Current Politics
ഒരിക്കല്‍ കെ.പി.സി.സി യോഗം നടക്കുമ്പോള്‍ 40-കാരന് പി.ടി തോമസിന്റെ പ്രസംഗം കത്തിക്കയറി- ''ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളിയേ, എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ". കരുണാകരനെതിരെ പി.ടി തോമസിന്റെ പ്രസംഗം ! ആരോടും നേര്‍ക്കുനേര്‍ നിന്നു പോരാടും. ശത്രുവിനെ നിശിതമായി ആക്രമിക്കും. മുഖം നോക്കാതെ പോരാടും. അതു കരുണാകരനായാലും പിണറായി വിജയനായാലും. നിലപാടുകളുടെ രാജകുമാരന് വിട വാങ്ങുമ്പോള്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അങ്ങനെ വെറുമൊരു എം.പി മാത്രമാണോ ശശി തരൂര്‍ എന്നായിരുന്നു എന്റെ ചോദ്യം ? രമേശ് ചെന്നിത്തല പോലും പറഞ്ഞത് ശശി തരൂര്‍ ലോക പൗരനാണെന്നാണ് ! സില്‍വര്‍ ലൈന്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിക്കും വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു ശശി തരൂരിനു നന്നായറിയാം. അതിനെ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന് ആത്മഹത്യാപരമാണെന്നും അദ്ദേഹത്തിനറിയാം. കൈരളി ചാനൽ ചർച്ചയിലെ ശശി തരൂർ... - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
രാഷ്ട്രീയ കൊലപാതകം മുതല്‍ പോലീസ് അതിക്രമങ്ങളില്‍ വരെ പ്രതിക്കൂട്ടിലായി ആഭ്യന്തര വകുപ്പ് ! തുടര്‍ഭരണത്തിലും പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കില്ലെന്ന ആക്ഷേപം ശക്തമാകുന്നു. സിപിഎം സമ്മേളനങ്ങളിലും സര്‍ക്കാരിന്റെ പോലീസ് നയത്തില്‍ വിമര്‍ശനം ! പിണറായി പേടിയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാതെയാണ് നേതാക്കളുടെ വിമര്‍ശനം. പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന പ്രതിരോധമുയര്‍ത്തി മുഖ്യമന്ത്രി നടത്തുന്ന ന്യായീകരണങ്ങള്‍ക്ക് ഇടയിലും പോലീസ് വീഴ്ചയേറുന്നു. ആലപ്പുഴയിലെ രണ്ടാം കൊലപാതകം നടന്നതില്‍ പോലീസിന്റെ ജാഗ്രതകുറവ് തന്നെ