Current Politics
പാവപ്പെട്ടവന് സാമൂഹ്യക്ഷേമ പെൻഷനിൽ 100 രൂപ കൂട്ടാനില്ല; പക്ഷേ ഒന്നാം വാർഷികം ആഘോഷിക്കാൻ കോടികൾ ചിലവാക്കാൻ സർക്കാർ തീരുമാനം ! ഒന്നാം വാർഷിക ആഘോഷത്തിന് ഖജനാവിൽ നിന്നും പൊടിക്കുക 35.16 കോടി രൂപ. 14 ജില്ലകളിലും പ്രദർശന വിപണ മേളകൾക്കായി കോടികൾ പൊടിക്കും ! സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം
കെ - റെയിൽ വിവാദത്തിനിടെ മന്ത്രി സജി ചെറിയാൻ പറഞ്ഞത് തൻ്റെ വീട് അടക്കം ആസ്തി അഞ്ചു കോടിയെന്ന് ! തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു വർഷം മുമ്പ് സജി ചെറിയാൻ നൽകിയ കണക്ക് പ്രകാരം ആസ്തി വെറും 35,47,191.87 രൂപ മാത്രം. സജി ചെറിയാൻ്റെ വീടിരിക്കുന്ന സ്ഥലത്തിന് വില വെറും 15 ലക്ഷം മാത്രമെന്ന് സത്യവാങ്മൂലത്തിൽ ! മന്ത്രി പറഞ്ഞത് പോലെ ആസ്തി 5 കോടിയെങ്കിൽ 10 മാസം കൊണ്ട് നാലരക്കോടി രൂപ ഉണ്ടായതെങ്ങനെ ? അതോ സജി ചെറിയാൻ നൽകിയ കണക്കുകളെല്ലാം വ്യാജമോ
ഞങ്ങളും കുറച്ചുകാലം പാര്‍ലമെന്റ് അംഗങ്ങളായി ഡല്‍ഹിയിലുണ്ടായിരുന്നു, ഈ ചിത്രങ്ങള്‍ അന്നത്തേതാണ്; ഇന്നത്തെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഇതൊക്കെ ഓര്‍ത്തുപോയി! കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ സമരം നടത്തുമ്പോള്‍, കൊച്ചി മെട്രോയ്ക്കു വേണ്ടി ഇടതു എംപിമാര്‍ നടത്തിയ സത്യാഗ്രഹങ്ങള്‍ ഓര്‍മ്മിപ്പിച്ച് പി. രാജീവ്
നരേന്ദ്രമോഡിയെ കാണാന്‍ പിണറായി കേരളത്തില്‍ നിന്നും പുറപ്പെട്ടപ്പോള്‍ സിര്വര് ലൈനെതിരെ കേന്ദ്രമന്ത്രി മുരളീധരന് പാര്‍ലമെന്റില്‍ വെടി പൊട്ടിച്ചു. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് പിണറായി ഇറങ്ങുമ്പോള്‍ പാര്‍ലമെന്റിനു പുറത്ത് യുഡിഎഫ് എംപിമാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയതും ഇതേകാര്യത്തിനു തന്നെ ! മോദി - പിണറായി കൂടിക്കാഴ്ചയ്ക്ക് ഫലം ഉണ്ടാകുമോ ?