Editorial
ശൈലജ ടീച്ചറിനെ സംബന്ധിച്ചിടത്തോളം അര്‍ഹതപ്പെട്ട ബഹുമതി തന്നെയാണ് മഗ്സസേ അവാര്‍ഡ്, ഏഷ്യയിലെ നോബല്‍ സമ്മാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന വലിയ ബഹുമതി, കേരളത്തിലാദ്യമായി ഒരു വനിതയ്ക്കു ലഭിക്കുമായിരുന്ന വലിയ പുരസ്കാരം! എങ്കിലും ശൈലജ ടീച്ചറും മഗ്സസേ ബഹുമതിയും പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട് ; എല്ലാ ബഹുമതികള്ക്കുമുണ്ട് രാഷ്ട്രീയം, അതു തിരസ്കരിക്കുന്നതിലുമുണ്ട് രാഷ്ട്രീയം, ബഹുമതി തിരസ്കരിക്കുന്നതിലൂടെ ശൈലജ ടീച്ചര്‍ കൂടുതല്‍ തിളക്കം നേടുകയാണ്- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
എഎന്‍ ഷംസീര്‍ സിപിഎമ്മിലെ എം.വി. രാഘവനാണ്. തന്റെ രാഷ്ട്രീയത്തിനു മുകളില്‍ ആരുമില്ലെന്ന ചിന്താഗതിക്കാരനായ സീസണ്‍ഡ് പൊളിറ്റീഷ്യൻ. പിണറായിക്ക് റിയാസ് എങ്ങിനെയാണോ അതുപോലെതന്നെയാണ് കൊടിയേരിക്ക് ഷംസീര്‍. ശിഷ്യനുവേണ്ടി ആ പേര് പറഞ്ഞ ശേഷമാണ് കോടിയേരി എയര്‍ ആംബുലന്‍സില്‍ കയറിയത്. ആ ഷംസീറിന് ഒറ്റ ദിവസം കൊണ്ടാണ് പക്വനാകാന് വിധിയുണ്ടായിരിക്കുന്നത്. രാജേഷിനെ അന്നേ മന്ത്രിയാക്കേണ്ടതായിരുന്നു. ആ തെറ്റ് ഇപ്പോൾ പാർട്ടി തിരുത്തി- നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
എം.ബി രാജേഷ് മന്ത്രിയാകുന്നതോടെ പ്രഗത്ഭനായ ഒരു യുവ നേതാവ് മന്ത്രിയാകുന്നു എന്നതു വളരെ പ്രധാനം തന്നെ; ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുമെങ്കിലും ഷംസീറിന് വ്യക്തിപരമായി വലിയൊരു നേട്ടം തന്നെയാണ് കൈയിലെത്തുന്ന സ്പീക്കര്‍ സ്ഥാനം; മന്ത്രിസഭയില്‍ ആകെയുണ്ടാകുന്ന മാറ്റം എം.ബി രാജേഷിന്റെ വരവു മാത്രം! മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന് അഭിപ്രായം പറഞ്ഞത് പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റി തന്നെയാണ്, തീരെ ചെറിയൊരു മാറ്റം കൊണ്ട് കാര്യങ്ങളെല്ലാം ശരിയാകുമോ ?- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് കാനത്തിന് ഒരു തവണ കൂടി സെക്രട്ടറിയാകാം, പക്ഷേ ശക്തി തെളിയിക്കാന്‍ കെ.ഇ. ഇസ്മയില്‍ വിഭാഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൂടായ്കയില്ല; പ്രായപരിധിവച്ച് ഇസ്മയിലിനെ സംസ്ഥാന നേതൃത്വത്തില്‍ നിന്നു തട്ടാനാണ് കാനം വിഭാഗത്തിന്റെ ശ്രമം, അതു ഫലിക്കുമെന്നു വന്നാല്‍ കെ.ഇ. വെറുതെ ഇരിക്കില്ല, വെളിയത്തിന്റെ കാലത്ത് സര്‍വപ്രതാപിയായി തിളങ്ങിയ നേതാവല്ലേ! എന്തായാലും സി.പി.