New Update
/sathyam/media/media_files/7jK8vTXF3Tml2qzdNu9O.jpeg)
ലോകമെമ്പാടും ട്വിറ്റർ (X) പ്രവർത്തന രഹിതമായതായി പരാതി. കഴിഞ്ഞ 24 മണിക്കൂറിനിടെ ട്വിറ്റർ രണ്ട് തവണ തകരാറിലായതായി ഉപയോക്താക്കളുടെ പരാതിയും ഉയരുന്നുണ്ട്.
Advertisment
ഏകദേശം 7 മണിയോടെയാണ് ട്വിറ്റർ സേവനം നിലച്ചത്. ന്യൂയോർക്ക് സിറ്റി, ചിക്കാഗോ, ലോസ് ഏഞ്ചൽസ് തുടങ്ങിയ നഗരങ്ങളിലെ ഉപയോക്താക്കൾക്കാണ് തിങ്കളാഴ്ച ട്വിറ്റർ ലഭിക്കാതായത്.
പോസ്‌റ്റുകൾ ശരിയായി ലോഡ് ചെയ്യുന്നില്ലെന്ന് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ചയും ഇതേ പ്രശ്‌നം അനുഭവപ്പെട്ടു.
എക്‌സ് ഉപയോഗിക്കുന്നതിന് പണം ഈടാക്കാൻ തുടങ്ങുമെന്ന് മസ്‌ക് പറഞ്ഞതിനെ തുടർന്നാണ് ചൊവ്വാഴ്ചത്തെ പ്രവർത്തനം നിലച്ചത്.