കേരളം
സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി; രമേശ് ചെന്നിത്തല നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അക്കമിട്ട് പറഞ്ഞ കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. ഇടതുഭരണകാലം കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമെന്നും ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ആവേശകരമായ തുടക്കം
അപു ജോണ്‍ ജോസഫിന്റെ രാഷ്ട്രീയ രംഗപ്രവേശം ജോസഫ് ഗ്രൂപ്പിലും വിവാദം. ന്യൂസിലന്‍ഡില്‍ നിന്നും സ്റ്റിയറിംങ്ങ് കമ്മറ്റിയിലെത്തിയ മകന്റെ അപക്വമായ പെരുമാറ്റങ്ങളും മറ്റുള്ളവരോടുള്ള പുഛഭാവവും ഏകാധിപത്യ ശൈലിയും പിജെ ജോസഫിന്റെ രാഷ്ട്രീയ മുഖം വികൃതമാക്കിയെന്ന് കാട്ടി ജോസഫിന് നേതാക്കളുടെ തുറന്ന കത്ത് ! ഇപ്പോള്‍ ജോസ് കെ മാണിയും പിജെ ജോസഫും തമ്മിലെന്ത് വ്യത്യാസമെന്നും ജോസഫിനോട് നേതാക്കള്‍ ! ജോസ് കെ മാണിയെ പേടിച്ച് പുറപ്പുഴയെത്തിയ 'മാണിക്കാര്‍' അപുവിനു മുമ്പില്‍ നട്ടെല്ല് വളയ്ക്കണമോ എന്നും ചോദ്യം !
തുളുനാടിന്റെ മനസ്സു കീഴടക്കി ജനനായകന്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഭാഷാ സംസ്ക്കാരങ്ങളുടെ ഈറ്റില്ലമായ കുമ്പളയില്‍ തുടക്കം ! കോവിഡിനെ തോല്‍പ്പിച്ച് യാത്രയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍. തുടക്കമായത് ആസന്നമായ ഭരണമാറ്റത്തിന്റെ കാഹളമുയര്ത്തിയുള്ള ജനകീയ യാത്ര. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് കാലെടുത്തുവച്ച് യുഡിഎഫ്. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് പിന്തുണയുമായി യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം കാസര്‍കോട് എത്തി
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യാത്രയെ അട്ടിമറിക്കാന്‍ നടന്നത് ആസൂത്രിത നീക്കം ! പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ മാറ്റര്‍ അംഗീകാരം നല്കിയ ശേഷം അട്ടിമറി നടന്നെന്ന് വീക്ഷണം മാനേജ്മെന്റ്. പത്രത്തിന്റെ പിഡിഎഫ് എടുക്കുന്നതിനിടെ പുറം കരാര്‍ നല്കിയ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പേജിലെ ആശംസകള്‍ എഡിറ്റ് ചെയ്തു നീക്കി ആദാരാഞ്ജലി അടിച്ചു ചേര്‍ത്തു. അട്ടിമറി നടത്തിയത് സിപിഎമ്മിനുവേണ്ടിയെന്ന് ആക്ഷേപമുന്നയിച്ച് വീക്ഷണം. സ്വകാര്യ കമ്പനിക്കെതിരെ വീക്ഷണം നിയമ നടപടിക്ക്