ഫുട്ബോൾ
ലോകകപ്പിലെ ആകെ സമ്മാനത്തുക 2500 കോടി രൂപ ! കപ്പടിക്കുന്ന ടീമിന് കിട്ടുക 344 കോടി രൂപ. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് കിട്ടിയതിന്റെ 25 ഇരട്ടി തുകയാണിത്. റണ്ണർ അപ്പിനും കിട്ടും 245 കോടി. ക്രിക്കറ്റിനെ നിഷ്പ്രഭമാക്കി കൂറ്റൻ സമ്മാനത്തുകയുമായി ലോകകപ്പ് ഫുട്ബോൾ രണ്ടാം റൗണ്ടിലേക്ക്...
36 വർഷത്തിനു ശേഷം ലോകകപ്പിലേക്കുള്ള വരവ്. ആരും തങ്ങളെ എഴുതിത്തള്ളേണ്ടെന്ന് ശക്തമായ സൂചന നൽകി ബെൽജിയത്തെ വിറപ്പിച്ച് പൊരുതി കീഴടങ്ങി കാനഡ. പെനാൽറ്റി ഗോളാക്കിയെങ്കിൽ യൂറോപ്പിലെ കരുത്തരും കപ്പിലെ കറുത്ത കുതിരകളുമായ ബെൽജിയത്തെ സമനിലയിൽ പിടിച്ചേനേ. അട്ടിമറിയുടെ മണം പരത്തിയ കനേഡിയൽ കാൽപ്പന്തുകളിയുടെ പെരുമ ലോകമാകെ ചർച്ചാവിഷയം. ബെൽജിയത്തെ ശരിക്കും വിറപ്പിച്ച കാനഡയുടെ കളിവിശേഷങ്ങളിലൂടെ
അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കാർഡ് വമ്പൻ നേട്ടം. എന്നാൽ ഘാനയ്ക്കെതിരേ പതിനെട്ട് അടവും പുറത്തെടുത്തിട്ടാണ് പോർച്ചുഗലിന് ജയിക്കാനായത്. ഇനിയുള്ള കളികളിൽ ക്രിസ്ത്യാനോയും സംഘവും തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടിയേ മതിയാവൂ എന്ന് ഘാനക്കാർ തെളിയിച്ചു. ആക്രമണവും പ്രത്യാക്രമണവും കൊണ്ട് ആവേശക്കാഴ്ചകൾ സൃഷ്ടിച്ച മത്സരത്തിന്റെ നേർക്കാഴ്ചകൾ...
രണ്ടാം പകുതിയില്‍ കണ്ടത് ഗോള്‍മഴ! ആവേശപ്പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് ജയം; ഘാന പൊരുതിത്തോറ്റു