Advertisment

 "എന്നാലും കൊച്ചിന്റെ കൈ കണ്ടില്ലെയെന്നു" അമ്മ പതം പറയുമ്പോഴും പപ്പ അതൊക്കെ കേട്ടില്ലെന്ന വണ്ണം മൗനം നടിച്ചു; അപ്പനും അമ്മയും കഴിഞ്ഞാൽ പിള്ളേരെ നേരെ നടത്താൻ അധ്യാപകർക്ക് അവകാശമുണ്ടെന്ന മനോഭാവമായിരുന്നു എന്റെ വീട്ടുകാർക്കെന്നും, അതു കൊണ്ടു തല്ലു കിട്ടിയാൽ നോ രക്ഷ! അധ്യാപക ദിനത്തില്‍ ശ്രദ്ധേയമായി യുവ അധ്യാപികയുടെ കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ഇന്ന് സെപ്റ്റംബര്‍ 5. അധ്യാപക ദിനം. അറിവിന്റെ പ്രകാശം പരത്തുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനം. വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ഡോ. എസ്. രാധാകൃഷ്‌ണന്റെ ജന്മ ദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

Advertisment

രാജ്യത്തിനകത്തും പുറത്തും നിരവധി സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും മൂല്യമുള്ള വിദ്യാഭ്യാസ ആശയങ്ങൾ നടപ്പാക്കുകയും ചെയതുകൊണ്ട് അധ്യാപക വൃത്തിയ്ക്ക് മികച്ച മാതൃകയായ വ്യകതിത്വമാണ് അദ്ദേഹത്തിന്റേത്.

ഈ അധ്യാപക ദിനത്തില്‍ ശ്രദ്ധേയമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ അധ്യാപിക ഡോ.അനൂജ ജോസഫ്.

publive-image

കുറിപ്പ് വായിക്കാം...

ഞങ്ങളുടെ നാട്ടിൻപുറത്തെ ഒഴിച്ചുകൂടാനാകാതെ വണ്ണം ഇടം പിടിച്ച ഒന്നാണ് ടൂട്ടോറിയൽ കോളേജ് അല്ലെങ്കിൽ സാമാന്തരവിദ്യഭാസ സ്ഥാപനങ്ങൾ. എല്ലാ വിഷയങ്ങൾക്കും അധ്യാപകരുണ്ടിവിടെയെന്നതാണ് സവിശേഷത.

ഒരു പ്രദേശത്തെ മുഴുവൻ കുട്ടികളും പഠിക്കാനുണ്ടാകും. എട്ടാം തരത്തിലാണ് ഞാനും ഇതിന്റെ ഭാഗമാകുന്നത്. നാട്ടിലെ കോൺവെന്റ് സ്കൂളിൽ ആയിരുന്നു പഠിപ്പെങ്കിലും കണക്കും മലയാളം പാഠവലിയിലെ വൃത്തം തിരിക്കലും അലങ്കാരവുമൊക്കെ ഇടങ്ങേറായോണ്ട് ട്യൂട്ടോരിയൽ കോളേജിൽ ചേരാതെ നിവർത്തിയില്ലായിരുന്നു.

PSCപരീക്ഷകൾ എഴുതി ജോലിക്കായി കാത്തിരിക്കുന്നവരും റിട്ടയേർഡ് ആയ അധ്യാപകരുൾപ്പെട്ട ഒരു നിര അവിടുണ്ടായിരുന്നു. പഠിച്ചില്ലെങ്കിൽ നല്ല തല്ലു കിട്ടുമായിരുന്നു ഞങ്ങൾക്ക്, ഒരിക്കൽ തല്ലു മേടിച്ചു കൈയൊക്ക ചുമന്നു, വീട്ടിലേക്കു കരഞ്ഞ മുഖവുമായി ചെന്നതോർമ വരുന്നു .

അമ്മ, "എന്നാലും കൊച്ചിന്റെ കൈ കണ്ടില്ലെയെന്നു" പതം പറയുമ്പോഴും പപ്പ അതൊക്കെ കേട്ടില്ലെന്ന വണ്ണം മൗനം നടിച്ചു. അതായിരുന്നു വീട്ടിലുള്ളവരുടെ പ്രതികരണം,.

അപ്പനും അമ്മയും കഴിഞ്ഞാൽ പിള്ളേരെ നേരെ നടത്താൻ അധ്യാപകർക്ക് അവകാശമുണ്ടെന്ന മനോഭാവമായിരുന്നു എന്റെ വീട്ടുകാർക്കെന്നും, അതു കൊണ്ടു തല്ലു കിട്ടിയാൽ നോ രക്ഷ,

ഒരുപക്ഷെ അവരുടെ ആ മനോഭാവം എനിക്ക് നന്മയായിട്ടു മാത്രമേ മാറിയിട്ടുള്ളു.

