Editorial
ലോകായുക്താ, സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പു വെച്ചിട്ടില്ല; ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സിനും ഇതാണ് ഗതിയെങ്കില്‍ കാര്യങ്ങള്‍ വഷളാകും ! കേരളത്തിലെ ഭരണ നേതൃത്വത്തോട് ഒട്ടും യോജിപ്പില്ലാത്ത ബി.ജെ.പിയാണ് കേന്ദ്രം ഭരിക്കുന്നത്; അതുകൊണ്ടുതന്നെയാണ് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനോട് കലഹിക്കുന്നതും; ഈ പോരില്‍ ഗവര്‍ണര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല, സര്‍ക്കാരിനു നഷ്ടപ്പെടാന്‍ ഏറെയുണ്ട് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മാധ്യമപ്രവര്‍ത്തകരുടെ ജോലി ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുക എന്നതാണ്. അതറിയാനുള്ള അവകാശം ജനങ്ങൾക്കുമുണ്ട്. ചില മാധ്യമങ്ങൾ മാത്രം ആ ജോലി ചെയ്താൽ മതിയെന്ന് ഒരു ഗവർണർ രാജ്ഭവനിലിരുന്ന് പറഞ്ഞാൽ അത് ജനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ജനായത്ത ഭരണത്തോടൊപ്പം തന്നെയാണ് ഇവിടെ മാധ്യമങ്ങളും വളര്‍ന്നു വന്നത്. അതിനു മുമ്പ് രാജഭരണത്തെ ചോദ്യം ചെയ്യാനും ഇവിടെ പത്രങ്ങളുണ്ടായിരുന്നു. ഗവർണർക്കറിയാത്ത കാര്യങ്ങളും കേരളത്തിലുണ്ട് - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
ഇപ്പോൾ കത്താണ് പ്രശ്നം ! കത്തെന്നൊരു സാധനം സത്യമായുണ്ടെന്നും അത് വ്യാജനല്ലെന്നും മാത്രം തെളിഞ്ഞിട്ടുണ്ട്. ഇനി അതെഴുതിയ വ്യാജനെ കണ്ടെത്തണം. കമ്പ്യൂട്ടറും ലെറ്റര്‍ഹെഡും സ്വന്തമായുള്ള കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും സൂക്ഷിച്ചാൽ നന്ന് ! ഒരു കാര്യം, കേരളമാകെ പൊട്ടന്മാരാണെന്ന് കരുതരുത് - നിലപാടിൽ ഓണററി എഡിറ്റർ ആര്. അജിത് കുമാര്‍
സംഘപരിവാറിനെപ്പോലും ഞെട്ടിക്കുന്നതാണ് ഗുജറാത്തില്‍ കെജ്റിവാള്‍ പയറ്റുന്ന തന്ത്രങ്ങള്‍; ഡല്‍ഹിയും, പഞ്ചാബും പിടിച്ചെടുത്തു; തീവ്ര ഹിന്ദുത്വ വാദത്തിന്റെ പരീക്ഷണ ശാലയില്‍ അതിതീവ്ര ഹിന്ദുത്വ സിദ്ധാന്തങ്ങളും തന്ത്രങ്ങളുമായി കെജ്റിവാള്‍ ഇനി ലക്ഷ്യം വയ്ക്കുന്നത് മോദിയുടെ സ്വന്തം ഗുജറാത്ത്! ഇവിടെ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും ? എന്താകും കോണ്‍ഗ്രസിന്റെ പരിപാടി ? കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പ്; എന്താകും ഖാര്‍ഗെയുടെ തന്ത്രങ്ങള്‍?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
