Advertisment

മലയാളത്തിലെ 'മഹാ' നടന്മാരുടെ അറിയപ്പെടാത്ത രഹസ്യ ഹോബികളും ചില തമാശകളും തക്കാളി കഥകളും !

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

ഗോസിപ്പ് എന്നാൽ മലയാള സിനിമയാണ് ! ഗോസിപ്പ് കണ്ടുപിടിച്ചത് കേരളത്തിലാണ് എന്നാരെങ്കിലും പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല ! മനുഷ്യനെ വേവിക്കാതെ പച്ചക്ക് തിന്നുവാൻ ഇത്രേം പ്രാഗത്ഭ്യം വേറെ ദേശക്കാരില്ല .

മിമിക്രിയും നാടൻ പാട്ടുകളും കാർട്ടൂണുകളും കോമിക്കുകളും ഇതിന്‍റെയെല്ലാം കാലഭേദമായ ഇപ്പോൾ കേരളം ഭരിക്കുന്ന ട്രോളർമാരുംവരെ കേരളത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് . മലയാള സിനിമകൾ പലതും കൊറിയൻ ഇംഗ്ലീഷ് ഇറാനിയൻ കോപ്പിയടികൾ ആണെങ്കിലും അതിനെ അപ്പാടെ കോപ്പിയടിക്കാതെ ഒരു കേരളീയ മാതൃകയിൽ ആവാഹിക്കുകയാണ് ഏവരും ചെയ്തുകാണുന്നത് .

സർദാർജി തമാശകൾ മലയാളീകരിച്ച് മലബാറിലെ ഒരു രാഷ്ട്രീയനേതാവിന്റെ പേരിലായിരുന്നു ഇറക്കുമതി ചെയ്തിരുന്നത് . പിന്നീട് സിനിമാക്കാർ ആ തമാശകളെ മലയാളത്തിന്റെ പൊക്കം കൂടിയ വില്ലനായ പവനായിയുടെ പേരിൽ ഇറക്കുവാൻ തുടങ്ങി . അദ്ദേഹം അസുഖബാധിതനായതോടെ അദ്ദേഹത്തിൽ നിന്നും ആ കിരീടം ഏകലവ്യനിൽ ചാർത്തപ്പെട്ടു .

ഒരിക്കൽ ഏകലവ്യൻ നടൻ ഒരു മലയാളം ചാനലിൽ വിഷമം പറയുകയുണ്ടായി : ''കൊല്ലത്തുകാരനായ ഒരു നടൻ തന്നെ കുറിച്ച് ഒട്ടനവധി ഗോസിപ്പുകളും അനാവശ്യ തമാശകളും സിനിമാസെറ്റുകളിൽ വിളമ്പിക്കൊണ്ട് തന്നെ നശിപ്പിക്കുവാൻ ശ്രമിക്കുന്നെന്ന് ''.

ഈ സംഭവത്തിന് കാരണമായ ഒരു സംഭവമുണ്ട്

തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു . കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നത് കൊല്ലത്തുകാരനായ എംഎൽഎ നടനും എംഎൽഎ ആകാൻ ശ്രമിച്ചു പരാജയം നുണഞ്ഞ കോളേജദ്ധ്യാപകനായിരുന്ന നടനും .

ഇവർ വെറുതെ ഇരിക്കുമ്പോൾ ചുമ്മാ ജയിലിലൊക്കെ ചുറ്റി നടന്നുകൊണ്ട് ജയിലിലെ അന്തേവാസികളെയൊക്കെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു . ഒപ്പം ഏകലവ്യനായ നടനെ കുറിച്ച് വളരെയധികം പ്രശംസിച്ചു പറയുകയും ചെയ്തു . കേരളത്തിന്റെ മുഖ്യമന്തിയാകേണ്ട ആളാണ് ഏകലവ്യൻ എന്നും അദ്ദേഹം മുഖ്യമന്ത്രി ആയാൽ ജയിലിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും എല്ലാവരെയും സഹായിക്കുമെന്നുമൊക്കെയുള്ള വീരവാദങ്ങൾ .

