Current Politics
തൃക്കാക്കരയില്‍ എഎന്‍ രാധാകൃഷ്ണനെ പോരിനിറക്കിയതിലൂടെ ബിജെപിയും ലക്ഷ്യമിടുന്നത് ശക്തമായ മത്സരം ! വോട്ടുശതമാനം കൂട്ടുക എന്നത് പ്രധാനലക്ഷ്യം. ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത് 25000 വോട്ടുകള്‍ ! ഉപതെരഞ്ഞെടുപ്പിലും ഒരു സ്വാധീനവും ചെലുത്താനായില്ലെങ്കില് നേതാക്കളുടെ കസേര പോകുമെന്ന് കേന്ദ്ര നേതാക്കളുടെ മുന്നറിയിപ്പ്
രാവിലെ പോകാനിറങ്ങിയപ്പോൾ അമ്മയുടെ ആശങ്ക, "ഡേയ് 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്, ഇക്കണക്കിന് നിന്റെ കല്യാണം ആകുമ്പോ മൂവായിരം ആകുമല്ലോ മക്കളെ" ! " അച്ഛാ ദിൻ വരുന്നതാണ് അമ്മ " എന്നും പറഞ്ഞ് തിരക്കിട്ട് കാറിൽ കയറിയെങ്കിലും അമ്മ പറഞ്ഞതിലെ ആ പ്രശ്നം അങ്ങോട്ട് വിടാൻ പറ്റുന്നുണ്ടായിരുന്നില്ല-തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ കുറിപ്പ്
തൃക്കാക്കരയിലെ സഭാ സ്ഥാനാര്‍ത്ഥി വിവാദത്തിലെ മുതലെടുപ്പ് പൊളിയുന്നു ! സഭയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് വിഷയത്തെ സജീവമാക്കി നിലനിര്‍ത്താനുള്ള സിപിഎം നീക്കം കോണ്‍ഗ്രസ് ചിലവില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് വിഡി സതീശന് ! ആശുപത്രിയിലെ വാര്‍ത്താസമ്മേളന നാടകത്തില്‍ സിപിഎമ്മിനെ കുരുക്കിലാക്കി പ്രതിപക്ഷ നേതാവ്
സിപിഎമ്മുമായി അടുപ്പമുള്ള ബാര്‍ ഉടമയുടെ സമ്മര്‍ദ്ദം; കേരള ഐടി പാര്‍ക്ക് എം.ഡി ജോണ്‍ എം തോമസ് രാജിയിലേക്ക് ! രാജിയിലേക്ക് നയിച്ചത് ഐടി പാര്‍ക്കിലെ പബ്ബ് തുറക്കാന്‍ ലൈസന്‍സ് സംബന്ധിച്ച തര്‍ക്കം. ബാറുടമയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സിഇഒ രാജി സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു ! മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയാലുടന്‍ തുടര്‍ നടപടി. പദവിയൊഴിയുന്നത് കേരളത്തിലെ മൂന്നു പ്രധാന ഐടി പാര്‍ക്കുകള്‍ക്ക് നേതൃത്വം നല്കിയ ജോണ്‍ എം തോമസ്
തൃക്കാക്കരയില്‍ പിണറായിയോടൊത്ത് ജോ ജോസഫിന് വോട്ട് ചോദിക്കാന്‍ കെ വി തോമസ് ! പിണറായിയുടെ മടക്കം നേരത്തെയാക്കി. കേരളത്തിലെത്തുന്ന മുഖ്യമന്ത്രി നേരെ തൃക്കാക്കരയിലെത്തും ! രസതന്ത്ര അധ്യാപകനായ കെ വി തോമസ് തൃക്കാക്കരയില്‍ ഇടതുമുന്നണിക്കായി വോട്ട് പിടിക്കാന്‍ ഇറങ്ങിയാല്‍ ഉമ തോമസിന്റെ ഭൂരിപക്ഷം 25000 കവിയുമെന്ന പ്രതീക്ഷയില്‍ യുഡിഎഫും. തൃക്കാക്കരയിലെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ' ഉല്പ്രേരകം' ആയിരിക്കും തോമസെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
തൃക്കാക്കരയില്‍ ആവേശപ്പോര്; സ്ഥാനാര്‍ത്ഥികല്‍ വോട്ടോട്ടത്തില്‍ ! പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് ഇടതുവലത് സ്ഥാനാര്‍ത്ഥികള്‍. തൃക്കാക്കരയുടെ ഹൃദയത്തില്‍ പിടിയുടെ ഓര്‍മ്മകളെന്ന് ഉമ തോമസ് ! വിവാദങ്ങളല്ല വികസനവും രാഷ്ട്രീയവും തൃക്കാക്കരയില്‍ ചര്‍ച്ചയെന്ന് ജോ ജോസഫ്. ഇരു മുന്നണി സ്ഥാനാര്‍ത്ഥികളും തിങ്കളാഴ്ച പത്രിക നല്‍കും ! ബിജെപി, എഎപി സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിച്ചേക്കും
പതിവു തെറ്റിച്ചില്ല; പിടി തോമസിന് കെട്ടിവയ്ക്കാന്‍ പണം നല്‍കിയിരുന്ന ലീലാവതി ടീച്ചര്‍ ഉമയെ സ്വീകരിച്ചത് കെട്ടിവയ്ക്കാനുള്ള പണം നല്കി ! പിടിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ എഴുതണമെന്ന് പറഞ്ഞ ടീച്ചര്‍ക്ക് മുന്നില്‍ പിടി ബാക്കിവച്ച സ്വപ്നങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ് ഉമ. എംകെ സാനുമാഷിനെയും കണ്ട് അനുഗ്രഹം തേടി ഉമ തോമസ് ! മണ്ഡലത്തിലെ വിഐപിയായ മമ്മൂട്ടിയെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. തൃക്കാക്കരയില്‍ ആവേശത്തോടെ ഉമ തോമസിന്റെ പ്രചാരണം തുടരുന്നു