Editorial
ഒരു സുപ്രീം കോടതി വിധിയാണ് തെരുവു നായ്ക്കളെ കൊല്ലുന്നത് നിരോധിച്ചത്. പിന്നില്‍ വാക്സിന് ലോബിയാണെന്നാണ് ആരോപണം. 5000 കോടി വരും ഇന്ത്യയിലെ പേപ്പട്ടി വിരുദ്ധ വാക്സിന് മാര്‍ക്കറ്റ്. 3500 കോടിയും ലാഭമാണ്. കുറെ കമ്മീഷനും. ഏകദേശം 1000 കോടിയുടെ വാക്സിനാണത്രെ 5000 കോടിക്കു വില്‍ക്കുന്നത്. അപ്പോൾ പട്ടികൾ നീണാൽ വാഴുന്നതുകൊണ്ട് ആർക്കാണ് ലാഭം. നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ വേറെയും മാർഗങ്ങളുണ്ട് - ' നിലപാടി 'ൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ഭാരത് ജോഡോ യാത്രയുടെ തുടക്കം ഗംഭീരം. പക്ഷേ ദക്ഷിണേന്ത്യ കടന്നാൽ എന്താകും സ്ഥിതി. പിന്നെ ശക്തരായ നേതാക്കളാരുണ്ട് ഒപ്പം കൂട്ടാൻ. ഉള്ളവരെ പറഞ്ഞുവിട്ടു ? ഈയുള്ളവരുമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഞെട്ടിപ്പിക്കാനാവുമോ ? അകന്നു നില്ക്കുന്നരെക്കൂടി ഒപ്പം കൂട്ടണം. കോണ്‍ഗ്രസിന് പുതിയ ആലോചന നടത്താനും അതിലൂടെ പുതിയ തന്ത്രങ്ങളും ആശയങ്ങളും മെനയാനും കഴിയുന്നൊരു നേതൃനിരകൂടി ഉണ്ടെങ്കിൽ പാര്‍ട്ടി ബഹുദൂരം മുമ്പിലെത്തും - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
ഭാരത് ജോഡോ യാത്ര ബിജെപിയെയും വിറളിപിടിപ്പിച്ചു തുടങ്ങി. കോണ്‍ഗ്രസിലെ ക്രൗഡ് പുള്ളര്‍ ഇപ്പോഴും താൻ തന്നെയെന്ന് രാഹുല്‍ തെളിയിച്ചു. പക്ഷെ ഈ ആൾക്കൂട്ടമൊന്നും കണ്ട് രാഹുൽ വിറളി പിടിക്കേണ്ട. അതിനു ഡൽഹി പാഠമാകണം. അവിടെ കോൺഗ്രസിൽ ജനപങ്കാളിത്തം അത്രയ്ക്കായിരുന്നു. എന്നാൽ അനുയായികളെയും കൂട്ടി കോളനികളിലേക്കും ചതുപ്പുകളിലേക്കും പോയ കെജ്രിവാള് ഭരണം തൂത്തുവാരി. അതിനാൽ കൂടെ നടന്നവരെ നാട്ടിന്‍പുറങ്ങളിലേക്ക് ആട്ടിപ്പായിക്കണം. എങ്കിലേ 150 ദിവസം നടന്നതിന്റെ പ്രയോജനം ലഭിക്കൂ - 'നിലപാടി'ൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
സ്വന്തം പേരെഴുതാനറിയാത്തവന് പത്താം ക്ലാസ് വരെ ഓൾ പാസ് ! പത്തിലും പന്ത്രണ്ടിലുമൊക്കെ ചോദ്യത്തിനുത്തരം എഴുതാൻ ശ്രമിച്ചാൽ മാർക്ക്, ശരിയല്ലെങ്കിലും എന്തെങ്കിലും എഴുതിയാൽ എ ഗ്രേഡ്. ഇവിടുത്തെ മാര്‍ക്ക് ദാനം കണ്ട് ഉത്തരേന്ത്യക്കാർക്ക് കണ്ണുതള്ളിയെന്ന സത്യം പറഞ്ഞ വിദ്യാഭ്യാസമന്ത്രിയെ നാം പഞ്ഞിക്കിട്ടു. ഇപ്പോൾ എന്‍സിഇആര്‍ടിയുടെ കണ്ടെത്തൽ കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 56 % നും വായിക്കാനറിയില്ലെന്നാണ്. ഈ കൊലച്ചതി കാണിച്ചത് അധ്യാപകരല്ലേ - 'നിലപാടി'ൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
സിദ്ധിഖ് കാപ്പൻ സംഭവത്തിൽ തെറ്റുകളും വീഴ്ചകളും പോലീസിന്റെ ഭാഗത്തുണ്ട്, കാപ്പന്റെ ഭാഗത്തുമുണ്ട്. കാപ്പൻ പോപ്പുലർ ഫ്രണ്ട് യോഗത്തിൽ പങ്കെടുത്തെന്നതോ ലഘുലേഖകൾ കണ്ടെത്തിയതോ കോടതിയിൽ നിലനിൽക്കുന്ന വാദങ്ങളല്ല. എന്നാൽ, ഹസ്രാത്തിലേയ്ക്ക് പോയ കാപ്പനൊപ്പം കാറിലുണ്ടായിരുന്നവരൊക്കെ ഏതെങ്കിലും ഒരു മുൻ കലാപ കേസുകളിലെ പ്രതികളായിരുന്നു. ഇവര്‍ എങ്ങനെ കാറിലുണ്ടായി ? കാപ്പന് ഇവരുമായുള്ള ബന്ധം എന്ത് ? കാപ്പന് വിശുദ്ധനാകണമെങ്കിൽ മറ്റുള്ളവർക്ക് ബോധ്യമാം വിധം ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം- 'നിലപാടി'ൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
