Advertisment

"19വയസ്സുള്ള മകൾ അപ്പനെ ഭീഷണിപ്പെടുത്തി സിനിമസ്റ്റൈലിൽ പണവും ആഭരണങ്ങളും തട്ടിയെടുത്തു! തെറ്റും ശെരിയും തിരിച്ചറിയുന്നത് പോയിട്ട്, സ്വന്തബന്ധങ്ങൾക്ക് പോലും വില കൽപിക്കാത്തവരായി മാറുന്ന തലമുറ; യുവ അധ്യാപികയുടെ കുറിപ്പ്‌

New Update

വര്‍ത്തമാന കാലത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഡോ അനുജ ജോസഫാണ് ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

കുറിപ്പ് വായിക്കാം.

അപ്പനായാലും അമ്മയായാലും മകളായാലും മകനായാലും ശെരി ബന്ധങ്ങൾക്കൊന്നും ഇനിയങ്ങോട് വല്യ വിലയൊന്നുമുണ്ടാവില്ലാന്ന് തോന്നിപ്പിക്കുന്ന വിധമാണ് സംഭവ വികാസങ്ങൾ.

മറ്റെവിടെയുമല്ല, നമ്മുടെ കേരളത്തിൽ.

"19വയസ്സുള്ള മകൾ അപ്പനെ ഭീഷണിപ്പെടുത്തി, സിനിമസ്റ്റൈലിൽ പണവും ആഭരണങ്ങളും തട്ടിയെടുത്തു!

വാർത്ത കാണുമ്പോഴും വല്ല ഉത്തരേന്ത്യൻ സംസ്ഥാനത്തോ മറ്റോ ആയിരിക്കും ഈ സംഭവമെന്നു വിചാരിക്കാൻ വരട്ടെ, നമ്മുടെ സാക്ഷരത കൂടിയ കേരളത്തിലാണ് ഇതു അരങ്ങേറിയതെന്നാണ് ഏറെ ചിന്തിപ്പിക്കുന്ന വസ്തുത.

അപ്പനെ പോലും തോക്ക് ചൂണ്ടി ക്യാഷ്‌ ചോദിക്കുന്ന നിലവാരത്തിലേക്കു നമ്മുടെ കുഞ്ഞുങ്ങൾ മാറുന്നത് അപകടകരമായ പ്രവണതയാണ്.ഇനിയിപ്പോൾ ആ അപ്പന്റെ സ്വഭാവം കാരണമാണെന്നൊക്കെ പറഞ്ഞിരുന്നാലും അതൊക്കെ ഒരു മുടന്തൻ ന്യായമായിട്ടേ കരുതാനാകൂ.

അനുദിനം നമ്മുടെ സമൂഹം നൽകുന്ന തെറ്റായ സന്ദേശങ്ങൾ, കുട്ടികളുടെ മനസ്സിനെ ഏതു നിലയിൽ സ്വധീനിക്കുന്നുണ്ടെന്നു മേൽപ്പറഞ്ഞ സംഭവത്തിൽ വ്യക്തമാണ്.

തെറ്റും ശെരിയും തിരിച്ചറിയുന്നത് പോയിട്ട്, സ്വന്തബന്ധങ്ങൾക്ക് പോലും വില കൽപിക്കാത്തവരായി മാറുന്ന തലമുറ.

നമ്മൾ മാറേണ്ടിയിരിക്കുന്നു,അറിവുകൾ നിറയ്ക്കുന്നതിനോടൊപ്പം മക്കൾക്ക്‌ മൂല്യങ്ങൾ പകർന്നു കൊടുക്കുന്നവരായി മാറുക, കേവലം വാക്കുകളിൽ ഒതുങ്ങാതെ പ്രവൃത്തിയിലൂടെ നല്ല വശങ്ങൾ പഠിപ്പിക്കുക. ജീവിതവിജയം കൈവരിക്കാൻ അവർ പഠിക്കട്ടെ. നാളെയുടെ ശാപമായി മാറാതെ, പ്രതീക്ഷയായി അവനും അവളും വളരട്ടെ.

കാര്യലാഭത്തിന് ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത തലമുറ സമൂഹത്തിനു ദോഷം മാത്രമേ ചെയ്കയുള്ളുവെന്നു നിസ്സംശയം പറയാം. മേൽപ്പറഞ്ഞ സംഭവത്തിൽ മാതാപിതാക്കൾ ഭിന്നിച്ചു നിൽക്കുന്നവരും, അമ്മയോടൊപ്പമായിരുന്ന മകൾ അപ്പന്റെ മേൽ ഭീഷണി ഉയർത്തുകയും തുടർന്നു തോക്കു ചൂണ്ടി പണം അപഹരിക്കുകയും ചെയ്തതായാണ് സൂചന.

എന്തു തന്നെയായാലും സുബോധം നഷ്‌ടപ്പെടുന്ന തലമുറ സമൂഹത്തിനു വെല്ലുവിളിയാണ്. ഇതു വേറെ ഏതോ വീട്ടിൽ നടന്നതല്ലേ അല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ ഇത്തരത്തിൽ ഒന്നും ചെയ്യില്ലെന്നൊക്കെയുള്ള സമാധാനം നല്ലതാണ്, കരുതൽ മുഖ്യം.

facebook post DR ANUJA JOSEPH
Advertisment