Advertisment

കേരളത്തിന്‍റെ പോലും നന്മമരമായിരുന്ന ബോളിവുഡ് നടന്‍റെ ആത്മഹത്യക്ക് കാരണം ? സിനിമയിലെ മിന്നും താരങ്ങളുടെ ആത്മഹത്യക്ക് പിന്നിലെ കാണാപ്പുറങ്ങള്‍ ?

New Update

publive-image

Advertisment

ആത്മഹത്യ അഥവാ സ്വയം ജീവനെടുക്കൽ - ഇന്നിന്റെ ഒരു ഫാഷനായി മാറുകയാണ്. എന്തുകൊണ്ട് ഇങ്ങനെ ജീവനുകൾ സ്വയം അവസാനിപ്പിക്കപ്പെടുന്നു ?   പലരും മരിക്കുവാനല്ല ഈ തീരുമാനങ്ങൾ എടുക്കുന്നത് ! ഞാൻ കുളിച്ചിട്ട് വരാം , ഞാൻ ഭക്ഷണം കഴിച്ചിട്ട് വരാം , ഞാൻ വ്യായാമം ചെയ്തിട്ട് വരാം , ഞാൻ പോയീട്ട് വരം എന്നൊക്കെ പറയുന്നതുപോലെ ഞാൻ മരിച്ചിട്ട് വരാമെന്ന ഒരുതോന്നലിൽ നിന്നും ഉണ്ടാകുന്ന തീരുമാനമാണ് ആത്മഹത്യ .

ഒരു പ്രത്യേക നിമിഷത്തിൽ തോന്നുന്ന വികാരം . ചിലപ്പോൾ ഒരു ടെലഫോൺ കോളിന്റെ പിന്നാലെ ആത്‍മഹത്യ ചെയ്തവരുണ്ട് . ചിലപ്പോൾ ഒരു ടെലഫോൺ കോൾ കാരണം ആത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടവരുമുണ്ട് .

ഇപ്പോള്‍ ഇതാ ഒരു നല്ല നടന്റെ ആത്മഹത്യ ! കേരളത്തിൽ പ്രളയം വന്നപ്പോൾ ഒരു കോടി രൂപ സഹായിച്ച സുശാന്ത് എന്ന ആ മഹാമനസ്സ് എന്തുകൊണ്ട് ഈ കടുംകൈ ചെയ്തു . പ്രണയ നൈരാശ്യം ബോളിവൂഡിൽ പുത്തരിയല്ല . ആണിനും പെണ്ണിനും ഇഷ്ടംപോലെ പ്രണയങ്ങളും ഫാനുകളും കാണും .

രണ്ടു പെഗ്ഗടിച്ചാൽ തീരുന്ന വിഷമങ്ങളല്ലേ അതിലൊക്കെയുള്ളൂ . അല്ലെങ്കിൽ പിന്നെ ലഹരിക്കടിമയാണെങ്കിൽ പലതരം തോന്നലുകൾ വന്നേക്കാം . ഒരാഴ്ച മുമ്പ് മാനേജരുടെ ആത്മഹത്യയും അതിന്റെ പിന്നാലെ ഒരു നല്ല നടന്റെ ആത്മഹത്യയും . ലോക്ക് ഡൌൺ സമയത്ത്

മറ്റൊരു നടൻ ആത്മഹത്യ ചെയ്ത വാർത്ത നമ്മൾ വായിച്ചു .

ഇക്കഴിഞ്ഞ മാസം തമിഴിലെ ഒരു നടൻ ആത്മഹത്യ ചെയ്തതും നാം വായിച്ചു . എന്തുകൊണ്ട് അവരൊക്കെ ആത്മഹത്യയിലേക്ക് ചിന്തിക്കുന്നു . ഡിപ്രഷൻ അഥവാ മാനസിക സംഘർഷങ്ങൾ ആകാം എല്ലാറ്റിനും കാരണം. അല്ലെങ്കിൽ മാറാ രോഗങ്ങളും ചിലരെയൊക്കെ മരണത്തിലേക്ക് നേരത്തെ പോകുവാൻ ചിന്തിക്കാറുണ്ട്.

