Current Politics
കോണ്‍ഗ്രസില്‍ ഇനിയും പിടി തോമസുമാര്‍ ഉണ്ടാകരുത് ! കഴിവുണ്ടായിട്ടും പദവികളില്‍ നിന്നും ഇത്രയധികം മാറ്റിനിര്‍ത്തപ്പെട്ട മറ്റൊരു നേതാവ് കേരളത്തിലെ കോണ്‍ഗ്രസിലില്ല. കേന്ദ്ര-സംസ്ഥാന മന്ത്രി പദവിയും പാര്‍ട്ടിയിലുമൊക്കെ ഉന്നത സ്ഥാനം വഹിച്ച പലരും പാര്‍ട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തി സ്ഥാനമാനങ്ങള്‍ തരപ്പെടുത്തിയപ്പോള്‍ പിടിയുടെ പ്രാധാന്യം പാര്‍ട്ടി തിരിച്ചറിഞ്ഞില്ല ! താന്‍ കണ്ടെത്തിയവരും തന്നെക്കാള്‍ ജൂണിയറായവരും നേതൃപദവിയിലേക്ക് എത്തിയപ്പോള്‍ കൂടെ നിന്നു പ്രോത്സാഹിപ്പിച്ച പിടി; ഹൈറേഞ്ചിലെ ഒറ്റയാനായ പിടിയോട് കോണ്‍ഗ്രസ് ചെയ്ത ശരികേട് മറ്റൊരു നേതാവിനോട് ഇനി ആവര്‍ത്തിക്കരുത്
ഈ പതിനായിരങ്ങൾ ഒഴുകിയെത്താൻ ആരാണ് പി.ടി. ? കെപിസിസി പ്രസിഡന്റോ , മുഖ്യമന്ത്രിയോ , മന്ത്രിയോ ഒന്നും ആയിട്ടില്ലാത്ത പി.ടി, ഇടം പിടിച്ചത് നിലപാടുകൾ കൊണ്ട് മാത്രമാണ്. കണ്ണ് പോലും അറിയാതെ, അനുവാദം വാങ്ങാതെ നിറഞ്ഞൊഴുകുവാൻ മാത്രം അയാൾ ഹൃദയത്തിന്റെ ഒരു മൂലയിൽ കയറിക്കൂടിയത് നിലപാട് പറഞ്ഞും, അതിൽ ജീവിച്ചുമാണ്-രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതുന്നു
പി.ടി വിടവാങ്ങി; തൃക്കാക്കര പിടിക്കാന്‍ ഇനിയാരുവരും ? പി.ടി തോമസിന്റെ പിന്‍ഗാമിക്കായി പാര്‍ട്ടിയില്‍ ഇനി ചര്‍ച്ച സജീവമാകും. പി.ടിയുടെ കുടുംബത്തില്‍ നിന്നും ആരുമുണ്ടാകില്ലെന്നു സൂചന. സാമുദായിക പേരുപറഞ്ഞ് സീറ്റ് ചോദിക്കാനിടയുള്ള പഴയുമുഖങ്ങളോട് പാര്‍ട്ടി 'നോ' പറയും ! തൃക്കാക്കരയില്‍ വാടക വീട് അന്വേഷിക്കാനിടയുള്ള നേതാക്കളുടെ നീക്കം മുമ്പേ കണ്ട് നേതൃത്വം. തൃക്കാക്കരയില്‍ ഇക്കുറി വരാനിടയുള്ളയുള്ളത് പുതുമുഖം തന്നെ
ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിനെ കുറ്റം പറയുന്നത് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവര്‍; മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെല്ലാം എസ്ഡിപിഐക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല! ആസൂത്രിതമായ നീക്കങ്ങളാണ് എസ്ഡിപിഐയും ആര്‍എസ്എസും നടത്തുന്നത്; സാമുദായിക മൈത്രി തകര്‍ക്കുന്ന തരത്തിലേക്ക് എത്തിക്കാനാണ് രണ്ട് വര്‍ഗീയ ശക്തികളും ശ്രമിക്കുന്നത്-കോടിയേരി
സ്വപ്ന സുരേഷിന്റെ നിയമന വിവാദത്തില്‍ പി.ടി തോമസിന് ധനമന്ത്രി കൊടുത്ത മറുപടിയില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ ! സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം പരിശോധന നടത്തിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന്റെ കൈവശമെന്ന് മറുപടി. റിപ്പോര്‍ട്ട് ഐടി വകുപ്പ് പരിശോധിക്കുകയാണെന്ന് മന്ത്രി ബാലഗോപാല്‍ ! പത്തുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ വകുപ്പ് പഠിക്കാത്ത റിപ്പോര്‍ട്ടിന്റെ തുടര്‍ ചോദ്യം പി.ടി അടുത്ത സമ്മേളനത്തില്‍ ചോദിക്കുമെന്ന് ഉറപ്പായിരുന്നു ! പി.ടി തോമസിന്റെ അപ്രതീക്ഷിത വിടവാങ്ങലോടെ സ്വപ്നയുടെ ശമ്പളം നിയമനം നടത്തിയ ശിവശങ്കറില്‍ നിന്നു പിടിക്കണമെന്ന ധനകാര്യ പരിശോധന റിപ്പോര്‍ട്ട് നിത്യനിദ്രതയില് ആകുമോ ?
പാലായിലെ തോല്‍വിയില്‍ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഎം അന്വേഷണ കമ്മീഷന് ! പാലായിലെ തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് ജാഗ്രതകുറവുണ്ടായെന്ന് രണ്ടംഗ കമ്മീഷന്റെ കണ്ടെത്തല്‍. ജോസ് കെ മാണിക്കെതിരെ യുഡിഎഫ് വലിയ പ്രചാരണം നടത്തിയെന്നും അതിനെ നേരിടുന്നതില്‍ വീഴ്ച പറ്റിയെന്നും കമ്മീഷന്. കടുത്തുരുത്തിയിലും പാര്‍ട്ടിക്ക് ഗുരുതര വീഴ്ചയില്ലെന്ന് സിപിഎം ! ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച റിപ്പോര്‍ട്ട് സംസ്ഥാന സമിതിക്ക് കൈമാറി
പിടി തോമസിന് കണ്ണീരോടെ വിട നല്കി ജന്മനാട് ! കൊടും തണുപ്പിനിടയിലും ഇന്നലെ അര്‍ധരാത്രി കമ്പംകെട്ട് മുതല്‍ പുലര്‍ച്ചെ തൊടുപുഴ വരെ പിടിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍; പിടിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് സഹപ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും, നാട്ടുകാരും! ഇടക്കാലത്ത് പിടിയോട് പിണങ്ങിയ ഇടുക്കിക്കാര് പിടിയെ യാത്രയാക്കിയത് കൊടുംമഞ്ഞില്‍ മണിക്കൂറുകളോളം കാത്തുനിന്ന് വേദനയോടെ !