Current Politics
യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്കുന്ന സന്ദേശം എന്ത് ? ഹൈക്കമാന്‍ഡിനെ നേരിട്ടു കണ്ടിട്ടും തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിക്കുന്നില്ലെന്ന് ഗ്രൂപ്പു നേതൃത്വം. പാര്‍ട്ടി ദുര്‍ബലപ്പെട്ട് പ്രതിപക്ഷത്ത് രണ്ടാം തവണയും തുടരുമ്പോഴും ഗ്രൂപ്പുകളിക്ക് മാത്രം കുറവില്ല ! സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പകരം വീട്ടാന്‍ ഗ്രൂപ്പ് നേതാക്കള്‍. കെ സുധാകരനെതിരെ ബെന്നി ബെഹന്നാനെ മത്സരിപ്പിക്കാന്‍ എ, ഐ ഗ്രൂപ്പുകളില്‍ ധാരണ !
ധൈര്യമുണ്ടെങ്കിൽ അട്ടപ്പാടിയിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തണം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ
വന്‍ തോതില്‍ കൈക്കൂലി മറിയുന്ന മേഖലകളിലൊന്നാണ് പൊതുമരാമത്ത് വകുപ്പ്; അഴിമതിയുടെ വലിയൊരു കൂത്തരങ്ങ്, വര്‍ഷങ്ങളായി രാഷ്ട്രീയക്കാരും എഞ്ചിനീയര്‍മാരും കരാറുകാരും കൂടിച്ചേര്‍ന്നൊരു അവിശുദ്ധ കൂട്ടുകെട്ട്! ഒരു മഴക്കാലത്തെയെങ്കിലും അതിജീവിക്കാന്‍ കഴിവുള്ള റോഡുകളുണ്ടാക്കാന്‍ കഴിയാത്ത എഞ്ചിനീയര്‍മാരാണോ നമുക്കുള്ളതെന്ന് ഹൈക്കോടതി ചോദ്യമുയര്‍ത്തുന്നത് റോഡുകളുടെ ദയനീയ സ്ഥിതി കണ്ടിട്ടുതന്നെയാണ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ദേശീയ ദാരിദ്ര്യ സൂചികയിലെ കേരളത്തിന്റെ നേട്ടം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ! നീതി ആയോഗിന്റെ ആദ്യ ദേശീയ ദാരിദ്ര്യ സൂചിക തയ്യാറാക്കാന്‍ അവലംബമാക്കിയത് 2015-16 കാലത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേ ! ഉമ്മന്‍ചാണ്ടിയുടെ കാലത്തെ നേട്ടം അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് കാലത്തെ നേട്ടം പിണറായി സ്വന്തം നേട്ടമാക്കുന്നുവെന്നും ആക്ഷേപം. സംസ്ഥാനത്തിന്റെ നേട്ടത്തിന്റെ അവകാശവാദമേറ്റെടുത്ത ഇടതു പ്രൊഫൈലുകള്‍ നിരാശയില്‍