ഭരണഘടന എന്തായിരിക്കുമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കും, അതിന് മുകളില്‍ ഒരു അധികാരവും ഉണ്ടായിരിക്കില്ല. പാർലമെന്റാണ് പരമോന്നതമായത്; ജുഡീഷ്യറിയെ വിമർശിച്ച് വീണ്ടും ഉപരാഷ്ട്രപതി

ജനാധിപത്യത്തില്‍ സംഭാഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

New Update
jagdeep dhankhar

ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ ജുഡീഷ്യറിയുടെ ഇടപെടലിനെക്കുറിച്ച് വീണ്ടും വിമര്‍ശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. പാര്‍ലമെന്റാണ് പരമോന്നതമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Advertisment

'ഭരണഘടന എന്തായിരിക്കുമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കും, അതിന് മുകളില്‍ ഒരു അധികാരവും ഉണ്ടായിരിക്കില്ല. പാര്‍ലമെന്റാണ് പരമോന്നതം. അദ്ദേഹം പറഞ്ഞു.


ഒരു കേസില്‍ ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീം കോടതി പറയുന്നു, മറ്റൊരു കേസില്‍ അത് ഭരണഘടനയുടെ ഭാഗമാണെന്ന് പറയുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.


ജനാധിപത്യത്തില്‍ സംഭാഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

'നമ്മുടെ നിശബ്ദത വളരെ അപകടകരമാകാം. ചിന്തിക്കുന്ന മനസ്സുകള്‍ നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതില്‍ സംഭാവന ചെയ്യുന്നവരായിരിക്കണം.


സ്ഥാപനങ്ങളെ തകര്‍ക്കുന്നതോ വ്യക്തികളെ കളങ്കപ്പെടുത്തുന്നതോ നമുക്ക് അനുവദിക്കാനാവില്ല. ഭരണഘടനാ അധികാരിയുടെ ഓരോ വാക്കും ഭരണഘടനയാല്‍ നയിക്കപ്പെടുന്നു.'


'നമ്മുടെ ഭാരതീയതയില്‍ നാം അഭിമാനിക്കണം. നമ്മുടെ ജനാധിപത്യത്തിന് എങ്ങനെ തടസ്സങ്ങള്‍ സഹിക്കാന്‍ കഴിയും? അദ്ദേഹം ചോദിച്ചു.

 

Advertisment