Current Politics
പഞ്ചാബിലെ എഎപിയുടെ വിജയത്തില്‍ ജോഫ്ര ആര്‍ച്ചറിന് എന്ത് കാര്യം? അത് ഈ ട്വീറ്റ് പറയും
ലോക്സഭയില്‍ എത്തിയിരുന്നത് രണ്ടെണ്ണം അടിച്ച് ! 2017ല്‍ പൊതു റാലിക്കിടെ അടിച്ചു പൂസായെത്തി നിലത്തുവീണു. ഹാസ്യതാരമായിരിക്കെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഭഗവന്ത് സിങ് കള്ളുകുടി നിര്‍ത്തിയെന്ന് പ്രഖ്യാപിച്ചത് 2019ല്‍ ! കോണ്‍ഗ്രസിലെ തമ്മിലടിക്കും തൊഴിത്തില്കുത്തിനും മുന്നില്‍ ഭഗവന്ത് സിങ് മന്റെ കള്ളുകുടി സഹിക്കാവുന്നതാണെന്ന് പറഞ്ഞ് പഞ്ചാബ് ജനതയും. ആം ആദ്മിയുടെ രണ്ടാം മുഖ്യമന്ത്രിയായി ഭഗവന്ത് മന് അധികാരത്തിലേക്ക്
കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി യുഗത്തിന് അന്ത്യം ? രാഹുല്‍ നയിച്ച എല്ലാ തെരഞ്ഞെടുപ്പും പരാജയം. രാഹുലിന് പകരക്കാരിയായി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രിയങ്കയും വൻതോൽവി ! ഇനി നെഹ്റു കുടുംബത്തിന് പുറത്തുനിന്നും നേതാക്കള്‍ വരട്ടെയെന്നും പൊതുവികാരം. പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് ശശി തരൂര്‍ വരട്ടെ ! സോണിയാ ഗാന്ധി വിശ്രമിക്കട്ടെ. ഇനി ഗുലാം നബിയും മനീഷ് തിവാരിയും സച്ചിൻ പൈലറ്റുമൊക്കെ നയിക്കട്ടെ
കോണ്‍ഗ്രസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി ! മൂന്നു വര്‍ഷമായിട്ടും മുഴുവന്‍ സമയ അധ്യക്ഷനില്ലാത്ത ലോകത്തെതന്നെ ഏക ദേശീയ പാര്‍ട്ടി ! രാജ്യം ഭരിക്കേണ്ട പ്രധാനമന്ത്രിയേയും സർക്കാരിനെയും തെരഞ്ഞെടുക്കാന്‍ വെറും 45 ദിവസം മാത്രമെടുക്കുമ്പോള്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ തെരെഞ്ഞെടുപ്പിനു വേണ്ടത് മൂന്നു വര്‍ഷം. ശശി തരൂർ, സച്ചിൻ പൈലറ്റ്, മനീഷ് തിവാരി തുടങ്ങിയ ജനപ്രിയ നേതാക്കളെ ഇനിയെങ്കിലും കോൺഗ്രസ് അംഗീകരിക്കുമോ ?
വെള്ളവും വൈദ്യുതിയും യാത്രപോലും സൗജന്യമാക്കി ! വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും ചിലവും കുറഞ്ഞു. ആം ആദ്മിയുടെ ഡല്‍ഹി മോഡല്‍ ഭരണം ഇനി പഞ്ചാബിലും വരുന്നു ! കെജ്രിവാള് മുമ്പോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തോടു വിയോജിക്കുന്നവര്‍ പോലും അംഗീകരിക്കുന്ന ഭരണ മാതൃക ! ഇനി കാണാനിരിക്കുന്നത് ആപ്പിന്റെ വളര്‍ച്ചയുടെ നാളുകളോ ?
137 വര്‍ഷം പാരമ്പര്യമുള്ള കോണ്‍ഗ്രസും 10 വര്‍ഷം മാത്രം പാരമ്പര്യമുള്ള എഎപിയും ഇനി രാജ്യത്ത് തുല്യര്‍ ! രണ്ടു പാര്‍ട്ടികള്‍ക്കും ഇനി രണ്ടു മുഖ്യമന്ത്രിമാര്‍ വീതം. കാരണം - കോണ്‍ഗ്രസിന്റെ 'രാഷ്ട്രീയം' സ്വാതന്ത്ര്യത്തിനു മുമ്പുള്ളതും ആപ്പിന്റേത് 2022 -ലേതും - പാഠം പഠിക്കാതെ രാഹുല്‍...
സിദ്ധുവിന്റെ അതിമോഹങ്ങള്‍ക്ക് കുട പിടിച്ചു നല്‍കിയത് ഹൈക്കമാന്‍ഡ് ! വോട്ടെടുപ്പ് ദിവസം വരെ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുതന്നെ. മുഖ്യമന്ത്രി മോഹവുമായി സിദ്ധു നടത്തിയ നീക്കങ്ങളെ മുഖ്യമന്ത്രി ഛന്നിയും പ്രതിരോധിച്ചത് ഗ്രൂപ്പു കളിച്ചു തന്നെ ! ഗ്രൂപ്പു പോരും തമ്മിലടിയും നിയന്ത്രിക്കാതെ എല്ലാത്തിനും കയ്യടിച്ച ഹൈക്കമാന്‍ഡിനും പഞ്ചാബിലെ തോല്‍വി പാഠമാകുമോ ? പരസ്പരം കാലുവാരുന്ന പതിവ് കോണ്‍ഗ്രസ് ശൈലി പഞ്ചാബില്‍ തിരിച്ചടിക്ക് കാരണമാകുമ്പോള്‍