Current Politics
പതിനേഴു വര്‍ഷം കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്മാന് ! എന്നിട്ടും പാർട്ടിക്ക് ന്യൂനപക്ഷ വിഭാഗം എന്നൊരു സംവിധാനം ഉണ്ടെന്ന കാര്യം പ്രവർത്തകർ പോലും അറിഞ്ഞില്ല. പുതിയ ചെയര്‍മാനെ വച്ചപ്പോള്‍ പരാതിയുമായി മുന്‍ ചെയര്മാന് കെകെ കൊച്ചു മുഹമ്മദിന്റെ രംഗപ്രവേശം ! ഇത്രയും കാലം പ്രവര്‍ത്തിച്ച തന്നെ അറിയിക്കാതെ പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ചെന്നും സോണിയാ ഗാന്ധി തനിക്ക് നന്ദി പറഞ്ഞില്ലെന്നും കൊച്ചുമുഹമ്മദിന്റെ പരാതി. ഗ്രൂപ്പുകാരുടെ ഉപദേശം കേട്ട് സോണിയാ ഗാന്ധിക്കയച്ച കത്തിന്റെ ലക്ഷ്യം കെസി വേണുഗോപാലും ! ഗ്രൂപ്പിന്റെ പേരു പറഞ്ഞ് പദവികളിൽ വിഹരിക്കുന്നവർ പാർട്ടിക്ക് ബാധ്യതയാകുന്നത് ഇങ്ങനെ...
കോൺഗ്രസിൽ പുനസംഘടനാ തർക്കം അവസാനിക്കുന്നു ! പുതിയ ഡിസിസി ഭാരവാഹികളും കെപിസിസി സെക്രട്ടറിമാരും ബ്ലോക്ക് പ്രസിഡൻ്റുമാരും അഞ്ചു ദിവസത്തിനകം. സുധാകരനെ അനുനയിപ്പിച്ച് പ്രതിപക്ഷ നേതാവ് ! തർക്കം രൂക്ഷമായ കണ്ണൂരും കോഴിക്കോടും ഉൾപ്പെടെ പട്ടിക അഴിച്ചുപണിയും. പാർട്ടിയിൽ സജീവമല്ലാതെ മാറി നിന്നവർ പട്ടികയ്ക്ക് പുറത്താകും
പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് ! കെപിസിസി പ്രസിഡന്റിന്റെ പട്ടിക വെട്ടി എംപിമാരുടെ കത്ത്. എംപിമാര്‍ നിര്‍ദേശിച്ച പേരുകള്‍ വെളിപ്പെടുത്താനൊരുങ്ങി കെപിസിസി പ്രസിഡന്റും ! അനുനയ നീക്കത്തിന് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി. എംപിമാരുമായി വിഡി സതീശന് ചര്‍ച്ചയ്ക്ക്. കെപിസിസി സെക്രട്ടറി, ഡിസിസി പുനസംഘടന വൈകുമെന്ന് ഉറപ്പായി
തൃക്കാക്കരയിൽ ഇടതു മുന്നണിക്കായി സ്വതന്ത്ര വനിതാ സ്ഥാനാർത്ഥി ? സിറോ മലബാർ സഭ അൽമായ നേതാവായ വനിതയെ സ്ഥാനാർത്ഥിയാക്കാൻ നീക്കം ! പി ടിയുടെ ഒഴിവിൽ ഉമ മത്സരിച്ചാൽ ശക്തയായ വനിതാ സ്ഥാനാർത്ഥി വേണമെന്ന് ഇടതു തീരുമാനം. സമ്മേളനം കഴിഞ്ഞാൽ ഉടൻ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങും
പിജെ ജോസഫിന്റെ ഇടതുനീക്കം മുളയിലെ നുള്ളി കൊടിയേരി. ജോസഫ് വിഭാഗത്തിലെ നേതാക്കള്‍ക്കു പകരം അണികളെയും പ്രാദേശിക നേതാക്കളെയും ഒപ്പം കൂട്ടാന്‍ ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ പിന്തുണ. ആലപ്പുഴ, കാസര്‍കോഡ് മോഡലില്‍ ജോസഫ് വിഭാഗത്തിന്റെ പല ജില്ലാ കമ്മറ്റികളും കേരള കോണ്‍ഗ്രസ് - എമ്മിലേയ്ക്ക് നീങ്ങാനൊരുങ്ങുന്നു. ഇടുക്കിയിലെയും പത്തനംതിട്ടയിലെയും കോട്ടയത്തെയും ജോസഫ് വിഭാഗം പ്രാദേശിക നേതാക്കള്‍ ജോസ് കെ മാണിയുമായി ആശയവിനിമയത്തില്‍. ചാഞ്ചാട്ടത്തില്‍ അടിതെറ്റി വീണ്ടും ജോസഫ് വിഭാഗം