വയനാട്
മൃതദേഹം അഴിച്ചിറക്കിയതാണോ താഴെവെച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതാണോ എന്ന് അറിയില്ല; സർവകലാശാലയിൽ പീഡനം നടക്കുന്നുവെന്ന് ഡീനിന് കൃത്യമായി അറിയാമായിരുന്നു; അനുശോചന യോഗത്തിൽ ഡീൻ നടത്തിയ പ്രസംഗം അതിന്റെ തെളിവാണ്; കോളേജില്‍ നടന്ന ആള്‍കൂട്ട മർദ്ദനത്തില്‍ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്
പൂക്കോട് വെറ്ററിനറി കോളേജിലെ ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്ഐ; അവര്‍ അത് ഭീഷണികൊണ്ടും ഏകാധിപത്യം കൊണ്ടും തികച്ചും ജനാധിപത്യ വിരുദ്ധമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടും നിര്‍ത്തിയിട്ടുള്ളതാണ്; ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തനിക്ക് ചായ്വില്ല. സംസാരിക്കാന്‍ പ്രേരിപ്പിച്ചത് എസ്എഫ്ഐയില്‍ നിന്ന് താന്‍ നേരിട്ടിട്ടുള്ള ദുരനുഭവങ്ങളാണെന്ന് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിനി
ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു മധ്യത്തില്‍ വിവസ്ത്രനാക്കി പരസ്യ വിചാരണ നടത്തി; അടിവസ്ത്രം മാത്രമിട്ട് മര്‍ദ്ദിച്ചു, മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും ഉപയോഗിച്ചു; മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചു; ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്