തിരുവനന്തപുരം
ഡൽഹിയിൽ സർക്കാർ വാഴിച്ച കെ.വി തോമസിനെ വിശുദ്ധനാക്കാൻ സൈബറിടത്തിൽ സഖാക്കൾ. തോമസിനെതിരെ രംഗത്തെത്തിയ ജി സുധാകരന്റെ വായടിപ്പിക്കാൻ ശ്രമം. തോമസ് മാഷ് സിൽവർലൈൻ യാഥാർത്ഥ്യമാക്കുമെന്ന് തള്ളിമറിക്കൽ. കേന്ദ്രവുമായി സാധ്യമായ സഹകരണം ഉറപ്പാക്കുക ദൗത്യം. ഇ ശ്രീധരനെ ഒപ്പം കൂട്ടിയതും തോമസിന്റെ മിടുക്ക്. മാഷിന്റെ അരനൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അസൂയയുണ്ടാക്കുന്നതാണെന്നും പ്രസംശ
കേരളത്തിന് 5990 കോടിയുടെ വായ്പ അനുവദിച്ചത് കെ.വി തോമസിന്റെ ക്രെഡിറ്റിലാക്കി. ധനമന്ത്രി നിർമ്മലയെ കേരളാ ഹൗസിലെത്തിച്ച് ഗവർണറെ ഒപ്പമിരുത്തി ചർച്ച നടത്തിയതിന്റെ ക്രെഡിറ്റും തോമസിന്. കേരളത്തിന് അധിക വായ്പ അനുവദിച്ചത് ട്രഷറി പൂട്ടാതിരിക്കാനും സർക്കാരിന്റെ പ്രവർത്തനം സ്തംഭിക്കാതിരിക്കാനും. മാർച്ചിലെ ചെലവുകൾക്ക് വേണ്ടത് 26000 കോടി. ഇതിൽ 12000 കോടിക്ക് ഇനിയും വഴിയില്ല