unused
ഡി.ആർ.ഡി.ഒയുടെ ഡ്രോൺ പ്രോജക്ടിനായി 1,786 കോടി ചെലവിട്ട ശേഷം വൻവിലയ്ക്ക് അമേരിക്കൻ ഡ്രോണുകൾ വാങ്ങിക്കൂട്ടുന്നതിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ്. സേനകളുടെ നിർദ്ദേശം തള്ളിയാണ് അതിർത്തിയിലേക്ക് കൊള്ളാത്ത ഡ്രോണുകൾ വാങ്ങുന്നത്. റഫാൽ പോലെ സുതാര്യമല്ലാത്ത ഇടപാടെന്നും ആരോപണം. ഡ്രോൺ വാങ്ങാനുള്ള അമേരിക്കയുടെ സമ്മർദ്ദത്തിൽ മോഡി വീണെന്ന് പ്രതിപക്ഷം.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്നത് മിനി ക്രിക്കറ്റ് ലോകകപ്പിന്. 8 രാജ്യങ്ങളുടെ സന്നാഹമത്സരങ്ങൾക്ക് വേദിയാവും. സന്നാഹമത്സരത്തിന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും എത്തിയേക്കും. ലോകകപ്പ് വേദി കിട്ടാതിരുന്നത് ജനുവരിയിലെ ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ ടിക്കറ്റ് വില ഉയർത്തിയതിനാൽ കാണികളില്ലാതിരുന്നത് പരിഗണിച്ച്. സന്നാഹമത്സരം നടത്തിപ്പ് കാര്യവട്ടത്തിന് വെല്ലുവിളി
മദ്ധ്യപ്രദേശിൽ മിനി ലോറി നദിയിലേക്ക് മറിഞ്ഞ് അപകടം; 10 പേർ മരിച്ചു, മുപ്പതോളം പേർക്ക് പരിക്ക്
ആഫ്രിക്കന്‍ പന്നിപ്പനി ; തൃശൂരിൽ ചട്ടിക്കുളത്തെ ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്ന് സംസ്ക്കരിച്ചു