Editorial
വിസിയെ അങ്ങോട്ടുപോയി കാണുന്ന മുഖ്യമന്ത്രി (ഇ.എം.എസ്) മാരുണ്ടായിരുന്ന നാടാണിത്. ആ കസേരയിലിരിക്കുന്ന പുംഗവന്മാരാണിപ്പോള് ഹൈക്കോടതിയുടെ തിണ്ണ നിരങ്ങുന്നത്. ആത്മാഭിമാനമുള്ളവരാരും ആ കസേരയിലിരുപ്പില്ലേ ? ഇനി ഗവര്‍ണര്‍ തീരുമാനിക്കും വരെ കാത്തിരിക്കും അവര്‍. അതു കഴിഞ്ഞോ ? - 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
സര്‍വകലാശാലകളുടെ കാര്യത്തിലുള്‍പ്പെടെ ഗവര്‍ണറുടെ അധികാരങ്ങള്‍ ഒരു രാഷ്ട്രീയ തര്‍ക്കമെന്നതിനപ്പുറം നിയമവിഷയം കൂടിയാണ്. എല്ലാ നിയമനങ്ങള്‍ക്കും ഒരു വ്യവസ്ഥയുണ്ട്. എല്ലാ അധികാരങ്ങള്‍ക്കും പരിധിയുമുണ്ട്. അതിനപ്പുറം ഗവര്ണര്ക്കുമാത്രമെന്ത് ? - മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഈ യുവത്വത്തിനെന്ത് പറ്റി ? ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഇംഗ്ലീഷും മലയാളവും അറിയില്ല. ഗാന്ധിജിയുടെ ജന്മദിനം അറിയില്ലെങ്കിലും സാനിയ ഇയ്യപ്പന്റെ നെഞ്ചളവ് കാണാപാഠം. മക്കളെ നേര്‍വഴിയ്ക്ക് നടത്താന്‍ ഒന്നുകില്‍ ഈശ്വര ചിന്ത, അല്ലെങ്കില്‍ രാഷട്രീയ ചിന്ത. ഈ തലമുറയ്ക്ക് അതു രണ്ടും വേണ്ട, എംഡിഎംഎ മതി. നാട്ടിലാണെങ്കില്‍ അരിവിലയല്ല പ്രശ്നം, നയന്‍താര പെറ്റതാണ്. അല്പജ്ഞാനത്തിന്റെ അപകടാവസ്ഥിയിലായ 23 കാരന് കൊലപാതകം നടത്തുന്നത് ശിക്ഷ ഗൂഗിളില്‍ നോക്കി ഉറപ്പാക്കിയാണ് - 'നിലപാടി'ല്‍ ആര്‍ അജിത് കുമാര്‍
മുമ്പ് അപരാധി അല്ലാതിരുന്നിട്ടും മുന്‍ വിസി ഡോ. ജെ.വി വിളനിലത്തെ ക്രൂശിച്ച ചരിത്രം കേരളത്തിനുണ്ട്. വിളനിലം വിടവാങ്ങുമ്പോള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ പൊളിച്ചടുക്കേണ്ട അവസ്ഥയിലാണ്. രാഷ്ട്രീയക്കാര്‍ കയറിയിറങ്ങി സര്‍വ്വകലാശാലകള്‍ നശിപ്പിച്ചു - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലുണ്ടാക്കിയ ചലനം ചെറുതല്ല; പാര്‍ട്ടിയിലെ കുടുംബാധിപത്യത്തിനും നേതൃത്വത്തിന്‍റെ പ്രവര്‍ത്തന രീതിക്കുമെതിരെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്ത്യയൊട്ടാകെയുണ്ടെന്നതിന്‍റെ തെളിവുതന്നെയാണ് തരൂരിനു കിട്ടിയ പിന്തുണ; തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വന്തം പ്രസക്തി തെളിയിച്ചു! ഇനി അദ്ദേഹത്തെ കോണ്‍ഗ്രസിനുള്ളില്‍ മൂലയ്ക്കിരുത്താന്‍ ആര്‍ക്കുമാകില്ല; കോണ്‍ഗ്രസില്‍ പുതിയൊരു ശക്തികേന്ദ്രമാവുകയാണോ തരൂര്‍ ?-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഒന്നാം തരം 'സ്റ്റേറ്റ്സ് മാന്‍' ശൈലിയിലാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ സംസാരിച്ചത്; വിദേശങ്ങളില്‍ പോയി ഭരണവും തന്ത്രജ്ഞതയും രാഷ്ട്രമീമാംസയും എന്തെന്നറിയാവുന്നവരുമായി കുറെ ദിവസം ചെലവഴിച്ചതിന്‍റെ ഗുണം; മന്ത്രിമാരും കരുതലോടെയാണ് സംസാരിച്ചത്; എ.കെ.ജി സെന്‍ററില്‍ പ്രായോഗിക ബുദ്ധിയുള്ള ആരോ പണി തുടങ്ങിയിട്ടുണ്ട്! ഇനി ചാനല്‍ ചര്‍ച്ചക്കാരായ മൂന്നാം നിരക്കാരെക്കൂടി ഒന്നു നിലക്കുനിര്‍ത്തണം; ഗവര്‍ണറും അയയണം, ദുരഭിമാനത്തിനുള്ള വേദിയല്ല കേരളമെന്നറിയണം- 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിനെ പുതിയൊരു വളര്‍ച്ചയിലേയ്ക്കു നയിക്കാന്‍ വേണ്ടത് പ്രാഗത്ഭ്യമുള്ള ഒരു നേതൃത്വം തന്നെയാണ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്‍റാകുമെന്ന കാര്യം ഉറപ്പായിരിക്കുന്നു; ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ നിര ഉണ്ടാക്കിയെടുക്കാനും മാത്രമുള്ള കെല്‍പ്പ് 80 - കാരനായ ഖാര്‍ഗെയ്ക്കുണ്ടോ ? കോണ്‍ഗ്രസ് പ്രസിഡന്‍റായി ശശി തരൂര്‍ വന്നിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിന്‍റെ നല്ല ഭാവിയിലേയ്ക്കുള്ള ഒരു വഴിത്തിരിവാകുമായിരുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കേരളത്തിലെ പുലി ആരാണെന്നതാണിപ്പോള് തര്‍ക്കം. അത് ഖാന് ഗവര്‍ണറാണോ പിണറായി രാജനാണോ എന്നറിയാന്‍ പോകുന്നു. പുതിയ വെടി മന്ത്രിമാര്‍ക്കെതിരെയാണ്. കാരണമുണ്ടെങ്കില്‍ നിയമപരമായി ഗവര്ണര്ക്കതിന് അധികാരവുമുണ്ട്. പക്ഷേ ഈ പോര് എന്തിനുവേണ്ടിയാണെന്നല്ലേ... കാരണമുണ്ട് - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