കാസര്‍കോട് കടയിലെത്തി ഉടമയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടംഗ സംഘം പിടിയില്‍

കാസര്‍കോട് കടയിലെത്തി ഉടമയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടംഗ സംഘം പിടിയില്‍. കര്‍ണാടകയിലെ മോഷണ സംഘത്തെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. 

New Update
iphone theft

കാസര്‍കോട്: കാസര്‍കോട് കടയിലെത്തി ഉടമയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടംഗ സംഘം പിടിയില്‍. കര്‍ണാടകയിലെ മോഷണ സംഘത്തെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment


കാസര്‍കോഡ് നീര്‍ച്ചാലിലെ ആയൂര്‍വേദ ഷോപ്പ് ഉടമയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട സംഭവത്തില്‍ കര്‍ണ്ണാടക, പുത്തൂര്‍ പഞ്ച സ്വദേശികളായ ഷംസുദ്ദീന്‍, അസ്‌ക്കര്‍ അലി, പുത്തൂര്‍ ബന്നൂരിലെ ബിഎ നൗഷാദ് എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. 


ഫെബ്രുവരി 11 നാണ് സംഭവം. നീര്‍ച്ചാല്‍ മേലെ ബസാറിലെ ആയുര്‍വേദ കടയുടമയായ കടയുടമയായ എസ്എന്‍ സരോജിനിയുടെ മൂന്നര പവന്‍ മാലയാണ് കവര്‍ന്നത്.

ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ആയുര്‍വേദ കടയില്‍ എത്തി നെഞ്ചുവേദനയ്ക്കുള്ള മരുന്നു ചോദിച്ചു. മരുന്നു നല്‍കുന്നതിനിടയില്‍ യുവാവ് മാല പൊട്ടിച്ചോടുകയായിരുന്നു. മംഗളൂരുവിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ മാല പ്രതികളുടെ സഹായത്തോടെ കണ്ടെടുത്തു. 


സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ കര്‍ണ്ണാടകയില്‍ നിരവധി കേസുകളുണ്ട്. നൗഷാദിനെതിരെ മഞ്ചേശ്വരം മുക്കുപണ്ടം പണയം വെച്ചതിന് കേസുണ്ട്.


 

Advertisment