Current Politics
1967 ല്‍ ഒമ്പത് അംഗങ്ങളുമായി നിയമസഭയിലെത്തിയ കെ. കരുണാകരന് തുന്നിക്കൂട്ടിയ ഐക്യ ജനാധിപത്യ മുന്നണി ഇന്ന് തകര്‍ച്ചയുടെ വക്കില്‍. കോണ്‍ഗ്രസ് ശിഥിലമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും നേതാക്കള്‍ പിടിവാശിയോടെ പോര്‍മുഖത്ത്. കോണ്‍ഗ്രസുകാര്‍ പോരു നടത്തുന്നത് കോണ്ഗ്രസുകാരോടുതന്നെ ! കോണ്‍ഗ്രസുകാരെ ചരിത്രം ഓര്‍മിപ്പിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുമ്പോഴും ഗ്രൂപ്പുകളിക്ക് ഒരു കുറവുമില്ലാതെ കേരളത്തിലെ കോണ്‍ഗ്രസ് ! ഉന്നത നേതാക്കളെ ഗ്രൂപ്പുകളിക്ക് പ്രേരിപ്പിക്കുന്നത് പാര്‍ട്ടിയില്‍ റോളില്ലാത്ത ഇരു വിഭാഗത്തിലെയും ചില നേതാക്കള്‍. രണ്ടു നേതാക്കള്‍ക്ക് ഇന്ദിരാഭവനില്‍ കസേര കിട്ടുന്നതിനുള്ള വിപ്ലവം ഗൗനിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വം ! നേതാക്കളും പ്രവര്‍ത്തകരും ഗ്രൂപ്പു വിടുമ്പോഴും ശക്തി ചോരുന്നതറിയാതെ ഉന്നത നേതാക്കള്‍
ഡിസിസി പ്രസിഡന്റുമാരില്‍ കേമന്‍ എറണാകുളത്തെ മുഹമ്മദ് ഷിയാസ് തന്നെ ! ഏറ്റെടുത്ത പരിപാടികള്‍ വിജയിപ്പിക്കാനായതും പ്രവര്‍ത്തക പങ്കാളിത്തവും ഷിയാസിന് നല്‍കിയത് എ ഗ്രേഡ് തന്നെ ! ചടുലമായ ഇടപെടലുകൾ ഇടുക്കിയില്‍ സി.പി മാത്യുവിനും മലപ്പുറത്തു വി.എസ് ജോയിക്കും തുണയായി ! കോട്ടയത്തെ ഡിസിസി പ്രസിഡന്റ് നിരാശപ്പെടുത്തി. 6 ഡിസിസി പ്രസിഡന്റുമാര്‍ക്ക് പ്രത്യേക ശ്രദ്ധയ്ക്ക് നിര്‍ദേശം. ഡിസിസി പ്രസിഡന്റുമാരുടെ 3 മാസത്തെ പ്രവര്‍ത്തനങ്ങളിൽ തൃപ്തിയുള്ളത് പകുതിയില്‍ താഴെ മാത്രം
യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്കുന്ന സന്ദേശം എന്ത് ? ഹൈക്കമാന്‍ഡിനെ നേരിട്ടു കണ്ടിട്ടും തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിക്കുന്നില്ലെന്ന് ഗ്രൂപ്പു നേതൃത്വം. പാര്‍ട്ടി ദുര്‍ബലപ്പെട്ട് പ്രതിപക്ഷത്ത് രണ്ടാം തവണയും തുടരുമ്പോഴും ഗ്രൂപ്പുകളിക്ക് മാത്രം കുറവില്ല ! സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പകരം വീട്ടാന്‍ ഗ്രൂപ്പ് നേതാക്കള്‍. കെ സുധാകരനെതിരെ ബെന്നി ബെഹന്നാനെ മത്സരിപ്പിക്കാന്‍ എ, ഐ ഗ്രൂപ്പുകളില്‍ ധാരണ !
ധൈര്യമുണ്ടെങ്കിൽ അട്ടപ്പാടിയിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തണം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