Editorial
ഗവര്‍ണറുടെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കളമൊരുക്കി മുഖ്യമന്ത്രി; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി വീണ്ടും വാര്‍ത്താസമ്മേളനം നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഇതിന് മുഖ്യമന്ത്രിയെ സഹായിച്ചത് ഗവര്‍ണര്‍ തന്നെ! കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലൂടെ മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ട് വന്‍തോതില്‍ ഇടതുപക്ഷത്തേക്ക് തിരിഞ്ഞു; ഇപ്പോഴിതാ രാഷ്ട്രീയ കൗശലത്തോടെ മറ്റു ലക്ഷ്യങ്ങളുമായും പിണറായി നീങ്ങുന്നു; സുധാകരനും സതീശനും ഇതുകാണുന്നുണ്ടോ ?- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
തുടർച്ചയായ ആക്രമണങ്ങളാണ് പോപ്പുലർ ഫ്രണ്ടിന്റെ തിളക്കം കെടുത്തിയത്. അതുപേക്ഷിക്കുക. ഭരണകൂടത്തെ കലാപംകൊണ്ടു നേരിടാനാവില്ല. അത്രക്കു ശക്തമല്ലോ സൈന്യം. ഒടുവിലവര്‍ ഇറങ്ങില്ലേ ? ഭരണകൂടത്തില്‍ പോപ്പുലര്‍ ഫ്രണ്ടായാലും. ഉത്തരേന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബിജെപി ജയിച്ചതു അവരുടെ വിശ്വാസം ആർജ്ജിച്ചാണ്. ഹര്‍ത്താലൊക്കെ കൊള്ളാം. പക്ഷെ ഇവിടുത്തെ അന്തരീക്ഷം കലുഷിതമാകാതെ നോക്കണം. വലിയ മുറിവുകള്‍ ഉണങ്ങാറില്ല - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
കാലുപിടുത്തക്കാരെക്കൊണ്ട് രാഹുല്‍ പ്രസിഡന്റാകണമെന്ന പ്രമേയം പാസാക്കുന്നവർ കഴിഞ്ഞ രണ്ടു വട്ടവും ഒന്നിനൊന്ന് മികച്ച ഭൂരിപക്ഷത്തിൽ മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന് മറക്കരുത്. തരൂരിന് എന്താണ് അയോഗ്യത ? രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ താന്‍ മത്സരിക്കുമെന്നാണ് തരൂരിന്റെ പ്രഖ്യാപനം. അതിൽപ്പരം എന്താണ് ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത ? കോണ്‍ഗ്രസ് പ്രസിഡന്റായും പ്രധാനമന്ത്രിയായും ഉയര്‍ത്തിക്കാട്ടാൻ ഇന്നുള്ള ഏക മേൽവിലാസക്കാരൻ തരൂരാണ്. കോൺഗ്രസിന്റെ ആ പഴയ ദുഷ്പേരും മാറും - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ബിജെപി പരാജയപ്പെട്ട രാഷ്ട്രീയ ഗോദയില്‍ പകരക്കാരന്റെ റോളിലാണോ ഗവര്‍ണര്‍ ? കേരളത്തില്‍ പുത്തന്‍ രാഷ്ട്രീയവുമായി ജനങ്ങളെ അഭിമുഖീകരിക്കുമോ ആരിഫ് മുഹമ്മദ് ഖാന് ? ആര്‍എസ്എസ് നേതാവുമായുണ്ടായ കൂടിക്കാഴ്ചയും അജണ്ടയുടെ പുറത്തോ ? ഗവര്‍ണര്‍ക്ക് ഇങ്ങനെയൊക്കെ ആകാമോ ? - മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
