Advertisment

പണ്ട് രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ പുരസ്കാരം നല്കുമെന്ന് പറഞ്ഞപ്പോള്‍ ഇറങ്ങിപ്പോയ സിനിമാക്കാരനും കഴിഞ്ഞ ദിവസം മേശപ്പുറത്തിരുന്ന അവാര്‍ഡ് പേര് നോക്കി പെറുക്കിയെടുത്തു കൊണ്ട് പോയത് മഹാശ്ചര്യം ! ബഹുമാനിതരാകേണ്ട കലാകാരന്മാര്‍ അപമാനിതരായിട്ടും ആര്‍ക്കും പ്രതിക്ഷേധവുമില്ല, ഫേസ്ബുക്ക് പോസ്റ്റുമില്ല ! എങ്കിലും അടുത്ത വര്‍ഷമെങ്കിലും അവാര്‍ഡ് മേശപ്പുറത്തുനിന്നും പെറുക്കിയെടുക്കാന്‍ അവസരം സൃഷ്ടിക്കല്ലേ എന്ന് പ്രാര്‍ഥിക്കുന്നവരുണ്ട് - ദാസനും വിജയനും

New Update

സിനിമാക്കാർക്ക് അങ്ങനെ തന്നെ വേണം , ജീവിതത്തിൽ ഒരസുലഭ മുഹൂർത്തമായ അവാർഡ് ഏറ്റുവാങ്ങാൻ ചെന്നപ്പോൾ '' വേണേൽ വന്ന് എടുത്തിട്ട് പൊയ്ക്കോ '' എന്ന ആ അവഗണന സിനിമാക്കാർക്ക് അത്യാവശ്യമായിരുന്നു .അതുപോലെയായിരുന്നു സിനിമാക്കാർ ആ മനുഷ്യനെ വാഴ്ത്തി പാടിക്കൊണ്ടിരുന്നത് .

Advertisment

publive-image

സ്വന്തം സഹജീവികൾ പടച്ച ''ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് '' എന്ന സിനിമയെ ഒരു ദിവസം പോലും കളിപ്പിക്കാതെ തിയറ്ററുകാരെ ഭീഷണിപ്പെടുത്തിയ അതേ ആളുതന്നെ പിന്നീട് സിനിമാക്കാരുടെ മഹാത്മാഗാന്ധിയായി മാറിയപ്പോൾ മുഖത്തു ചായം തേക്കുന്നവരും ചായം തേപ്പിക്കുന്നവരും ആ മനുഷ്യനെ ''വൺ '' അല്ലെങ്കിൽ ഒന്നാമനാക്കുവാൻ ഓടിനടന്നു .

പണ്ടുമുതലേ കോൺഗ്രസ്സുകാരനായ സംവിധായകൻ ഫാസിൽ മുതൽ അദ്ദേഹത്തിന്റെ മകനും മരുമകളും പള്ളുരുത്തിയിലെ മറ്റൊരു കോൺഗ്രസുകാരനായ റോഷൻ ആൻഡ്‌റൂസും അന്തിക്കാട്ടെ കോൺഗ്രസ്സുകാരൻ സത്യൻ അന്തിക്കാടും തലസ്ഥാനത്തെ മാല പാർവതിയും കൊച്ചിയിലെ ന്യു ജെൻ കൊണാപ്പൻമ്മാരും ഒക്കെ ഇന്നിപ്പോൾ പിണറായിയെന്ന സിനിമാ സ്നേഹിയെ ലെഫ്റ്റ് റൈറ്റ് നോക്കാതെ പുകഴ്ത്തി എഴുതുന്ന തിരക്കിലാണ് .

ഫാസിലിന്റെ നോട്ടം ആലപ്പുഴയോ കായംകുളമോ നിയമസഭാ സീറ്റിലാണ് . നടൻ സിദ്ധിഖിനെ എങ്ങാനും യുഡിഎഫ് ഇറക്കിയാൽ പകരം വെക്കാനൊരു തുറുപ്പുചീട്ട് . അതിന്റെ ബുദ്ധി കേന്ദ്രം സഖാവ് മമ്മുട്ടി തന്നെ .ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും അതു കഴിഞ്ഞു മുഖ്യമന്ത്രി ആയപ്പോഴും ആ ചടങ്ങിന് ക്ഷണിച്ചതിന്റെ ഒരു ഇഷ്ടമാണ് റോഷൻ ആൻഡ്‌റൂസിനുള്ളത് . അല്ലാതെ വേറെ സീറ്റ് മോഹങ്ങൾ ഒന്നുമില്ല .