ഷൂട്ടിങ് അവസാനിച്ചു പോരുമ്പോൾ അവിടത്തെ നോട്ടീസ് ബോർഡിൽ ഇങ്ങനെ എഴുതാനും ഈ നടന്മാർ മറന്നില്ല : '' നമ്മളിൽ ആരും കുറ്റവാളികളായി ജനിക്കുന്നില്ല , സമൂഹമാണ് നമ്മളെയൊക്കെ കുറ്റവാളികൾ ആക്കുന്നത് . നിങ്ങൾ ഇവിടെ നിന്നും ഇറങ്ങുമ്പോൾ എന്നെ വന്നു കാണുവാൻ മറക്കരുത് , എന്ന് സ്വന്തം -------(ഏകലവ്യൻ ). ഒപ്പം അദ്ദഹത്തിന്റെ മൊബൈൽ നമ്പറും ''.

സംഭവം കഴിഞ്ഞു കുറെ ദിവസങ്ങൾക്ക് ശേഷം പാതിരാത്രിയിലും നട്ടുച്ചക്കും ഒക്കെ ഓരോരോ ഫോൺ കോളുകൾ നമ്മുടെ ഏകലവ്യൻ നടന്റെ ഫോണിൽ വന്നുതുടങ്ങി . '' അണ്ണാ എവിടെയുണ്ട് ഇപ്പോൾ , എപ്പോഴാ ഒന്ന് കാണുവാൻ പറ്റുക '' എന്നൊക്കെ ചോദിച്ചുള്ള ഫോൺ കോളുകൾ .

ഇതിങ്ങനെ ഇടക്കിടക്ക് വന്നു തുടങ്ങിയപ്പോൾ ഏകലവ്യൻ അന്വേഷണം ആരംഭിച്ചു . അപ്പോഴാണ് മനസ്സിലായത് തന്റെ സഹപ്രവർത്തകർ തനിക്കിട്ടു തന്ന പണിയാണെന്ന് .

publive-image

മലയാളത്തിന്റെ 'മഹാ' നടൻ ഷൂട്ടിങ് സംബന്ധമായി തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ സ്യുട്ടിൽ താമസിക്കുന്നു . അന്നദ്ദേഹം മൂക്കിൽ പൊടി വലിക്കുന്ന കാലഘട്ടമായതുകൊണ്ട് പ്രശസ്തനടിയുടെ ഭർത്താവായ നിർമ്മാതാവും  അദ്ദേഹത്തിന്റെ സഹോദരനും മൂക്കിൽ പൊടിയുടെ ഒരു വലിയ ഡപ്പ ബീമാപ്പള്ളിയിൽ പോയി വാങ്ങിച്ചുകൊണ്ട് ഹോട്ടലിൽ എത്തി മെഗാസ്റ്റാറിന് സമ്മാനമായി നൽകി .

അത് വാങ്ങിവെച്ചുകൊണ്ട് മഹാനടൻ ചോദിച്ചു, നേരമ്പോക്കിനായി വേറെയൊന്നും ഇവിടെ കിട്ടാനില്ലേ എന്ന് ? നിർമ്മാതാക്കൾ രണ്ടുപേരും ആദ്യം തെറ്റിദ്ധരിച്ചെങ്കിലും അവർ നടന്‍റെ കൊച്ചിയിലെ അടുത്ത സ്നേഹിതനെ വിളിച്ചു ചോദിച്ചു '' എന്താണ് അദ്ദേഹത്തിന്റെ നേരമ്പോക്കുകൾ എന്ന് ?'' .

