! സൂപ്പര്‍ താര ബിനാമികള്‍ വണ്‍... ടു... ത്രീ... ആയി പെടുന്നു ! സിനിമയിലാണ് കള്ളപ്പണം, സിനിമയാണ് കള്ളത്തരവും. സൂപ്പര്‍താര നിക്ഷേപങ്ങള്‍ ദുബായില്‍ പെയ്തിറങ്ങുന്ന വഴികൂടി പൂട്ടിയാല്‍ ഉഷാറാകും ! പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ഇഡി ചതിക്കും - ദാസനും വിജയനും