ഗണേശൻ യുഡിഎഫിൽ നിന്നും ജയിച്ചുകയറി മന്ത്രി ആയിട്ടും ഒരു നല്ല ഭരണത്തെ സോളാറിൽ അകപ്പെടുത്തി പെണ്ണുകേസുകളിൽ നാറ്റിച്ചിട്ടും എൽഡിഎഫിൽ ഒരു മന്ത്രിസ്ഥാനം സ്വപ്നം കാണുവാൻ സാധിക്കുന്നില്ല .അതുപോലെ ഇപ്പോഴത്തെ സ്വപ്ന വിഷയവും ഇത്രേം വഷളാക്കിയതിന്റെ പിന്നിലും ആ കറുത്ത കൈകൾ തന്നെയാണ്.

അതൊക്കെ വെച്ച് നോക്കുമ്പോൾ എത്രയോ ഭേദമാണ് ആ പാവം ജഗദീഷ് . സുരേഷ്‌ഗോപി പോലുള്ള ഒരു മാന്യൻ ബിജെപിയിൽ ചേർന്നപ്പോൾ മുതൽ കണ്ണുകടി തുടങ്ങിയ നടൻ മുകേഷ് മമ്മുട്ടിയെ സ്വാധീനിച്ചു കൊണ്ട് കൊല്ലത്തെ എംഎൽഎ ആയിക്കൊണ്ട് സുരേഷ്ഗോപിയുമായുള്ള സിനിമ അങ്കം രാഷ്ട്രീയത്തിലും തുടർന്നു .

പണ്ടൊക്കെ സിനിമാ സെറ്റിലെ തമാശകൾ ക്യാപ്റ്റൻ രാജുവിന്റെ പേരിലായിരുന്നു മുകേഷും ടീമും പടച്ചു വിട്ടിരുന്നത് . ക്യാപ്റ്റൻ രാജുവിന് സുഖമില്ലാതെ വന്നപ്പോൾ ആ പട്ടം സുരേഷ്ഗോപിയിൽ ചാർത്തുകയും മലയാള സിനിമയിലെ ഒരു മഹാമണ്ടനാക്കി സുരേഷ് ഗോപിയെ ചിത്രീകരിക്കുകയും ചെയ്തു പോന്നു .ഇതിന്റെ പേരിൽ കൊല്ലത്തെ നടന്മാർ തമ്മിൽ പല സെറ്റുകളിലും വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നു .

സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിച്ചാൽ ചിലരോടൊക്കെ പകരം വീട്ടുവാനാകും. ഇന്നസെന്റിന് കഴിഞ്ഞ തിരഞ്ഞെടുപ്പോടെ എല്ലാം മതിയായെങ്കിലും കടുത്ത പിണറായി വിരോധിയായ ശ്രീനിവാസൻ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ആകുമെന്ന് കേൾക്കുന്നു . ചങ്കൂറ്റത്തോടെ എൽഡിഎഫ് ഭരണത്തിനെതിരെ വായ തുറക്കുന്ന ഒരേ ഒരു സിനിമാക്കാരനേ കേരളത്തിൽ ഉള്ളൂ . അതാണ്‌ സഖാവ് ശ്രീനിവാസൻ .

മറ്റുള്ളവരൊക്കെ കൊരങ്ങന്മാരെ പോലെ പ്രശ്നങ്ങൾ വരുമ്പോൾ കണ്ണടക്കും . പ്രതികരണവുമില്ല എഴുത്തില്ല പ്രൊഫൈൽ ചിത്രങ്ങളിൽ കറുത്ത ബാഡ്ജുകളില്ല . എല്ലാവർക്കും പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ പേടിയാണ് .കൂടാതെ അവരുടെ പല പല തല്ലുകേസുകളും പെണ്ണുകേസുകളും മയക്കുമരുന്ന് കേസുകളും സാമ്പത്തിക ഇടപാടുകളും കോമ്പ്രമൈസ് ചെയ്തു കൊടുക്കുന്നതിന്റെ ഉപകാര സ്മരണ .

ഇക്കഴിഞ്ഞ ദിവസം സിനിമ റിലീസിങ്ങിന്റെ ടാക്സ് ഒക്കെ എടുത്തുകളഞ്ഞപ്പോൾ എല്ലാവരും കരുതി സിനിമകളോട് മുഖ്യമന്ത്രിക്ക് അമിതമായ താത്പര്യമാണുള്ളതെന്ന് . ആ താത്പര്യം അവാർഡ് ദാനത്തിൽ എല്ലാവരും കാണുകയും ചെയ്തു .ടാക്സ് തത്കാലം ഇല്ലാതാക്കിയത് തന്റെ ചിത്രമായ 'വൺ ' റിലീസിങ്ങിന് വേണ്ടിയാണ് .

ആ സിനിമയിൽ കടക്കൽ ചന്ദ്രൻ എന്നാൽ 'ഹരിശ്ചന്ദ്രന്റെ അമ്മായിയുടെ മകനും ഗാന്ധിയുടെ പെങ്ങളുടെ മകനുമാണ്' .ഇതുപോലത്തെ ഒരു നന്മമരം ഇനി ലോകത്തു ജനിക്കുകയുമില്ല ജനിച്ചിട്ടുമില്ല എന്ന രീതിയിലാണ് മമ്മുട്ടി ബോബി സഞ്ജയ് മാരെ കൊണ്ട് എഴുതിച്ചിട്ടുള്ളത് . ശരിക്കും ഈ സിനിമയുടെ ആദ്യ ഷോ കാണിക്കേണ്ടത് ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖറിന്റെ മകനായ അഭിനന്ദിനെയാണ് .