ഐയിലും വിഭാഗീയത മറനീക്കി പുറത്തു വന്ന സ്ഥിതിക്ക് സംസ്ഥാന സമ്മേളനം കൊഴുക്കും- നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വാക്സിനെടുത്തവര്‍ പേപ്പട്ടി കടിയേറ്റ് മരിച്ച കേസുകളുടെ എണ്ണപ്പെരുപ്പം നിസാരമല്ല. 2016 ല്‍ 2 പേർ 17 ല്‍ 3 പേർ. 2021 ല്‍ മാത്രം 16 മരണം. വാക്സിനേഷന് കുറ്റമറ്റതെങ്കില്‍ എങ്ങിനെ 16 മരണമുണ്ടായി ? വാക്സിനെടുത്തവരുടെ വിധി ഇതാണെങ്കില്‍ ജനം ആരെയാണ് ആശ്രയിക്കേണ്ടത് ? പാരസെറ്റമോള്‍ വില്പന വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നല്കിയ കമ്മീഷന് 1000 കോടിയെന്നത് സുപ്രീംകോടതിയിൽ വന്ന കണക്കാണ്. ഇവിടെയും അപാകതകളുണ്ട്. ആരാണുത്തരം നല്‍കുക ? ആരാണ് ഉത്തരവാദിത്വമേല്‍ക്കുക ? - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ തനിക്ക് ഭൂരിപക്ഷമുള്ള നിയമസഭ അന്തിമ തീര്‍പ്പു കല്പിക്കും. മകനെ കോടതി ശിക്ഷിക്കുമ്പോള്‍ അന്തിമ തീര്‍പ്പിനുള്ള അധികാരം അവന്റെ പിതാവിനു നല്കുംപോലെ ! എന്തൊരസംബന്ധ നാടകമാണിത്. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിമാരേയും ലോക്പാൽ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വാദിച്ച സിപിഎമ്മാണിപ്പോള്‍ ലോകായുക്തയുടെ ചങ്കും കരളും എടുത്തിരിക്കുന്നത്. ഒറ്റയടിക്ക് അഴിമതിക്കുള്ള എന്ഒസിയാണിത്. യെച്ചൂരിയും കാരാട്ടും കൈയ്യടിക്കട്ടെ ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു വലിയ പാര്‍ട്ടിയാണ്; ജനാധിപത്യ സംവിധാനത്തിനു യോജിച്ച രീതിയില്‍ ആ പാര്‍ട്ടിക്കു തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് ഉണ്ടാവണം, കാലാ കാലങ്ങളില്‍ കൃത്യമായ തെരഞ്ഞെടുപ്പു നടത്തുകയും വേണം, ഇന്നിപ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ക്ഷയിച്ചുകൊണ്ടേയിരിക്കുന്നു ! ദേശീയ നേതൃത്വം വളരെ ദുര്‍ബലമാണിന്ന്, പക്ഷെ ഇതൊന്നും രാഹുല്‍ ഗാന്ധിക്കു പ്രശ്നമല്ലെന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
എം.ഡി.എം.എയാണ് ഇപ്പോഴത്തെ വില്ലന്‍; മയക്കുമരുന്നിനുള്ള പണം ഇല്ലാതെവരുമ്പോള്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്കാരായി മാറുന്നു, പെണ്‍കുട്ടികളാണെങ്കില്‍ അനാശാസ്യം! അഡിക്ടായി കഴിഞ്ഞാല്‍ സാധാരണഗതിയില്‍ മോചനമില്ല എന്നതാണിതിന്റെ അപകടം. ഒടുവില്‍ ജയിലിലോ ആത്മഹത്യയിലോ ചെന്നവസാനിക്കും; നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താം, അതിന് അവരെ അവിശ്വസിക്കാം; ദിവസവും ബാഗുകള്‍ പരിശോധിക്കുക, ഒസിബി പേപ്പറും, ഐബോറിക് തുള്ളിമരുന്നും കണ്ടാല്‍ പിടികൂടുക- നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
മോഹന്‍ ലാലിനു സംഭവിച്ചത് ശരിക്കും ഒരു സാങ്കേതിക പിഴവാണ്. അതിന്റെ പേരില്‍ അദ്ദേഹത്തെ ആനക്കൊമ്പുകള്ളനും ആനവേട്ടക്കാരനുമൊക്കെയാക്കി. ഒരു താരത്തെ കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാന്‍ മലയാളി കഴിഞ്ഞേ ആരുമുള്ളു. കള്ളപ്പണക്കാര്‍ക്ക് കിട്ടുന്ന കനിവുപോലും ലാലിനില്ല. അധികാരത്തിന്റെ ഈഗോയ്ക്കു മുമ്പില്‍ എറിഞ്ഞുകൊടുക്കേണ്ടതാണോ മോഹന്‍ ലാല്‍ എന്ന പ്രതിഭയെ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