നശിച്ചാലും നന്നായാലും രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസില്‍ പിടിമുറുക്കുമെന്ന് ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചിത്രം വ്യക്തമാക്കുന്നു. കിറ്റിന്റെയും കോവിഡിന്റെയും തിളക്കം മങ്ങിയത് കോണ്‍ഗ്രസിന് കേരളത്തില്‍ ചില സാധ്യതകള്‍ തുറക്കുന്നുണ്ട്. കടിപിടികൂടി അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കാനിടയുള്ള മുന്‍തൂക്കം നശിപ്പിക്കാതിരിക്കാന്‍ രമേശിനോടും സതീശനോടും സുധാകരനോടും അഭ്യര്‍ത്ഥിക്കാം. കേരളത്തിലും താമര വല രണ്ടു പേരുടെ തലക്കുമേല്‍ കിടന്നു കറങ്ങുന്നതായാണ് വിവരം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
സമുദായ നേതാക്കളെയോ അവരുടെ ഇടുങ്ങിയ ചിന്തകളെയോ അങ്ങനെയങ്ങ് അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാവാത്തതാണ് കേരളത്തിന്റെ മനസ് ; കാലിക്കട്ട് സര്‍വകലാശാലയുടെ ഡീലിറ്റ് ബിരുദത്തിനു വേണ്ടി ശുപാര്‍ശ ചെയ്യപ്പെട്ട വെള്ളാപ്പള്ളിയും കാന്തപുരവും പൊതുസമൂഹത്തിന്റെ ഉന്നതരായ പ്രതിനിധികളാണെന്ന് അവര്‍ പോലും അവകാശപ്പെടാന്‍ സാധ്യതയില്ല ! വിദ്യാഭ്യാസ രംഗത്തോ, സാമൂഹ്യ പ്രവര്‍ത്തന മേഖലയിലോ ഉയര്‍ന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചവരെ തന്നെയാവണം ഈ മഹനീയ യോഗ്യതയ്ക്കു പരിഗണിക്കേണ്ടത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇടയ്ക്കിടെ പേപിടിക്കുകയും ഇടയ്ക്കിടെ സ്വബോധത്തിലേക്ക് തിരിച്ചുവന്ന് ജീവനുവേണ്ടിയും യാചിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞിനെ ഓര്‍ത്ത് നോക്കൂ? അഭിരാമിയുടെ മരണം ഒരു തീരാവേദനയാണ്; ആ കുഞ്ഞിന്റെ മരണത്തിലെ ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; അലഞ്ഞു നടക്കുന്ന തെരുവു നായ്ക്കള്‍ക്ക് പഞ്ചായത്ത് സംരക്ഷണം ഒരുക്കണം, അതിന് അടിച്ചുമാറ്റുന്നതിന്റെ ഒരംശം മാത്രം മതി! പേവിഷ ബാധയെക്കുറിച്ച് വിദഗ്ധ സമിതി പഠിച്ചുതീരുമ്പോഴേക്കും എത്ര പേര് മരിക്കേണ്ടി വരും? - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
സിപിഎമ്മില്‍ വ്യക്തി പൂജാ വിവാദത്തിനു തുടക്കം വിഎസിന്റെ ഫ്ലക്സുകളില്‍ നിന്നായിരുന്നു. അന്ന് പിണറായി തള്ളിപ്പറഞ്ഞ ഫ്ലക്സുകള്‍ ഇന്ന് പിണറായിയുടെ ചിത്രവുമായി കവലകളില്‍ നിറയുന്നുണ്ട്. ഷൈലജ ടീച്ചര്‍ക്ക് മാഗ്സസെ അവാര്‍ഡ് നിരസിച്ചതിന് കാരണം വകുപ്പിന്റെ മികവ് വ്യക്തിയുടേതല്ല എന്നതാണല്ലോ. എങ്കില്‍ തദ്ദേശ, ടൂറിസം മന്ത്രിമാര്‍ക്ക് കിട്ടിയ അവാര്‍ഡുകള്‍ അവരാരും നിരസിച്ചില്ലല്ലോ. പഴയ ജ്യോതി ബസുവിന്റെ നാട്ടിൽ മരുന്നിനു പോലും മാര്‍ക്സിസ്റ്റുകാര്‍ ഇല്ലെന്നറിയാമല്ലോ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