കേരളത്തില്‍ ബിജെപി രാഷ്ട്രീയ അടവുനയം മാറ്റിപ്പിടിക്കുകയാണോ ? കോണ്‍ഗ്രസ് തകര്‍ന്നാല്‍ തങ്ങള്‍ വളരുമെന്ന ഫിലോസഫിക്കേറ്റ തിരിച്ചടി ബിജെപിയെ തന്ത്രം മാറ്റാന്‍ നിര്‍ബന്ധിതരാക്കി. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തുന്ന തുറന്ന പോരിന് രാഷ്ട്രീയ വിശകലനങ്ങളേറെ ! വരാനിരിക്കുന്നത് പിണറായിക്കും സര്‍ക്കാരിനും കറുത്ത ദിനരാത്രങ്ങളോ - 'നിലപാടില്‍' ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
വധശ്രമവും പോക്സോയും പോലീസ് പ്രതികാരത്തിനുപയോഗിക്കുന്ന 2 സ്ഥിരം അസംസ്കൃത വിഭവങ്ങൾ. വഞ്ചിയൂര്‍ പോലീസ് പോക്സോ പ്രതിയാക്കി 10 വർഷം കളഞ്ഞ മുരുകൻ എന്ന ഓട്ടോ ഡ്രൈവറുടെ കഥ സിനിമയെ വെല്ലുന്നത്. പോലീസ് കോടതിയില്‍ സമര്‍പ്പിക്കുന്ന റിമാന്‍ഡു റിപ്പോര്‍ട്ടു വായിച്ചാല്‍ ഏതു പ്രതിയും അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അളിയനാണെന്ന് തോന്നിപ്പോകും. ഇതു വായിച്ചും വായിക്കാതെയും റിമാന്ഡഡ് എന്നെഴുതുന്ന മജിസ്ട്രേറ്റുമാരാണ് കൂടുതലും. പിന്നെ റോഡ് കീഴടക്കുന്ന കമാനങ്ങളും - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ സംസ്ഥാനത്ത് പുതുതല്ലെങ്കിലും, ഇപ്പോഴത്തേതിന് മാനങ്ങളേറെ ! സര്‍വകലാശാല ബില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ എങ്ങനെ വിലയിരുത്താന്‍ സാധിക്കും? വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ ലക്ഷ്യം വയ്ക്കുന്നതെന്ത്? നിയമസഭയാണ് നിയമങ്ങളുണ്ടാക്കുന്നതും, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതും, ഇത് അംഗീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഗവര്‍ണര്‍ക്കെതിരെ മറുതന്ത്രമൊരുക്കി സിപിഎമ്മും. പുതിയ പോര്‍മുഖം തുറക്കും. ലോകായുക്ത പിണറായിക്കെതിരെ വാളോങ്ങില്ലെന്നും വിലയിരുത്തല്‍ ! യുക്തി നോക്കി വഴങ്ങിയും വിഴുങ്ങിയുമൊക്കെ ശീലമുള്ളവര്‍ പിണറായിയെ പ്രതിസന്ധിയിലാക്കുമോ ? പിണറായി - ഗവര്‍ണര്‍ പോരിനെ രാഷ്ട്രീയ പോരാട്ടമായും നിയമയുദ്ധമായും മാറ്റുകയാവും സര്‍ക്കാര്‍ ചെയ്യുക - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
അമ്മക്കു ഭ്രാന്തു പിടിച്ചാലും ചങ്ങലക്കിട്ടേ പറ്റൂ ? അപ്പോൾ പട്ടിക്ക് ഭ്രാന്ത് പിടിച്ചാലോ ! റോഡിലെ കുഴികളേക്കാൾ ഭയാനകമാണ് നായ്ക്കൾ. പട്ടി കടിക്കുന്നതും കൊള്ളാത്ത വാക്സിൻ കുത്തിവയ്ക്കുന്നതുമൊക്കെ നമുക്കൊരു വാർത്ത മാത്രമാണ്. പക്ഷെ കടി കിട്ടിയവൻ കുരച്ചു മരിയ്ക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുക. സ്വയം സംരക്ഷിക്കാന്‍ എന്തും ചെയ്യാമെന്ന് ഐപിസി 97 -ാം വകുപ്പില്‍ പറയുന്നുണ്ട്. എങ്കിൽ പേപ്പട്ടികളെ കൊല്ലാൻ ഉത്തരവിടണം. എങ്കിൽ വീണയാകും ഹീറോ - 'നിലപാടി'ൽ എഡിറ്റർ ആർ അജിത്കുമാർ