publive-image

മഞ്ഞ വേഷ്ടിയും ഇളം പച്ച ബ്ലൗസും ധരിച്ച സുന്ദരിയുടെ മരണം

മലയാളിയെ ഏറെ വേദനിപ്പിച്ച ഒരു ആത്മഹത്യയായിരുന്നു വിജയലക്ഷ്മി വാഡ്‌ലപട്ടിയുടേത് . എന്തുകൊണ്ട് അവർ ആ കടും കൈ ചെയ്തു ? എന്ന് എല്ലാവരും ചോദിക്കുന്നു . ഓരോരോ പിറന്നാളിനും ഓരോ ചരമവാർഷികത്തിനും സോഷ്യൽ മീഡിയ അവരെ ഓർക്കാറുണ്ട് .

ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്ന അവർ നഷ്ടപ്പെടുത്തിയത് മലയാള സിനിമയിലെ ഒരു കഥാപാത്രത്തെയാണ് . സ്ഫടികത്തിലെ ഏഴിമല പൂഞ്ചോലയിലെ മഞ്ഞ വേഷ്ടിയും ഇളം പച്ച ബ്ലൗസും ധരിച്ച നമ്മുടെ സ്വന്തം സിൽക്ക് സ്മിതയുടെ കണ്ണുകൾ ഇന്നും മരിച്ചിട്ടില്ല.

കുഴഞ്ഞുമറിഞ്ഞു കിടന്ന പ്രണയങ്ങള്‍ക്കൊടുവില്‍ ഒരു നടന്‍റെ മരണം

മാനസിക സംഘർഷത്താൽ മരണം വരിച്ച മറ്റൊരു നടനാണ് മാളക്കടുത്ത പൊയ്യക്കാരൻ ശ്രീനാഥ്‌ . അതും ഏറെക്കുറെ കുഴഞ്ഞുമറിഞ്ഞു കിടന്ന ദാമ്പത്യത്തിനൊടുവിലായിരുന്നു  ആ ആത്മഹത്യ . ശ്രീനാഥിന്റെ ഭാര്യയായിരുന്ന ശാന്തികൃഷ്ണയുടെ സിദ്ധിഖ് പ്രണയത്തിൽ സിദ്ധിഖിന്റെ ഭാര്യയും മതിലകത്തെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു .

ശിക്കാരിയെന്ന സിനിമയിൽ അഭിനയിക്കുവാൻ വിളിക്കുകയും സെറ്റിലെത്തിയപ്പോൾ തന്റെ വേഷം വേറെ ഒരു നടന് കൊടുത്തുവെന്നറിഞ്ഞപ്പോഴാണ് ശ്രീനാഥ്‌ മരിച്ചതെങ്കിൽ സന്തോഷ് യോഗിയുടെ മരണവും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളായിരുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത് .

അരയന്നങ്ങളുടെ വീട്ടിലെ മയൂരി , സൂര്യക്ക് ശേഷം മലയാളത്തിന് ലഭിച്ച കറുത്തമുത്ത് . വിടരും മുമ്പേ കൊഴിയുവാൻ എന്തായിരിക്കും കാരണം ? പസിയിലെ അഭിനയത്തിന് നാഷണൽ അവാർഡ് കിട്ടിയ മഹാലക്ഷ്മി മേനോൻ എന്ന ശോഭയുടെ ആത്മഹത്യ ഇന്നും നാം ഓർമ്മിക്കുന്നു. ബാലു മഹേന്ദ്രയുമായുള്ള പ്രണയത്തിന്റെ തകർച്ചയാണ് ശോഭയെ മരണത്തിലേക്ക് എത്തിച്ചതെന്നായിരുന്നു അന്നത്തെ ഗോസിപ്പുകൾ .

