Editorial
മെസിയുടെയും നെയ്മറിന്റെയും മറ്റും കൂറ്റന്‍ കട്ടൗട്ടുകള്‍ ഗ്രാമങ്ങളില്‍ ആരാധകര്‍ ആഘോഷത്തോടെ ഉയര്‍ത്തുന്നതും അതു വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നതും കേരളം കണ്ടതാണ്; അഞ്ചു നേരം പ്രാര്‍ത്ഥിക്കേണ്ട വിശ്വാസി ഫുട്ബോളിലെ താരരാജാക്കന്മാരുടെ പിന്നാലെ പോയാല്‍ പ്രാര്‍ത്ഥന മുടങ്ങില്ലേ എന്നാണ് മതനേതാക്കളുടെ പരിഭ്രാന്തി! മതം വേറെ, കളി വേറെ എന്ന അടിസ്ഥാന ചിന്തയാണ് മത നേതാക്കള്‍ക്കുണ്ടാകേണ്ടത്; ഡോ. മുനീര്‍ പറയുന്നതുപോലെ ജനങ്ങള്‍ എല്ലാം മറന്ന് ഫുട്ബോള്‍ കാണട്ടെ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അടുത്തിടെ ഒരു പോക്സോ കേസിൽ ഇരയുടെ അഭിഭാഷകൻ പ്രതിയുമായുള്ള ബന്ധം പറഞ്ഞു അവസാന നിമിഷം കേസിൽ നിന്നും പിന്മാറി. അതിനു മുൻപ് ഈ വിരുതൻ സംഭവത്തിലെ പ്രധാന സാക്ഷിയെ കേസിൽ നിന്നും ഒഴിവാക്കി. പിന്നെ വിസ്താരം വൈകിപ്പിക്കലായിരുന്നു പരിപാടി. എല്ലാം കഴിഞ്ഞപ്പോഴായിരുന്നു പ്രതി- ബന്ധം ചൂണ്ടിക്കാട്ടിയുള്ള പിൻവാങ്ങൽ. ഇതാണ് പല കേസുകളിലും സംഭവിക്കുന്നത്. പോക്സോ പ്രതികളെ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സംരക്ഷകര്‍ - നിലപാടിൽ ഓണററി എഡിറ്റർ ആര്. അജിത് കുമാര്‍
ടാഗോറിനെക്കുറിച്ച് പ്രസംഗിച്ച് ഐഎഎസ് നേടി, മദര്‍ തെരേസയെ ആരാധിച്ച ആനന്ദബോസിപ്പോള് ബംഗാള്‍ ഗവര്‍ണര്‍. ഗുജറാത്തിന് പാര്‍പ്പിട പദ്ധതിയൊരുക്കി മോഡിയുടെ മനസിലിടം നേടി. പിന്നീട് മോഡി പ്രധാനമന്ത്രിയായപ്പോള്‍ വിശ്വസ്തനായി. ബോസിനെ ബിജെപിയാക്കുന്നതില് കണ്ണന്താനത്തിനുമുണ്ട് പങ്ക്. പക്ഷേ കെ കരുണാകരനു ശേഷം കേരളം എക്കാലവും ബോസിനെ അവഗണിച്ചു; മാറ്റിനിര്‍ത്തി. ആ നന്ദികേടിന് ക്ഷമ ചോദിക്കാം, ഈ വൈകിയ വേളയിലെങ്കിലും - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
തരൂരിനെതിരെ സതീശന് വാളെടുത്തിരിക്കുന്നു; തരൂര്‍ കാണിക്കുന്നത് വിഭാഗീയതയും സമാന്തര പ്രവര്‍ത്തനവുമാണെന്നാണ് ആരോപണം; തരൂരിന്റെ മലബാര്‍ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായെന്ന് ഇതിലൂടെ തന്നെ വ്യക്തം! തരൂരിനു കിട്ടുന്ന വലിയ സ്വീകരണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്വസ്ഥത കെടുത്തുന്നു; വിവിധ സമുദായങ്ങളും അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു; പ്രവര്‍ത്തകര്‍ക്കും ആവേശം; പക്ഷെ ഇങ്ങനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു നേതാവിനെ തങ്ങള്‍ക്കു വേണ്ട എന്നതാണ് നേതാക്കളുടെ നിലപാട്- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കേരള രാഷ്ട്രീയത്തില്‍ പുതിയൊരു രാഷ്ട്രീയ ശക്തികേന്ദ്രമായി ഉയരുകയാണ് തരൂര്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഘോഷിക്കാനും മുദ്രാവാക്യം വിളിച്ചുകൊണ്ടു നടക്കാനും പുതിയൊരു നേതാവിനെ കിട്ടിയിരിക്കുന്നു! മുസ്ലീം ലീഗ് നേതൃത്വവുമായി തരൂര്‍ ഇനി നടത്താന്‍ പോകുന്ന സുപ്രധാന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്; വളരെ സംഭവബഹുലമാവുകയാണ് യു.ഡി.എഫ് രാഷ്ട്രീയം; പുതിയ കേന്ദ്രബിന്ദുവായി ശശി തരൂരും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട ശശി തരൂര്‍ അതില്പിന്നെ മിണ്ടാതിരിക്കുകയായിരുന്നു; ഗുജറാത്ത് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലും തരൂരില്ല; തരൂരിന് അല്‍പ്പംപോലും ഇടം കൊടുക്കാതിരിക്കാന്‍ ഹൈക്കമാന്റ് എല്ലാ ജാഗ്രതയും പുലര്‍ത്തുമ്പോഴാണ് അദ്ദേഹത്തിന്റെ പാണക്കാട് യാത്ര! സുധാകരനുണ്ടാക്കിയ ആര്.എസ്.എസ് വിവാദം ശമിപ്പിക്കാനാണോ തരൂരിന്റെ യാത്ര ? അതോ ലീഗ് നേതൃത്വവുമായി തന്ത്രപ്രധാനമായ ചില ചര്‍ച്ചകള്‍ നടത്താനോ ? ചോദ്യങ്ങള്‍ ഉയരുകയാണ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കുഫോസ് വി.സിയുടെ സ്ഥാനം പോയി, വെറ്ററിനറി സര്‍വകലാശാല വി.സിയുടെ സ്ഥാനവും തുലാസില്‍; 12 സര്‍വകലാശാലകളിലും സ്ഥിതി സമാനം തന്നെ! അടുത്ത സമ്മേളനം ഡിസംബര്‍ അഞ്ചിന് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് രണ്ടാം പിണറായി മന്ത്രിസഭ; ഗവര്‍ണറും ഗവണ്മെന്റും തമ്മിലുള്ള പോരിന് ഈ നിയമസഭയാകുമോ വേദി ? ഗവര്‍ണറുമായുള്ള പോരില്‍ തിരിച്ചടിയുണ്ടായാല്‍ അത് മുന്നണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി നഷ്ടമായിരിക്കും; ഗവര്‍ണര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
നെഹ്റുവിന്റെ ജനാധിപത്യ ബോധത്തെയും മതേതര നിലപാടിനെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല; അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശില്പ്പിതന്നെയാണ് നെഹ്റു! നെഹ്റുവിന്റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് സുധാകരന്റെ വിവാദ പ്രസ്താവന; നെഹ്റുവിനെതിരെയുള്ള ഒരു പരാമര്‍ശത്തിനോടും യോജിക്കാനാവില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം, മുസ്ലിംലീഗും പ്രതിഷേധത്തിലാണ്; മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെങ്കിലും ലീഗ് ധര്മസങ്കടത്തിലാണെന്നു പറയേണ്ടതില്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്