അപ്പോഴാണ്‌ അറിഞ്ഞത്  കൊച്ചു പുസ്തങ്ങളാണ് അദ്ദേഹത്തിന്റ വീക്ക്നെസ് എന്നും അതിൽ തക്കാളിയും ഗുരുജിയും ഭാരതധ്വനിയുമാണ് ഏറെ പ്രിയമെന്നും. ഇത് മനസ്സിലാക്കിയ നിർമ്മാണ സഹോദരങ്ങൾ നേരെ തമ്പാനൂർ ബസ്റ്റാൻഡിന്റെ അടുത്തുള്ള തട്ടുകടയിൽ എത്തി .

തട്ടുകടക്കാരനോട് പുസ്തകം ചോദിച്ചപ്പോൾ അങ്ങേര് നേരെ അടുത്തുള്ള മരത്തിന്റെ ചില്ലയിൽ ഞാട്ടി വെച്ചിരുന്ന പെരുങ്കായ സഞ്ചിയിൽ നിന്നും പുസ്തകമെടുത്ത് ഒരു മനോരമയിൽ വെച്ച് ചുരുട്ടി റബ്ബർ ബാന്റ് ഇട്ട് കൊടുത്തു .

പുസ്തകവുമായി നേരെ മസ്ക്കറ്റിലെ സ്യുട്ട് റൂമിൽ എത്തിയപ്പോൾ മഴക്കായി കാത്തിരിക്കുന്ന വേഴാമ്പൽ പോലെ മഹാനടൻ ബെഡിൽ ചാരിയിരിക്കുന്നു . പുസ്തകം തുറന്നുനോക്കി പേജുകൾ മറിച്ചപ്പോള്‍ ' കൊടൈക്കനാലിൽ ഒരു കാമകേളി ' എന്ന ചെറുകഥയാണ് ആദ്യം നടന്റെ കണ്ണിൽ പെട്ടത് .

അതാദ്യം വായിച്ചു തുടങ്ങി അടുത്ത പേജിലേക്ക് മറിച്ചപ്പോൾ അതിൽ കൊടുത്തിരിക്കുന്ന ചിത്രം കണ്ട് '' നായിന്റെ മക്കൾക്ക് വേറെയൊന്നും കിട്ടിയില്ലേ ?'' എന്ന് ആക്രോശിച്ചു പുസ്തകം വലിച്ചെറിഞ്ഞു .

കാര്യം മനസ്സിലാകാതെ എന്തുപറ്റിയെന്ന് അന്വേഷിച്ചപ്പോൾ മഹാനടൻ പറയുന്നു .'' കൊടൈക്കനാലിലെ കാമകേളി എന്നപേരിൽ അവരെഴുതിയിരിക്കുന്ന കഥ ഈ നടന്‍ തുടക്കകാലത്ത്‌ അഭിനയിച്ച സിനിമയുടെയും അതിലെ ചിത്രം സിനിമയില്‍ താനും നായികയും ബെഡിൽ കിടക്കുന്നതിന്റെയും ''. സംഭവം മനസിലാക്കിയ നിർമാതാക്കൾ ചിരിച്ചുകൊണ്ട്  മെല്ലെ സ്ഥലം കാലിയാക്കി .

കേരളത്തിലെ പ്രസിഡന്റ് നടൻ ചാലക്കുടിക്കാരൻ നടന്റെ കല്യാണത്തിന് പോയി വന്നതിനുശേഷം കോണത്തുകുന്നിലെ ഒരു ഷൂട്ടിങ് സെറ്റിലെത്തി . കൂടെ സഹ ഭാരവാഹിയും  ഉണ്ടായിരുന്നു . ചാലക്കുടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച കല്യാണമായിരുന്നു അന്ന് നടന്നത് . ഷൂട്ടിംഗ് സെറ്റിലെ ഒരു സീരിയൽ നടി കല്യാണ വിശേഷങ്ങൾ ചോദിക്കുന്നതിനിടക്ക് കല്യാണപെണ്ണിനെ കുറിച്ച് ചോദിച്ചു .