publive-image

അമ്മയെ പേടിപ്പിക്കാൻ ഒരാത്മഹത്യ

ജീവിതത്തിൽ ഏറ്റവും അടുത്തറിഞ്ഞ ആത്മഹത്യകൾ ഞങ്ങളുടെ വീടിന്റെ തൊട്ടുപിന്നിലെ വീട്ടിൽ താമസിച്ചിരുന്ന മണമ്മൽ രാധാകൃഷ്ണൻ എന്ന രാധ ചേട്ടന്റെ ആയിരുന്നു . വീടും സ്ഥലവും ഭാഗം വെക്കുവാൻ അമ്മയോട് ആവശ്യപ്പെട്ടപ്പോൾ 'അമ്മ അക്കാര്യം ചെവിക്കൊള്ളാതെ വന്ന നേരത്ത് ചാരായത്തിൽ പരാമർ അടിച്ചുകൊണ്ട് അമ്മയെ പേടിപ്പിച്ചപ്പോൾ അത് മരണത്തിലേക്ക് എത്തുമെന്ന് അമ്മയും മകനും കരുതിയിരുന്നില്ല .

കാരണം രാധയെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോൾ ഡോക്ടറോട് പറയുന്നത് കേട്ടു '' ഡോക്ടർ ഞാൻ അമ്മയെ പേടിപ്പിക്കാൻ ചെയ്തതാണ് , എങ്ങനെയങ്കിലും എന്നെ രക്ഷിക്കണം '' എന്ന് .

അതുപോലെ അമ്മാവന്റെ ഭാര്യയുടെ അനുജത്തിയെ സ്നേഹിച്ചതിന് അമ്മാവൻ വീട്ടിൽ നിന്നും ഇറക്കിവിട്ട ജയൻ മേനോന്റെ ആത്മഹത്യയും ജീവിതത്തിൽ ഏറെ വിഷമിപ്പിച്ച സംഭവങ്ങളാണ്. കേരളത്തിലെ തൃശൂർ വടക്കഞ്ചേരിക്കടുത്ത ഒരു ഗ്രാമവും പിന്നെ ആലപ്പുഴ പത്തനംതിട്ട അതിർത്തിയിലുള്ള നൂറനാട് ഗ്രാമവും ആണ് ലോകത്തുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്നത് . ഇന്നിപ്പോൾ ലോക്ക് ഡൌൺ കാരണം ആത്മഹത്യാ ചെയ്‌യുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നുണ്ട് .

വയനാട്ടിലെ നന്ദിതമേനോൻ

കേരളത്തിലെ പ്രമാദമായ ഒരു ആത്മഹത്യ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ നന്ദിതമേനോൻ എന്ന പെൺകുട്ടിയുടേതായിരുന്നു. സിനിമ നടിയോ സാഹിത്യകാരിയോ സെലിബ്രിറ്റിയോ ആയിരുന്നില്ല അവർ മരിക്കുമ്പോൾ . ഒരു സാധാരണ കോളേജ് ലക്ച്ചറർ ആയിരുന്ന അവർ മരിച്ചു കഴിഞ്ഞപ്പോഴാണ് സമൂഹം അവരെ തിരിച്ചറിഞ്ഞത് .

മലയാളത്തിലെ മറ്റൊരു മാധവിക്കുട്ടി ആകുമായിരുന്ന ആ പെൺകുട്ടി എന്തിനാണ് ആത്മഹത്യ എന്ന മാർഗം സ്വീകരിച്ചത് . ആ സമയത്ത് മനോരമയുടെ ഞായറാഴ്ച സപ്പ്ളിമെന്റിൽ രൂപേഷ് പോളിന്റെ ഒരു ലേഖനം വായിച്ചിരുന്നു .

''ആരാണാ ഗന്ധർവ്വൻ '' എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ ലേഖനത്തിൽ എഴുതിയിരുന്ന കാര്യങ്ങൾ ആയിരുന്നില്ല നന്ദിതയുടെ വേർപാടിന്റെ കാരണമായത് . അല്ലാതെയുള്ള ചില മാനസിക പ്രയാസങ്ങളാണ് നന്ദിതയെ ഈ ലോകത്തോട് വിടപറയുവാൻ പ്രേരിപ്പിച്ചത്. അതറിയാവുന്നവർ നന്ദിതയുടെ അച്ഛൻ ശ്രീധരമേനോനും 'അമ്മ പ്രഭാവതിയും ആ ഗന്ധർവനും പിന്നെ മരണത്തെ പ്രണയിച്ച നന്ദിതയുമായിരുന്നു .