സിനിമാക്കാരും ചില പത്രക്കാരും വിചാരിച്ചാൽ ഭരണം നിലനിർത്താം എന്ന മൂഢമായ ഉപദേശ പ്രകാരമാണ് മുഖ്യമന്ത്രി ഇന്നിപ്പോൾ സിനിമാക്കാരെ താലോലിച്ചു കൊണ്ടുനടക്കുന്നത് . കെ കരുണാകരനെയും എകെ ആന്റണിയെയും ഉമ്മൻചാണ്ടിയെയും നായനാരെയും വിഎസ്സിനേയും കെ മുരളീധരനെയും നല്ലതാക്കിയും അതിന്റെ ഇരട്ടി മോശമാക്കിയും ഒട്ടനവധി സിനിമകളാണ് ഒരു കാലത്ത് മലയാളത്തിൽ റിലീസ് ചെയ്തിരുന്നത് .

പിണറായി അധികാരത്തിൽ വന്നപ്പോൾ അവരുടെയൊക്കെ പണി പോയി . സിനിമാലക്കാർ വരെ പണി നിർത്തി പോയി. ഇന്നിപ്പോൾ ഈ സ്വപ്ന, ശിവശങ്കർ വിഷയം വീണുകിട്ടിയിട്ടും ഒരു ചാനലുകാരും കോമഡിക്കാരും സിനിമാക്കാരും അതൊന്നും ഏറ്റെടുത്ത് പൊലിപ്പിക്കുന്നില്ല . കാരണം ഭീഷണി തന്നെ .

എന്നിട്ട് ജനങ്ങളുടെ മുന്നിൽ സ്നേഹം കാണിച്ചും സിനിമാക്കാരനായിട്ടും അവരുടെ ആളായിട്ടും കാണിക്കുന്ന ഈ അഭിനയത്തിനാണ് ശരിക്കും അവാർഡുകൾ നൽകേണ്ടത് . അല്ലാതെ കോവിഡ് നിയന്ത്രണത്തിനോ അതിന്റെ പത്രസമ്മേളനത്തിനോ അല്ല .ഇങ്ങനെ അഭിനയിക്കുന്നവർ ഇനി മലയാള സിനിമയിലോ രാഷ്ട്രീയത്തിലോ എത്തിപ്പെടുവാൻ സാധ്യത കുറവാണ് .

ബാലുശ്ശേരിയിലേക്ക് ബസ് കാത്തുനിൽക്കുന്ന ധർമ്മജൻ ബോൾഗാട്ടി വരെ ചിരിച്ചുപോകുന്ന അഭിനയമാണ് ഇന്നത്തെ ഈ ഭരണകൂടം . അവാർഡ് കൊട്ടയിൽ കൊണ്ട് കൊടുത്താലും തപാലിൽ കൊണ്ട് കൊടുത്താലും, ചാക്കിൽ വാരി എടുത്തോണ്ട് പോയാലും, മഹാത്മാക്കളുടേ കൈയ്യിൽ നിന്ന് വാങ്ങിയാലും അവാർഡ് അവാർഡാണ്.

മുന്‍പ് ഒരു ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് രാഷ്ട്രപതിയുടെ പ്രോട്ടോക്കോൾ സമയം കഴിഞ്ഞതിന്റേ പേരിൽ അദ്ദേഹം പോയപ്പോള്‍ പകരം വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ കൈയ്യിൽ നിന്നു അവാര്‍ഡ് വാങ്ങുന്നതിനെ വിമർശിച്ച് ഇറങ്ങിപ്പോന്ന കലാകാരനുണ്ട് കേരളത്തില്‍. പക്ഷേ അദ്ദേഹവും ഇന്നലെ യാതൊരു വിധ ഉളുപ്പും കൂടാതെ മേശപ്പുറത്തുനിന്ന് സ്വന്തം പേര് തപ്പിതടഞ്ഞ് വായിച്ച് അവാർഡ് എടുത്തോണ്ട് പോയപ്പോൾ ഒരു കുരുവും പൊട്ടി കണ്ടില്ലാ.

അതെന്താണ് അങ്ങനേ..ഇനിയും അവാർഡുകൾ മേശപ്പുറത്തുനിന്നും എടുപ്പിക്കുവാൻ ഇവന്മാർക്ക് അവസരം നൽകല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്സംവിധായകൻ സഖാവ് ദാസനും തിരക്കഥാകൃത്ത് കുട്ടി സഖാവ് വിജയനും.

film award
Advertisment