Current Politics
കണ്ണൂരിന് ട്രെയിന്‍ പിടിച്ച് ഇപി ജയരാജന്റെ യാത്ര ! ഇന്നു കണ്ണൂരിലേക്ക് പോകാന്‍ മുമ്പേ ബുക്ക് ചെയ്ത വിമാനത്തില്‍ യാത്രാ വിലക്കിനെ തുടര്‍ന്ന് ഇപിക്ക് യാത്രാനുമതിയില്ല. വാക്കിലുറച്ചു നിന്നാല്‍ ഇപി ഇനി സ്ഥിരം കണ്ണൂര്‍-തിരുവനന്തപുരം റൂട്ടില്‍ ട്രെയിനില്‍ തന്നെ യാത്ര ചെയ്യേണ്ടി വരും ! കണ്ണൂരില്‍ നിന്നും തലസ്ഥാനത്തേക്ക് ആകെയുള്ള നാലു വിമാനങ്ങളില്‍ മൂന്നും ഇന്‍ഡിഗോ തന്നെ. ഏക എയര്‍ഇന്ത്യാ വിമാനം തിരുവനന്തപുരത്തേക്ക് വരുന്നത് ഡല്‍ഹി വഴി !
ഇഡി ചില പത്രക്കാർക്കു സമൻസ് ലീക്ക് ചെയ്തു നൽകിയപ്പോഴും എനിക്കതു ലഭിച്ചിരുന്നില്ല, അപ്പോൾ കളി കാര്യമാണ്! പക്ഷേ ഇഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞൂവെന്നാണ് എന്റെ ധാരണ; നാളെ എന്തായാലും ഹാജരാകില്ല; ഇഎംഎസ് അക്കാദമിയിൽ മൂന്ന് ക്ലാസുകളുണ്ട്-തോമസ് ഐസക്ക്
ഈ അവസ്ഥയിൽ ലീഗ് എത്രകാലം മുന്നോട്ട് പോകും; ഒന്നുകിൽ മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക, അതല്ലെങ്കിൽ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവർക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക! മുത്തിന് വിൽക്കാൻ കഴിയുന്ന സമയത്ത് അത് ചെയ്തില്ലെങ്കിൽ "ഇന്ത്യാവിഷൻ്റെ" ഗതി വരും മുസ്ലിംലീഗിന്, മുത്താറിക്ക് പോലും ആരും വാങ്ങില്ല-വിമര്‍ശിച്ച് കെടി ജലീല്‍
കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
പുതിയ കെപിസിസി അംഗങ്ങളുടെ പട്ടികയിലുള്ളത് ഭൂരിഭാഗവും നേതാക്കളുടെ പെട്ടിയെടുപ്പുകാര്‍ ! യുവ പ്രാതിനിധ്യം വെറും വാക്കിലൊതുങ്ങി. പട്ടികയിലുള്ള പുതുമുഖങ്ങള്‍ ഏറെയും അറുപതിനോട് അടുക്കുന്നവര്‍ തന്നെ ! പുതിയ നേതൃത്വത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിരാശ. ഗ്രൂപ്പില്ലാതെ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് വന്നവരും ഒടുവില്‍ ഗ്രൂപ്പു മാനേജര്‍മാരുടെ തടവറയില്‍ തന്നെ ! കെപിസിസി അംഗങ്ങളുടെ പട്ടിക വന്നാല്‍ കോണ്‍ഗ്രസില്‍ അടി ഉറപ്പ്