അപ്പോൾ പ്രസിഡന്റ് നടൻ പറഞ്ഞു '' അവന്റെ പെണ്ണ് മുന്തിയ ഇനം നല്ല നായരാ , പക്ഷെ അവന്റെ കീഴിൽ വേറെ ജാതികളൊന്നും ഇല്ലത്രെ ''. കൂടാതെ ഒരു തമാശയും  പറഞ്ഞു - '' അദ്ദേഹം കൊച്ചിയിൽ നിന്നും വണ്ടിയോടിച്ചു വരുമ്പോൾ അങ്കമാലിക്കടുത്തുള്ള ഒരു സ്ഥലത്ത് ഒരാൾ റോഡിൽ കിടക്കുന്നു , അദ്ദേഹം വണ്ടി നിർത്തി കാര്യം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ .

ചാലക്കുടിക്കാരൻ നടന്റെ അമ്മായി അപ്പനാകാൻപോകുന്ന ആളായിരുന്നു അത് . കള്ളുകുടിച്ചു റോഡ് വക്കിൽ കിടക്കുന്നതിന്റെയൊക്കെ പരിശീലനം ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന്. ''

publive-image

സാഗർ ഏലിയാസ് ജാക്കിയുടെ ഷൂട്ടിങ് ദുബായിലെ ലഹബാബിൽ നടക്കുമ്പോൾ നായകനെ പിക്കപ്പ് ചെയ്യുവാനുള്ള അവസരം ലഭിക്കുകയുണ്ടായി . മറ്റുള്ള ആളുകളെയൊക്കെ ഒഴിവാക്കിക്കൊണ്ടാണ് അദ്ദേഹം വണ്ടിയിൽ കയറിയത് . കേരളത്തിലെ പ്രമുഖ അരിക്കച്ചവടക്കാരന്റെ മകനും ഒരു വലിയ വണ്ടിയുമായി അദ്ദേഹത്തെ കാത്തുനിന്നിരുന്നു . പക്ഷെ ഈ നടൻ ആരുടെയും കൂടെ പോയില്ല .

ഞങ്ങളുടെ വണ്ടിയുടെ മുൻ സീറ്റിൽ കയറിയപ്പോൾ എന്തുകൊണ്ട് ഞങ്ങളുടെ കൂടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു '' അതൊക്കെ അവാർഡ് സിനിമക്കാരാണ് , നമ്മുക്ക് പ്രിയന്റെ പടമാ നല്ലതെന്ന് '' .

വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അദ്ദേഹം നേരത്തെ പറഞ്ഞ തമാശ സംവിധായകനെ ഫോണിൽ വിളിച്ചു , അതും കാറിനുള്ളിലെ സ്പീക്കർ ഫോണിൽ . അങ്ങേ തലക്കൽ തമാശ സംവിധായകൻ ഫോൺ എടുത്തപ്പോൾ അദ്ദേഹം തുടങ്ങി '' താൻ ഏത് കോപ്പിലെ സംവിധായകനായാലും എനിക്കെന്താടോ ?

ഇപ്പൊ ഹിന്ദിയിൽ ഒന്ന് രണ്ടു കോപ്പിയടി പടങ്ങൾ അറിയാതെ ഹിറ്റായപ്പോൾ താൻ പഴയതൊക്കെ മറന്നു അല്ലെ ? താൻ എത്രവലിയ തിരോന്തരം നായരാണെങ്കിലും എനിക്കെന്താടോ ? മേലാൽ എന്നെ കുറിച്ചെന്തെങ്കിലും പരദൂഷണം എവിടെയെങ്കിലും പറഞ്ഞതായി അറിഞ്ഞാൽ ഞാൻ ആരാണെന്ന് താൻ മനസ്സിലാക്കും '' ഇത്രേം പറഞ്ഞുകൊണ്ട് ആറാം തമ്പുരാൻ ഫോൺ കട്ട് ചെയ്തു .