1986 ൽ തിരുവനന്തപുരത്തെ ഔവർ കോളേജിൽ എംബിബിഎസിന് എൻട്രൻസ് കോച്ചിങ് ക്‌ളാസ്സിലേക്ക് സുമുഖനും സുന്ദരനുമായ ഒരു പയ്യൻ കടന്നുവരുന്നു . ആ ക്‌ളാസ്സിൽ മഞ്ഞ നിറത്തിലുള്ള ചുരിദാർ ഇട്ട ഒരു നാടൻ പെൺകുട്ടിയുടെ കണ്ണുകൾ ആ കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായനിൽ ഉടക്കുന്നു .

നോട്ടം ഒരു ആത്മാർത്ഥ പ്രണയത്തിലേക്ക് നീങ്ങിയപ്പോൾ വയനാട്ടിലെ ഒരു മേനോൻ കുടുംബത്തിലെ പെൺകുട്ടി

കോട്ടയത്തെ ഒരു അച്ചായനെ പ്രണയിക്കുവാൻ പാടില്ലെന്ന അച്ഛൻ ശ്രീധരമേനോന്റെ ശാസനയിൽ പിടഞ്ഞത് നന്ദിതമേനോന്റെ ആ ഇളം മനസ്സായിരുന്നു . എന്നും ഓരോരോ കവിതകളും പ്രണയലേഖനങ്ങളും എഴുതിയിരുന്ന നന്ദിത പിന്നീട് എൻട്രൻസ് പരീക്ഷ കിട്ടാതെ വന്നപ്പോൾ

ബിഎ ഇംഗ്ലീഷ് സാഹിത്യത്തിന് കോഴിക്കോട്ടെ ഫാറൂഖ് കോളജിൽ ചേർന്നു .

പിന്നീട് അവരുടെ പ്രണയത്തിന്റെ പൂക്കാലം ആരംഭിക്കുകയായിരുന്നു . ചങ്ങനാശ്ശേരി എസ്ബി കോളജിൽ പഠിച്ചിരുന്ന അച്ചായൻ മിക്കവാറും ദിവസങ്ങളിൽ കോഴിക്കോട്ടേക്കുള്ള തീവണ്ടിയിൽ കയറി ഇരിക്കും . പിന്നെ കോഴിക്കോട്ടങ്ങാടിയിൽ ഇവർ കാണാത്ത സിനിമകളില്ല , ഇവർ പോകാത്ത ബീച്ചുകളില്ല , പിന്നെ താമരശ്ശേരി ചുരം വഴിയുള്ള സുൽത്താൻ ബത്തേരി യാത്രകൾ .

publive-image

അച്ഛൻ ശ്രീധരമേനോൻ മകളുടെ നീക്കങ്ങൾ അറിയുവാൻ ആളുകളെ ചുമതലപ്പെടുത്തി . ഫാറൂഖ് കോളേജിലും കോഴിക്കോട്ടും ഒക്കെ മകളെ നിരീക്ഷിക്കുവാൻ ആളുകൾ . പ്രണയം പൂത്തു വിടർന്നു തുടങ്ങിയപ്പോൾ പോസ്റ്റ് ഗ്രാജുവേഷനായി നന്ദിത യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു . അച്ചായൻ എംബിഎ പഠനത്തിനായി കോലാപ്പൂരിലേക്കും പോയി . ഇൻലന്റായിരുന്നു അന്നത്തെ മൊബൈൽ ഫോൺ . പിന്നെ ആഴ്‌ചയിലൊരിക്കലുള്ള എസ്ടിഡി വിളികളും .

''വ്യക്തി സ്വാതന്ത്ര്യം ഒരു ധർമ്മ സങ്കടം'' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കുവാനുള്ള തീരുമാനങ്ങൾക്കിടയിൽ ചെന്നൈ മദർ തെരേസ കോളേജിൽ നിന്നും എംഫിലും പിന്നീട് വയനാട് മുട്ടിൽ ഓർഫനേജ് കോളേജിൽ ഗസ്റ്റ് ലക്ച്ചറർ ആയി ജോലിനോക്കുന്നതിനിടയിൽ അച്ഛനെ സന്തോഷിപ്പിക്കുവാനായി അജിത്ത് എന്ന ഒരു സാധാരണക്കാരനെ വിവാഹം കഴിച്ചു .