മോളെ വഴക്കു പറഞ്ഞതെന്തിനാ, തല്ലിയതെന്തിനാ ഇതൊന്നും പറഞ്ഞു പപ്പ ഒരിടത്തും വന്നിട്ടില്ല . ഡാൻസ് എന്നും എഴുത്തെന്നും പറഞ്ഞു ക്ലാസ്സിൽ കയറാണ്ട് നടക്കുമ്പോഴും, സ്പെഷ്യൽ ക്ലാസുകൾ എടുത്തു തന്ന ഒരു കൂട്ടം അധ്യാപകരുടെ മുഖങ്ങൾ സ്നേഹത്തോടെ ഓർക്കുന്നു.

ഒരുപക്ഷെ അദ്ധ്യാപനം ഞാൻ ഇഷ്‌ടപ്പെട്ടതിനും കാരണവും അതാവാം.ഓർക്കുമ്പോൾ ഇന്നു ചിരി വരുന്നത് എന്റെ ഇംഗ്ലീഷ് ടൂഷൻ ആലോചിച്ചാണ്, ടൂഷൻ എടുത്തിരുന്നത് പപ്പയായിരുന്നു, നാട്ടിലെ അറിയപ്പെടുന്ന ഇംഗ്ലീഷ് അധ്യാപകന്റെ മകളെന്നത് അന്നും ഇന്നും എനിക്കഭിമാനമാണ്.

അഞ്ചാം തരം മുതൽക്കേ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകളിൽ ഞാൻ ഭാഗവക്കായിരുന്നു, പത്തിലും ഒൻപതിലും ഒക്കെ പഠിക്കുന്ന ചേച്ചിമാർക്കും ചേട്ടന്മാർക്കും ഇടയിൽ പപ്പയുടെ വഴക്കു ഏറ്റവും കിട്ടിയിരുന്നതും എനിക്കായിരുന്നു, നോട്ട്ബുക്കും പിടിച്ചു കരഞ്ഞു കലങ്ങിയ മുഖവുമായി, ക്ലാസ്സുകളിൽ മകൾ എന്ന പരിഗണന പോയിട്ടു!

ആ നാളുകൾ ഇന്നോർക്കുമ്പോൾ നന്ദി മാത്രം, എന്നെ ഞാനാക്കിയതിനു പിന്നിലെ ശക്തമായ കരങ്ങൾ എന്റെ പപ്പയുടേതാണ്, ഏതു കോമ്പറ്റിഷൻ പങ്കെടുത്തിരുന്നാലും, ആ പരിസരത്ത് പപ്പയുണ്ടേൽ അതെന്റെ ബലമായിരുന്നു എന്നു വേണം പറയാൻ,പിന്നിട്ട നാൾവഴികളിൽ

ജീവിതത്തിൽ കണ്ടുമുട്ടിയ എത്രയോ നല്ല അധ്യാപകർ, പലരുടെയും ക്ലാസുകൾ അത്ഭുതമായി തോന്നിയിരുന്നു,

ഒരിക്കൽ അവരായി മാറണമെന്നും തോന്നിയിരുന്നു.അവർ പകർന്നു നൽകിയ പ്രകാശം വരും തലമുറകളിലേക്ക് കൈമാറണമെന്ന ആഗ്രഹപൂർത്തികരണമെന്ന വണ്ണം ഞാനും അധ്യാപന വൃത്തിയിലേക്കു,,,,,

ആട്ടിൻതോലിട്ട ചില ചെന്നായ്കൾ അധ്യാപന വൃത്തിക്ക് കളങ്കമായെങ്കിലും, മറുവശത്തു നന്മയുടെ വിളനിലങ്ങളായി ഒരു കൂട്ടം അധ്യാപകർ നിൽപ്പുണ്ട്,,,,, ആ എല്ലാ നല്ല മനസ്സുകൾക്കും,,,, സ്നേഹത്തോടെ "HAPPY TEACHERS DAY"

https://www.facebook.com/anujaja19/posts/3243124135808263?__cft__<0>=AZW7N6jvYTBQSphs2XHm5b6wg9xZBrpacGUx1VF9PWeWMdBEKNnuwAvs-Pt9ARM5-kbGTG1PPvUe1ula0VWS73cx6w_vyg7xbvEdLrgz7_nyLwhBTGKjRWIkNdqe6qWT8wU&__tn__=%2CO%2CP-R

dr anuja facebook post
Advertisment