ഞങ്ങൾ ശരിക്കും അന്തം വിട്ടു . ഒരു നല്ല ഗോസിപ്പ് കിട്ടിയെന്ന സന്തോഷത്തോടെ എന്തിനാണ് ആ മഹാനായ സംവിധായകനെ ചീത്ത വിളിച്ചത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഞങ്ങളോടായി പറഞ്ഞു : '' ഇന്ത്യൻ പട്ടാളക്കാരേക്കാൾ വെടിയൊച്ച ഞാൻ കേൾപ്പിച്ചതുകൊണ്ടാണ് തനിക്ക്

ഇന്ത്യൻ ആർമി കേണൽ പദവി തന്നതെന്ന് അവൻ സെറ്റുകളിൽ പറഞ്ഞു നടക്കുന്നു '' . പിന്നെ അഞ്ച് മിനിറ്റ് വളരെ സീരിയസ് . പിന്നെയാണ് ഞങ്ങൾക്ക് മനസ്സിലായത് തമാശയുണ്ടാക്കാനായി അതൊരു നാടകമായിരുന്നുവെന്ന് .

പക്ഷെ ഒരു സിനിമാനടന് പറ്റിയ അബദ്ധങ്ങളിൽ ഏറ്റവും കൂടുതൽ ചിരിച്ചത് നമ്മുടെ ചെറായിക്കാരൻ നടനെ ഓർത്താണ് . അദ്ദേഹം വയനാട്ടിൽ ഒരു റിസോർട്ടിൽ ഷൂട്ടിങ് സംബന്ധമായി താമസിക്കുന്നതിനിടയിൽ പരിസരത്തെ ആദിവാസികൾ സമ്മാനമായി നൽകിയ കശുവണ്ടി വാറ്റിയുണ്ടാക്കിയ ചാരായം അടിച്ചു പൂക്കുറ്റിയായപ്പോൾ വയറിളക്കം അനുഭവപ്പെട്ടു .

പെട്ടെന്ന് അദ്ദേഹം റിസോർട്ടിന് പിന്നിലെ കുറ്റിക്കാട്ടിലേക്ക് പോകുകയും സഹായിയായി നിന്നിരുന്ന പയ്യനോട് വെള്ളം കൊണ്ടുവരുവാൻ ആവശ്യപ്പെടുകയും  ചെയ്തു . പയ്യൻ റിസോർട്ടിന്റെ അടുക്കളയിൽ കയറി അവിടെ കണ്ട ഒരു ജഗ്ഗുമായി അദ്ദേഹത്തിന്റെ അടുത്തെത്തി . പക്ഷേ ... കഴുകുവാൻ തുടങ്ങിയപ്പോള്‍  എന്തോ ഒരു പന്തികേട് ! ഫിറ്റായതുകൊണ്ട് അങ്ങേർക്കും കാര്യം മനസ്സിലായില്ല . പക്ഷെ സംഭവം ആകെ ചളപളമായി. പയ്യൻ കൊണ്ടുകൊടുത്ത ജഗ്ഗിൽ വെള്ളത്തിന് പകരം വെളിച്ചെണ്ണയായിരുന്നു ! പിന്നെ സെറ്റില്‍ അതായിരുന്നു വൈറല്‍ ..

ഇനിയും കുറെ സംഭവ വികാസങ്ങളും ഗോസിപ്പുകളും പറയുവാനുണ്ട്. ഇന്നത്തേക്ക് ഇത്രേം മതി 

നടന്‍റെ വെളിച്ചെണ്ണ പ്രയോഗം ഓര്‍ത്ത് കുലുങ്ങി ചിരിച്ചുകൊണ്ട് വിജയനും

തക്കാളി പുസ്തകം വായിക്കുവാൻ തയ്യാറായിക്കൊണ്ട് ദാസനും

dasanvijayanblog@gmail.com

dasanum vijayanum cinema
Advertisment