ഒരുനാൾ ഒരു രാത്രിയിൽ അമ്മയോടായി പറഞ്ഞു '' അർദ്ധരാത്രിയിൽ ഒരു ഫോൺ വരും , അതൊരു ദീർഘദൂരത്തുനിന്നുമുള്ള വിളിയായിരിക്കും , അത് ഞാൻ എടുത്തോളാം '' . ആ ഫോൺ വന്നോ ? വന്നില്ലയോ ? ആരുടേതാണ് ? എന്നൊന്നും ആർക്കും അറിയില്ലെങ്കിലും അന്ന് രാത്രിയിൽ നന്ദിത ഈ ലോകത്തോട് വിടപറഞ്ഞു .

ഒരു സാധാരണ മേനോൻ വീട്ടിൽ നടക്കുന്നതേ നന്ദിതയുടെ വീട്ടിലും നടന്നുള്ളൂ . മക്കളുടെ ഭാവിയെ ഓർത്തുകൊണ്ട് അച്ഛനമ്മമാർ മക്കളെ , അവരിപ്പോൾ കലാതിലകമായാലും ഉർവശി പുരസ്‌കാരം നേടിയവൾ ആയാലും കേവലം ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ കൊണ്ടോ അതുപോലെയുള്ള ഒരു കോന്തൻ കണക്കപ്പിള്ളയെക്കൊണ്ടോ കെട്ടിച്ചയച്ചുകൊണ്ട് അവരുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ചുമതല .

പക്ഷെ എല്ലാവരും അതൊന്നും ഉൾക്കൊള്ളണമെന്നില്ല . നന്ദിതയുടെ ഭർത്താവും പിന്നീട് 11 കെ വി ലൈനിൽ കയറി ആത്മഹത്യക്ക് ശ്രമിക്കുകയും പിന്നീട് കുറേനാൾ ബോധരഹിതനായി ജീവിച്ചുകൊണ്ട് നന്ദിതയുടെ ലോകത്തേക്ക് പോകുകയും ചെയ്തു .

''സാഗരത്തിന്റെ അനന്തതയിൽ പൂക്കുന്ന സ്വപ്‌നങ്ങൾ അറുത്തെടുത്ത് ഞാനിനി തിരിച്ചു പോകട്ടെ '' എന്നവസാനമായി എഴുതുമ്പോൾ

നന്ദിത ഓർത്തുകാണും ഞാനിനി തിരിച്ചുവരുമെന്ന് .

മരണത്തെ പ്രണയിച്ച കവയിത്രിയും ഒടുവില്‍

'അഴിയെണ്ണി.. ഇഴയെണ്ണി.. പറയെണ്ണി.. പതിരെണ്ണി.. പറയുന്നു മരണമേ.. നിന്നോട് ഞാനിന്ന് .. പോകാം നമുക്കിനി..' എന്നെഴുതി ഡിഗ്രി പഠനകാലത്ത്‌ മരണത്തെ പുല്‍കിയ ഒറ്റപ്പാലം കാരി പെണ്‍കുട്ടിയുടെ മരണം മലയാള കാവ്യ ലോകത്തിനു ഒരു തീരാ നഷ്ടമായിരുന്നു. മരണത്തെ ഇഷ്ടപ്പെട്ട അവള്‍ക്ക് മരണത്തോട് വല്ലാത്ത പ്രണയമായിരുന്നു. ഒടുവില്‍ അവസാനം അവള്‍ എഴുതി വച്ച ഈ വരികളായിരുന്നു പിറ്റേ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറി .

സുശാന്ത് സിങ് രാജ്പുത് എന്ന രാജപുത്രന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു . ഒപ്പം ആത്മഹത്യ ചെയ്ത നന്ദിതമേനോൻ അടക്കമുള്ള എല്ലാവര്‍ക്കും !!

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന വിശ്വാസം ഏവരിലും ഉണർത്തിച്ചുകൊണ്ട് ദാസനും

സിൽക്ക്സ്മിതയുടെ ആത്മഹത്യയിൽ ദുഃഖിച്ചുകൊണ്ട് വിജയനും

dasanum vijayanum
Advertisment