രാജ്ഭവന് വളയും മുമ്പ് പണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ സെക്രട്ടറിയേറ്റ് വളഞ്ഞ അനുഭവം സിപിഎം ഓര്‍ക്കണം. അതിനുമപ്പുറം ആ വളയലും ഗവര്‍ണര്‍ ആയുധമാക്കാനുള്ള സാധ്യതയും മുന്നില്‍ കാണണം. ഗവര്‍ണര്‍ ചില്ലറ കളിയൊന്നുമല്ല കളിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പട്ടാളമിറങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ എന്തും ചെയ്യും ? കേന്ദ്രം എന്തും ചെയ്തേക്കാം - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വിരമിച്ച പ്രൊഫസറുടെ പെന്ഷന് 1 ലക്ഷം, സെക്ഷന്‍ ഓഫീസര്‍ക്ക് 60000. വയസ് 56 ആകുമ്പോള്‍ വീട്ടില്‍ പറഞ്ഞു വിട്ടിട്ട് വെറുതെ നികുതിപ്പണമെടുത്ത് കൊടുക്കുകയാണ്. 56 - 58 വയസിലൊന്നും വൃദ്ധനാകില്ല. പെന്ഷന് പ്രായം 65 ആക്കട്ടെ. അന്തര്‍ദേശീയ നിലവാരമതല്ലേ; മറ്റെല്ലാകാര്യങ്ങളിലും ഇന്റര്‍നാഷണല്‍ നിലവാരം പറയുന്ന നമുക്ക് ഇക്കാര്യത്തില്‍ മാത്രം ലോക്കലായാല്‍ മതിയോ - നിലപാട് കോളത്തില്‍ ആര് അജിത് കുമാര്‍
ഇന്ത്യന്‍ തെളിവുനിയമത്തിലെ പഴുതുകള്‍ പഠിച്ച കള്ളന്മാര്ക്കും ഗ്രീഷ്മയെപ്പോലുള്ള പഠിച്ച കള്ളികള്‍ക്കും ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഷെറിന് വധക്കേസില്‍ കീടനാശിനിയും മരണമൊഴിയും പോലീസ് നടപടികളുമൊക്കെ പ്രതിക്ക് അനുകൂലമാകില്ലേ ? അതിനിടയിലാണ് കേസ് തമിഴ്നാടിന് കൈമാറാനുള്ള നീക്കം. ദിലീപ് കേസുപോലെ ഇതുമൊരടിയാകുമോ പോലീസിന് - നിലപാടില്‍ ആര് അജിത് കുമാര്‍
വിഴിഞ്ഞവും അവിടെ നിര്‍മ്മിക്കുന്ന മദര്‍ പോര്‍ട്ടും കേരളത്തിനെന്നല്ല രാജ്യത്തിനുതന്നെ അഭിമാനമാണ്. അതിന്റെ നിര്‍മ്മാണം നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത് മൗഢ്യം തന്നെയാണ്. തീരശോഷണം സംബന്ധിച്ച പഠനങ്ങള്‍ നടക്കട്ടെ. തുടര്‍ നടപടികളും ഉണ്ടാകട്ടെ, തുറമുഖ നിര്‍മ്മാണവും തുടരട്ടെ. സമരം തുടങ്ങിയവര്‍ക്ക് അതവസാനിപ്പിക്കാന്‍ കൂടി അറിയണം - മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
കോവിഡ് പ്രതിസന്ധി സാമ്പത്തിക മേഖലയെ തകര്ത്തുകൊണ്ടിരുന്നപ്പോഴായിരുന്നു ബോറിസ് ജോണ്സണ് യുകെ പ്രധാനമന്ത്രിയായത്; ധനകാര്യമന്ത്രിയായി നിയോഗിക്കപ്പെട്ട റിഷി സുനക് കോവിഡ് തകര്‍ത്ത ബിസിനസ് സംരംഭങ്ങളെ കരകയറ്റാന്‍ ഏറെ അധ്വാനിച്ചു; ചുരുങ്ങിയ കാലംകൊണ്ട് പ്രഗത്ഭനായ ധനകാര്യ മന്ത്രി എന്ന പേരും സ്വന്തമാക്കി; ലോകത്തിലെ തന്നെ ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ പയറ്റിത്തെളിഞ്ഞയാളാണ് റിഷി! പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന് ബ്രിട്ടനെ പുതിയ ദിശയിലേയ്ക്കു നയിക്കാനാകുമോ?- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്